- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം മാണിയുടെ ആശാ കിരണം ചുവപ്പിൽ ആയതെങ്ങനെ? മഹാ സമ്മേളനം കെ എം മാണി ഉത്ഘാടനം ചെയ്തു കഴിഞ്ഞപ്പോൾ അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങിയതു ചുവന്ന പനിനീർ പൂവിതളുകൾ: ഇടത് പ്രേമത്തിന്റെ അടയാളമെന്ന് വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയ
കോട്ടയം: ആശാകിരണം ചുവന്ന വാനിലോ..? കേരള കോൺഗ്രസ് മഹാ സമ്മേളനം പാർട്ടി ചെയർമാൻ കെ എം മാണി ഉത്ഘാടനം ചെയ്തു കഴിഞ്ഞപ്പോൾ അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങിയ ചുവന്ന പനിനീർ പൂവിതളുകൾ.....-ഇത് ഇടത്തേക്ക് പോകുന്നതിന്റെ സൂചനയോ? സോഷ്യൽ മീഡിയയാണ് ഇക്കാര്യം ചർച്ചയാക്കുന്നത്. കേരളാ കോൺഗ്രസ് ഇടതുപക്ഷത്തേക്കെന്ന് നൽകുന്ന സൂചനയായി ഈ ഫോട്ടോ വ്യാഖ്യാനിക്കപ്പെടുന്നു. കോട്ടയത്തെ വൻ പുരുഷാരത്തെ കെഎം മാണി അഭിസംബോധന ചെയ്യുകയാണ്. രാഷ്ട്രീയ മാറ്റം ഇടത്തേക്കാണെന്ന സൂചന മാണി നൽകില്ല. പക്ഷേ മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണി യുഡിഎഫിനെതിരെ വിമർശനമുയർത്തി. പിജെ ജോസഫ് എങ്ങും തൊടാതെ സംസാരിച്ചു. മാണി എല്ലാം വ്യക്തമാക്കുമെന്ന് ആൾക്കൂട്ടം കരുതി. പക്ഷേ ഒന്നും പറഞ്ഞില്ല. എന്നാൽ അന്തരീക്ഷത്തിൽ ചുവപ്പു പുക്കൾ നിറച്ച് അണികൾക്ക് മാണി സാറെന്ന ലീഡർ സന്ദേശം നൽകി. ജനയുഗം ഫോട്ടോഗ്രാഫർ ജോമോൻ പമ്പാവാലിയാണ് ഈ ഫോട്ടോ എടുത്തത്. കേരളാ കോൺഗ്രസിന്റെ മനസ്സ് ഇടത്തോട്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സിപിഎം സംസ്ഥാന നേതൃത്വം മാണിക്ക്
കോട്ടയം: ആശാകിരണം ചുവന്ന വാനിലോ..? കേരള കോൺഗ്രസ് മഹാ സമ്മേളനം പാർട്ടി ചെയർമാൻ കെ എം മാണി ഉത്ഘാടനം ചെയ്തു കഴിഞ്ഞപ്പോൾ അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങിയ ചുവന്ന പനിനീർ പൂവിതളുകൾ.....-ഇത് ഇടത്തേക്ക് പോകുന്നതിന്റെ സൂചനയോ? സോഷ്യൽ മീഡിയയാണ് ഇക്കാര്യം ചർച്ചയാക്കുന്നത്. കേരളാ കോൺഗ്രസ് ഇടതുപക്ഷത്തേക്കെന്ന് നൽകുന്ന സൂചനയായി ഈ ഫോട്ടോ വ്യാഖ്യാനിക്കപ്പെടുന്നു.
കോട്ടയത്തെ വൻ പുരുഷാരത്തെ കെഎം മാണി അഭിസംബോധന ചെയ്യുകയാണ്. രാഷ്ട്രീയ മാറ്റം ഇടത്തേക്കാണെന്ന സൂചന മാണി നൽകില്ല. പക്ഷേ മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണി യുഡിഎഫിനെതിരെ വിമർശനമുയർത്തി. പിജെ ജോസഫ് എങ്ങും തൊടാതെ സംസാരിച്ചു. മാണി എല്ലാം വ്യക്തമാക്കുമെന്ന് ആൾക്കൂട്ടം കരുതി. പക്ഷേ ഒന്നും പറഞ്ഞില്ല. എന്നാൽ അന്തരീക്ഷത്തിൽ ചുവപ്പു പുക്കൾ നിറച്ച് അണികൾക്ക് മാണി സാറെന്ന ലീഡർ സന്ദേശം നൽകി. ജനയുഗം ഫോട്ടോഗ്രാഫർ ജോമോൻ പമ്പാവാലിയാണ് ഈ ഫോട്ടോ എടുത്തത്.
കേരളാ കോൺഗ്രസിന്റെ മനസ്സ് ഇടത്തോട്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സിപിഎം സംസ്ഥാന നേതൃത്വം മാണിക്ക് അനുകൂലമാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തീരുമാനം എടുത്തു കഴിഞ്ഞു. എന്നാൽ സിപിഎം പോളിറ്റ് ബ്യൂറോ അനുകൂലമല്ല. ഇതിനൊപ്പം സിപിഐയുടെ എതിർപ്പമുണ്ട്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ഇടതുപക്ഷത്തുകൊണ്ടു വരാൻ ജോസ് കെ മാണിയിലൂടെ കഴിയുമെന്ന ചിന്ത ഇടതുപക്ഷത്ത് സജീവമാണ്. അതുകൊണ്ട് തന്നെ മാണിയുടെ ഇടത് പ്രവേശം രാഷ്ട്രീയ എതിർ്പ്പുകൾക്കിടയിലും സാധ്യമാകുമെന്നാണ് സൂചന.
ഇതിനിടെയാണ് കേരളാ കോൺഗ്രസ് (എം) മഹാസമ്മേളനത്തിലൂടെ കോട്ടയിൽ കരുത്തുതെളിയിച്ചത്. ജനസാഗരമായ സമ്മേളനത്തിൽ ഇരുമുന്നണികൾക്കും മുന്നിൽ കർഷകപാർട്ടിയുടെ ശക്തിവിളിച്ചോതാനായി. നാഗമ്പടം നെഹ്റു സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ പ്രവർത്തകരെ സാക്ഷിനിർത്തിയ സമ്മേളനത്തിൽ നേതാക്കളാരും മുന്നണി രാഷ്ട്രീയം സംബന്ധിച്ച സൂചന നൽകിയില്ല. എന്നാൽ, സ്വാഗതപ്രസംഗകനായ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി ആയിരക്കണക്കിനു പ്രവർത്തകരുടെ സാന്നിധ്യത്തിൽ യു.ഡി.എഫിനെ പരോക്ഷമായി വിമർശിച്ചു.
കേരളാ കോൺഗ്രസിനെ പിന്നിൽനിന്നു കുത്തിയതു ശത്രുക്കളല്ലെന്നും ഒപ്പമുണ്ടായിരുന്നവരാണെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടിയുടെ അന്ത്യമായിരുന്നു അവരുടെ ആഗ്രഹം. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുകയായിരുന്നു ലക്ഷ്യം. ഇടയനെ അടിച്ചെങ്കിലും ആടുകളെ ചിതറിക്കാൻ കഴിഞ്ഞില്ല. കേരളാ കോൺഗ്രസ് കുലംകുത്തികളല്ല. പാർട്ടിക്ക് ആരോടും പകയില്ല, ശത്രുതയുമില്ല. പാർട്ടിയെ ഒഴിവാക്കി മുന്നോട്ടു പോകാൻ ഒരു മുന്നണിക്കും കഴിയില്ല. മൂന്നു പതിറ്റാണ്ടിലേറെ ഒപ്പംനിന്ന മുന്നണിയെ ശക്തിപ്പെടുത്താൻ ഹൃദയം നൽകി സഹകരിച്ചവരാണു കേരളാ കോൺഗ്രസുകാർ. പക്ഷേ, പാർട്ടിയെ ചതിച്ചു വീഴ്‌ത്താനും ചവിട്ടിവീഴ്‌ത്താനും ശ്രമിച്ചവർ ഏറെയാണ്. നേതൃമാറ്റം പാർട്ടിയുടെ അജൻഡയിലില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാൻ ശേഷിയുള്ള പാർട്ടിയാണു കേരളാ കോൺഗ്രസ്. കേരളാ രാഷ്ട്രീയത്തിന്റെ അജൻഡ മാറ്റിമറിക്കാൻ പാർട്ടിക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനോടു വിരോധമില്ലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത പാർട്ടി ചെയർമാൻ കെ.എം.മാണി പറഞ്ഞു. പിണറായി നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കും. തെറ്റു ചെയ്താൽ തെറ്റാണെന്നു പറയുകയും ചെയ്യും. കർഷകരുടെ കാര്യത്തിൽ കേന്ദ്രവും സർക്കാരും കൂടുതൽ ജാഗ്രത കാണിക്കണം. മോദി തലകുനിക്കാതെ നടക്കുന്നതു കാണുന്നതിൽ അഭിമാനമുണ്ട്. പക്ഷേ, മോദി പറഞ്ഞ നല്ല നാളെ ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ ശക്തികളെയും നേരിട്ടു കരുത്തുള്ള പാർട്ടിയാണു കേരളാ കോൺഗ്രസ്. ആരുടെയും മുന്നിൽ തലകുനിക്കാത്ത പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാർ തുടങ്ങിവച്ചതല്ലാതെ പുതിയ പദ്ധതികളൊന്നും നിലവിലെ സർക്കാർ സ്വീകരിച്ചതായി കാണുന്നില്ലെന്നു അധ്യക്ഷതവഹിച്ച വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുപോലെ കർഷകരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.