കൊച്ചി: വെളിച്ചെണ്ണയുടെ രുചിയും മണവുമായി കെഎൽഎഫിന്റെ കാക്കോഡെയ്ലി, കോക്കോകോസ്റ്റ് എന്നീ എണ്ണകൾക്ക് പ്രിയമേറുന്നു.

വെളിച്ചെണ്ണയുടെയും സൺഫ്ളവർ ഓയിലിന്റെയും ബ്ലെൻഡായ കോക്കോഡെയ്ലി, ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ ഏറെ ആരോഗ്യകരമായ പാചക എണ്ണയാണ്. വെളിച്ചെണ്ണയ്ക്ക് 234 രൂപ വിലയുള്ളപ്പോൾ വെളിച്ചെണ്ണയുടെ രുചിയും മണവും നൽകുന്ന കോക്കോഡെയ്ലിക്ക് ലിറ്ററിന് 126 രൂപയാണ് വില. വെളിച്ചെണ്ണയുടെയും പാംഒലിൻ ഓയിലിന്റെയും ബ്ലെൻഡായ കോക്കോകോസ്റ്റ് അതീവ രുചികരവും ഏറെ ലാഭകരവുമാണ്. ലിറ്ററിന് 105 രൂപയാണ് ഇതിന്റെ മാർക്കറ്റ് വില.

കോക്കനട്ട് ഓയിൽ ബ്ലെൻഡ് കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത് കെ.എൽ.എഫ്. ആണ്. കൂടാതെ മഞ്ഞുകാലത്ത് വെളിച്ചെണ്ണ കട്ടയാകുമ്പോൾ, ഈ പുതിയ കെ.എൽ.എഫ്. ഉൽപന്നങ്ങൾ കട്ടയാവില്ല എന്ന മേന്മ കൂടിയുണ്ട്. ഗുണനിലവാരമില്ലാത്ത, വിലകുറഞ്ഞ വെളിച്ചെണ്ണയേക്കാൾ ഏറെ ആരോഗ്യകരവുമാണ് ഇവ. വെളിച്ചെണ്ണ വ്യാപാര മേഖലയിൽ എൺപത് വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് കെ.എൽ.എഫ്.