- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുറിച്ചിട്ടോ... കാട്ടുക്കള്ളന്മാരായ നിങ്ങളെ തളയ്ക്കുക തന്നെ ചെയ്യും'; തിരഞ്ഞെടുപ്പ് കേസിലെ സാക്ഷികൾ സിപിഎമ്മിന്റെ കൂലിക്കാർ; ഷാജിക്കും പറയാനുണ്ട് എന്ന പരിപാടിയിൽ സാക്ഷികൾക്ക് ഭീഷണി; സിപിഎം നേതാക്കളെയും കടന്നാക്രമിച്ച് കെഎം ഷാജി; ലീഗ് നേതാവിനെതിരെ കേസെടുത്തു
കണ്ണൂർ: തിരഞ്ഞെടുപ്പ് കേസ് തുടരുന്നതിനിടയിൽ പ്രധാന സാക്ഷികളെ ലീഗ് നേതാവ് കെഎം ഷാജി ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഷാജി കേസിലെ ഔദ്യോഗിക സാക്ഷികളെ ഭീഷണിപ്പെടുത്തിയത്. കണ്ണൂർ ഡെപ്യൂട്ടി തഹസിൽദാർ കെ വി ഷാജു, ടൗൺ എസ്‌ഐ ശ്രീജിത്തുകൊടേരി എന്നിവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കേസ് നിലനിൽക്കുമ്പോൾ ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയ ഷാജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഉച്ചയോടെ ഷാജിക്കെതിരെ കേസെടുത്തത്. സിപിഐ എമ്മിന്റെ കൂലിക്കാരാണ് ശ്രീജിത്തുകൊടേരിയും കെ വി ഷാജുവും. നക്കാപ്പിച്ചക്കുവേണ്ടി ഔദ്യോഗിക സാക്ഷിയെന്ന പദവിയെത്തന്നെ ഇവർ കളങ്കപ്പെടുത്തി. നെഞ്ചിൽ കുറിച്ചിട്ടോ.. കാട്ടുകള്ളന്മാരായ നിങ്ങളെ തളയ്ക്കുക തന്നെ ചെയ്യും''- ഇങ്ങനെ പോയി ഷാജിയുടെ പ്രസംഗം. എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, എ എൻ ഷ
കണ്ണൂർ: തിരഞ്ഞെടുപ്പ് കേസ് തുടരുന്നതിനിടയിൽ പ്രധാന സാക്ഷികളെ ലീഗ് നേതാവ് കെഎം ഷാജി ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഷാജി കേസിലെ ഔദ്യോഗിക സാക്ഷികളെ ഭീഷണിപ്പെടുത്തിയത്. കണ്ണൂർ ഡെപ്യൂട്ടി തഹസിൽദാർ കെ വി ഷാജു, ടൗൺ എസ്‌ഐ ശ്രീജിത്തുകൊടേരി എന്നിവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കേസ് നിലനിൽക്കുമ്പോൾ ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയ ഷാജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഉച്ചയോടെ ഷാജിക്കെതിരെ കേസെടുത്തത്.
സിപിഐ എമ്മിന്റെ കൂലിക്കാരാണ് ശ്രീജിത്തുകൊടേരിയും കെ വി ഷാജുവും. നക്കാപ്പിച്ചക്കുവേണ്ടി ഔദ്യോഗിക സാക്ഷിയെന്ന പദവിയെത്തന്നെ ഇവർ കളങ്കപ്പെടുത്തി. നെഞ്ചിൽ കുറിച്ചിട്ടോ.. കാട്ടുകള്ളന്മാരായ നിങ്ങളെ തളയ്ക്കുക തന്നെ ചെയ്യും''- ഇങ്ങനെ പോയി ഷാജിയുടെ പ്രസംഗം. എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, എ എൻ ഷംസീർ എംഎൽഎ എന്നിവരെയും പേരെടുത്തു പറഞ്ഞ് അധിക്ഷേപം ചൊരിഞ്ഞു.''കോടതികളിൽനിന്ന് എത്ര വിധികൾ വരുന്നു. എല്ലാ വിധികളും നീതിയല്ലെന്നുംഷാജി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വർഗീയത പ്രചാരിപ്പിച്ചുവെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് ഷാജിയെ അയോഗ്യനാക്കിയത്. ഈ പശ്ചാത്തലത്തിലാണ് 'ഷാജിക്കും പറയാനുണ്ട്' എന്ന പേരിൽ ലീഗ് ജില്ലാ കമ്മിറ്റി രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിച്ചത്. കോൺഗ്രസ് നേതാവും വളപട്ടണം പഞ്ചായത്തു പ്രസിഡന്റുമായിരുന്ന മനോരമയുടെ വീട്ടിൽനിന്ന് പൊലീസ് പിടിച്ച ലഘുലേഖകളിൽ വർഗീയപ്രചാരണം സംബന്ധിച്ച ലഘുലേഖ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഷാജിയുടെ അവകാശവാദം.
മനോരമയുടെ വീട്ടിൽനിന്നു മാത്രമല്ല, അഴീക്കോട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പൊലീസും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്ന പ്രത്യേക സ്‌ക്വാഡും ഇത്തരം നോട്ടീസുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അഴീക്കോട് ചാലിൽ യുഡിഎഫ് പ്രവർത്തകർ വീടുകളിൽ വിതരണം ചെയ്യുന്നതിനിടെയാണ് പൊലീസ് കൈയൊടെ പിടികൂടിയത്. ഇതിലെല്ലാം എഫ്‌ഐആർ ഇടുകയും പ്രതികളെ അറസ്റ്റ്‌ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ണാടിപ്പറമ്പിൽനിന്ന് മയ്യിൽ പൊലീസാണ് പിടികൂടിയത്. ഇതിലും കേസെടുത്ത് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.