- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ കോഴയിൽ ഒറ്റപ്പെട്ടപ്പോൾ ആർക്കും വേണ്ടെന്ന് കരുതിയ മാണിയെ ഒപ്പം കൂട്ടാൻ ഇരുമുന്നണികളും രംഗത്ത്; സിപിഐയെ നിലക്കു നിർത്താൻ മാണിയെ മുന്നണിയിൽ എടുക്കാനുറച്ച് സിപിഎം; കോട്ടയത്തെ കരുത്ത് ചോരാതിരിക്കാൻ ക്ഷമ പറഞ്ഞും കൂടെ കൂട്ടാൻ കോൺഗ്രസ്; കോട്ടയത്തെ മഹാസമ്മേളനം നിർണ്ണായകം
കോട്ടയം: കേരളാ കോൺഗ്രസിനും കെഎം മാണിക്കും വീണ്ടും വൻ ഡിമാൻഡ്. മാണിയെ യുഡിഎഫിലെത്തിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് ശ്രമിച്ചിരുന്നു. ഇപ്പോഴിതാ സിപിഎമ്മും മാണിക്ക് പിറകെയാണ്. ഇടതുപക്ഷത്തിലെ സിപിഐയുടെ അനാവശ്യ ഇടപെടലുകൾ സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസുമായി സിപിഎം അനൗദ്യോഗിക ചർച്ചയിലാണെന്നാണ് സൂചന. ഇടതുമുന്നണിയിലെത്താൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് സിപിഎമ്മിന്റെ വാഗ്ദാനം രണ്ടു മന്ത്രിസ്ഥാനവും രണ്ടു ലോക്സഭാ സീറ്റുമെന്നാണ് റിപ്പോർട്ട്. മാണി-ജോസഫ് വിഭാഗങ്ങൾ പിളരാതെ നിലവിലുള്ള എംപിമാരും എംഎൽഎമാരും ഒന്നിച്ച് എൽ.ഡി.എഫിലെത്തണമെന്നാണ് സിപിഎമ്മിന്റെ ഡിമാൻഡ്. എന്നാൽ മൂന്നു മന്ത്രിസ്ഥാനം, മൂന്നു പാർലമെന്റ് സീറ്റ്, 22 നിയമസഭാ സീറ്റ് എന്നിവ ഉറപ്പുനൽകണമെന്നാണ് മാണിഗ്രൂപ്പിന്റെ ആവശ്യം. വിഷയം ഇന്നു സിപിഎം. സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. എന്നാൽ തീരുമാനം പെട്ടെന്നുണ്ടാകില്ലെന്നാണ് സൂചനകൾ. നാളെമുതൽ കോട്ടയത്തു നടക്കുന്ന കേരള കോൺഗ്രസ് (എം) സംസ്ഥാനസമ്മേളനം നിർണ്ണ
കോട്ടയം: കേരളാ കോൺഗ്രസിനും കെഎം മാണിക്കും വീണ്ടും വൻ ഡിമാൻഡ്. മാണിയെ യുഡിഎഫിലെത്തിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് ശ്രമിച്ചിരുന്നു. ഇപ്പോഴിതാ സിപിഎമ്മും മാണിക്ക് പിറകെയാണ്. ഇടതുപക്ഷത്തിലെ സിപിഐയുടെ അനാവശ്യ ഇടപെടലുകൾ സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസുമായി സിപിഎം അനൗദ്യോഗിക ചർച്ചയിലാണെന്നാണ് സൂചന.
ഇടതുമുന്നണിയിലെത്താൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് സിപിഎമ്മിന്റെ വാഗ്ദാനം രണ്ടു മന്ത്രിസ്ഥാനവും രണ്ടു ലോക്സഭാ സീറ്റുമെന്നാണ് റിപ്പോർട്ട്. മാണി-ജോസഫ് വിഭാഗങ്ങൾ പിളരാതെ നിലവിലുള്ള എംപിമാരും എംഎൽഎമാരും ഒന്നിച്ച് എൽ.ഡി.എഫിലെത്തണമെന്നാണ് സിപിഎമ്മിന്റെ ഡിമാൻഡ്. എന്നാൽ മൂന്നു മന്ത്രിസ്ഥാനം, മൂന്നു പാർലമെന്റ് സീറ്റ്, 22 നിയമസഭാ സീറ്റ് എന്നിവ ഉറപ്പുനൽകണമെന്നാണ് മാണിഗ്രൂപ്പിന്റെ ആവശ്യം. വിഷയം ഇന്നു സിപിഎം. സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. എന്നാൽ തീരുമാനം പെട്ടെന്നുണ്ടാകില്ലെന്നാണ് സൂചനകൾ.
നാളെമുതൽ കോട്ടയത്തു നടക്കുന്ന കേരള കോൺഗ്രസ് (എം) സംസ്ഥാനസമ്മേളനം നിർണ്ണായകമാകും. ഏത് മുന്നണിക്കൊപ്പം കേരളാ കോൺഗ്രസ് പോകുമെന്നതിന്റെ സൂചനകൾ ഈ യോഗത്തിൽ കെ എം മാണി നൽകും. ഏതായാലും ബിജെപിയിലേക്ക് മാണിയില്ലെന്ന് വ്യക്തമായിട്ടുണ്ട്. ബാർ കോഴാ ആരോപണം ഉയർന്നപ്പോൾ കെ എം മാണി തീർത്തും കേരളാ രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ടു. ഇതോടെ മാണിയുടെ രാഷ്ട്രീയം കഴിഞ്ഞെന്നും വിലയിരുത്തി. അത്തരമൊരു സാഹചര്യത്തിൽ നിന്നാണ് മാണി വീണ്ടും കേരളാ രാഷ്ട്രീയത്തിൽ തിരിച്ചുവരുന്നത്. ബിജെപി ദേശീയ നേതൃത്വവും മാണിയെ ഒപ്പം കൂട്ടാൻ ചരടുവലികളുമായുണ്ട്.
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം വേങ്ങര ഉപതിരഞ്ഞെടുപ്പിലും മുഖ്യവിഷയമായി കെ.എം. മാണിയുടെ മടങ്ങി വരവ് ചർച്ചയായിരുന്നു. ബിജെപി, ഇടതു വിരുദ്ധ ജനാധിപത്യ ചേരിയിൽ കെ.എം. മാണി കൂടി വേണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. തിരിച്ചു വരുന്ന കാര്യത്തിൽ കേരള കോൺഗ്രസിന് തീരുമാനമെടുക്കാമെന്ന് രമേശ് ചെന്നിത്തലയും എം.എം. ഹസനും വിശദീകരിച്ചു. കെ.എം. മാണി എന്നും യു.ഡി.എഫിന്റെ ശക്തനായ കൂട്ടാളിയാണന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചിരുന്നു. അദ്ദേഹത്തെ യു.ഡി.എഫിൽ നിന്ന് പറഞ്ഞു വിടാൻ ആരും ശ്രമിച്ചിട്ടില്ല. ജനാധിപത്യചേരിയിൽ കെ.എം. മാണിയെ ഇനിയും ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കേരള കോൺഗ്രസ് ഭാവിയിൽ യു.ഡി.എഫിലേക്ക് തന്നെ മടങ്ങി എത്തുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
ഇതിനിടെയാണ് സിപിഎം വീണ്ടും മാണിക്ക് വേണ്ടി രംഗത്ത് വരുന്നത്. കോട്ടയത്തെ ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളാണ് സിപിഎമ്മിന്റെ ലക്ഷ്യം. കേരളാ കോൺഗ്രസുണ്ടെങ്കിൽ അത് സാധ്യമാകുമെന്നും മധ്യ കേരളത്തിൽ വൻ മുന്നേറ്റം ഉറപ്പാകുമെന്നും സിപിഎം വിലയിരുത്തുന്നു. ഇടതുമുന്നണിയിൽ സിപിഐ-സിപിഐ.എം തർക്കം രൂക്ഷമാകുന്നതും മാണിയുടെ സാധ്യതകൾ കൂട്ടി. കെ.എം. മാണിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ജനം മറന്നു തുടങ്ങിയെന്ന കണക്കുകൂട്ടലിൽ എന്തു വില കൊടുത്തും മാണിയെ യു.ഡി.എഫിനോടെപ്പം നിർത്തുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം.
രാഷ്ട്രീയ തർക്കങ്ങൾ മൂത്ത് സിപിഐ. ഇടതുചേരി വിടുന്ന സാഹചര്യമുണ്ടായാൽ കെ.എം. മാണിക്ക് അത് എൽ.ഡി.എഫിലേക്കുള്ള തുറന്നിട്ട വാതിലാകുമെന്ന് കോൺഗ്രസ് നേതൃത്വം ഭയക്കുന്നു. കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് എമ്മിന്റെ മെഗാ സമ്മേളനത്തിൽ മുന്നണി പ്രവേശമടക്കമുള്ള പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾ ചർച്ചക്ക് വരും. കേരള കോൺഗ്രസ് മഹാസമ്മേളനത്തിൽ മുന്നണി പ്രവേശനം പ്രഖ്യാപിക്കില്ലെന്നും ഉടൻ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നും കെ എം മാണി വ്യക്തമാക്കിയിട്ടുണ്ട്.
എങ്ങോട്ട് എന്നുള്ളത് ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്നും കെ എം മാണി പറയുന്നു. നാളെ തുടങ്ങുന്ന പാർട്ടി സമ്മേളനത്തിൽ ഏത് മുന്നണിയിൽ ചേരുമെന്ന് പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു നേരത്തെ കെഎം മാണി പ്രഖ്യാപിച്ചിരുന്നത്.