കുവൈത്ത്: കെ.കെ.എം.എ ഹസ്സാവിയ ബ്രാഞ്ച് ഇഫ്ത്വാർ മീറ്റ് സംഘടിപ്പിച്ചു. പ്രതീക്ഷ നൽകുന്ന പുണ്യവചനങ്ങളുടെ സമാഹരണമായ വിശുദ്ധ ഖുർആൻ ലോകർക്കുള്ള വേദഗ്രന്ഥമാണെന്ന് യുവ പ്രാസംഗികൻ ഷമീമുള്ള സലഫി പറഞ്ഞു. ഇഫ്ത്വാർ മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദയാലുവായ രക്ഷിതാവ് ഏതൊരു കാര്യവും മാപ്പാക്കാനും പൊറുത്ത് തരാനും കാത്തിരിക്കുകയാണ്. പാപിയെയും പരിശുദ്ധനെയും ഒരുപോലെ ഉൾകൊള്ളുന്ന കരുനാനിധിയായ ഏക ദൈവത്തിന്റെ അടുക്കലേക്ക് അടുക്കാനും തി?കളെ വെടിഞ്ഞ് പരിശുദ്ധ ജീവിതം കെട്ടിപ്പടുക്കാനും ഈ വിടവാങ്ങുന്ന റമളാൻ പ്രചോദനമാകട്ടെയെന്ന് സലഫി വിശദീകരിച്ചു.

സംഗമം കെ.കെ.എം.എ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ഏ.പി അബ്ദുസ്സലാം, സത്താർ കുന്നിൽ, ബ്രാഞ്ച് ജനറൽ സെക്രട്ടറി സിദ്ധീഖ് ചെർപ്പുളശ്ശേരി എന്നിവർ സംസാരിച്ചു. വിവിധ ബ്രാഞ്ച് പ്രതിനിധികളായ അബ്ദുൽ ഗഫൂർ(എഫ്,ബി.എസ്), ബഷീർ മാങ്കടവ് (ഫർവാനിയ), കോയ (സബഹാൻ), കെ.സി കരീം (സിറ്റി) എന്നിവർ പങ്കെടുത്തു.