മനാമ : കെ.എം.സി.സി.സൗത്ത് സോൺ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ 'സ്‌നേഹസായാഹ്നം' സംഘടിപ്പിക്കുന്നു. നാളെ (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് മനാമ സഗയ പൂൾ ഗാർഡനിൽ നടക്കുന്ന സ്‌നേഹസായാഹ്നം പരിപാടിയിൽ സൗത്ത് സോൺ അംഗങ്ങളുടെ കുടുംബ സംഗമം, സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ.പി.എം.സാദിഖലിക്ക് സ്വീകരണം കൂടാതെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെ എം സി സി ബഹ്റൈൻ വനിതാ വിഭാഗം നേതാക്കൾക്ക് സൗത്ത് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം എന്നിവ ഉണ്ടായിരിക്കും.

കെ എം സി സി ബഹ്റൈൻ സംസ്ഥാന ഭാരവാഹികൾ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയിൽ കുട്ടികളുടെ വിവിധ കലാ കായിക പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് പി.എച് അബ്ദുൽ റഷീദ് ,ജനറൽ സെക്രട്ടറി തേവലക്കര ബാദുഷ എന്നിവർ അറിയിച്ചു.