- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐക്കെതിരെ പരിഹാസവുമായി വീണ്ടും കേരള കോൺഗ്രസ്; കേരള കോൺഗ്രസെന്ന് കേട്ടാൽ നിങ്ങളെന്തിനാണ് വിറളി പിടിക്കുന്നത്; പാർലമെന്റ് സീറ്റ് വിറ്റ സിപിഐയുടെ സ്വഭാവം ഞങ്ങൾക്കില്ലെന്നും കെ.എം മാണി
കോട്ടയം: സിപിഐക്കെതിരെ പരിഹാസവുമായി വീണ്ടും കേരള കോൺഗ്രസ് അധ്യക്ഷൻ കെ.എം മാണി രംഗത്ത്. കരള കോൺഗ്രസെന്ന് കേട്ടാൽ നിങ്ങളെന്തിനാണ് വിറളി പിടിക്കുന്നത്. സ്വന്തം സീറ്റ് വിൽപ്പന ചരക്കാക്കിയ പാർട്ടിയാണ് സിപിഐ. പാർലമെന്റ് സീറ്റ് വിറ്റ അവരുടെ സ്വഭാവം കേരള കോൺഗ്രസിനില്ലെന്നും മാണി വ്യക്തമാക്കി. ഏറെ കളങ്കിതമായ അവർ ഞങ്ങൾക്ക് സാരോപദേശം നൽകേണ്ട ആവശ്യമില്ല. കേരള കോൺഗ്രസ് ഇടതിലേക്ക് എന്നല്ല, ഒരിടത്തേക്കും ഇല്ലെന്നും മാണി പറഞ്ഞു. സിപിഐ നിർവാഹക സമിതി യോഗത്തിൽ കേരള കോൺഗ്രസിനായി വാതിൽ തുറന്നിട്ട കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെ കാനം രാജേന്ദ്രൻ രംഗത്ത് എത്തിയിരുന്നു.തൽക്കാലം കെഎം മാണിയുടെ പ്രശ്നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യം ഇപ്പോഴില്ലെന്നാണ് പാർട്ടിയുടെ നിലപാട്. കെ.എം.മാണിയേയും കേരള കോൺഗ്രസിനെയും മുന്നണിയിലെടുക്കില്ലെന്ന നിലപാടിലാണ് സിപിഐ. പ്രശ്‌നാധിഷ്ഠിത പിന്തുണ ആകാമെന്ന സിപിഎമ്മിന്റെയും ദേശാഭിമാനിയുടേയും നിലപാട് സിപിഐ എക്‌സിക്യൂട്ടീവ് തള്ളിക്കളയുകയും ചെയ്തിരുന്നു. അതേസമയം, കെ.എം മാണിയോട് മൃദുസ്വരവുമായി
കോട്ടയം: സിപിഐക്കെതിരെ പരിഹാസവുമായി വീണ്ടും കേരള കോൺഗ്രസ് അധ്യക്ഷൻ കെ.എം മാണി രംഗത്ത്. കരള കോൺഗ്രസെന്ന് കേട്ടാൽ നിങ്ങളെന്തിനാണ് വിറളി പിടിക്കുന്നത്.
സ്വന്തം സീറ്റ് വിൽപ്പന ചരക്കാക്കിയ പാർട്ടിയാണ് സിപിഐ. പാർലമെന്റ് സീറ്റ് വിറ്റ അവരുടെ സ്വഭാവം കേരള കോൺഗ്രസിനില്ലെന്നും മാണി വ്യക്തമാക്കി.
ഏറെ കളങ്കിതമായ അവർ ഞങ്ങൾക്ക് സാരോപദേശം നൽകേണ്ട ആവശ്യമില്ല. കേരള കോൺഗ്രസ് ഇടതിലേക്ക് എന്നല്ല, ഒരിടത്തേക്കും ഇല്ലെന്നും മാണി പറഞ്ഞു.
സിപിഐ നിർവാഹക സമിതി യോഗത്തിൽ കേരള കോൺഗ്രസിനായി വാതിൽ തുറന്നിട്ട കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെ കാനം രാജേന്ദ്രൻ രംഗത്ത് എത്തിയിരുന്നു.തൽക്കാലം കെഎം മാണിയുടെ പ്രശ്നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യം ഇപ്പോഴില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
കെ.എം.മാണിയേയും കേരള കോൺഗ്രസിനെയും മുന്നണിയിലെടുക്കില്ലെന്ന നിലപാടിലാണ് സിപിഐ. പ്രശ്‌നാധിഷ്ഠിത പിന്തുണ ആകാമെന്ന സിപിഎമ്മിന്റെയും ദേശാഭിമാനിയുടേയും നിലപാട് സിപിഐ എക്‌സിക്യൂട്ടീവ് തള്ളിക്കളയുകയും ചെയ്തിരുന്നു.
അതേസമയം, കെ.എം മാണിയോട് മൃദുസ്വരവുമായി സിപിഐ(എം) നേരത്തെ രംഗത്തു വന്നിരുന്നു. കെ.എം മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണം ആകാമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.