ദുബൈ: മതപ്രബോധകർക്ക് നേരെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണകൂട ഭീകരതയിൽ ദുബൈ കെ.എം.സി.സി പ്രതിഷേധിച്ചു.മതം പ്രചരിപ്പികുന്നതിനും വിശ്വസിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനും ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ള പൗരസ്വാതന്ത്ര്യം ഹനിക്കുന്ന സർക്കാർ സമീപനം അപകടകരവും ഭരണഘടനാ നിഷേധവുമാണ്.

പ്രമുഖ പണ്ഡിതനായ എം.എം അക്‌ബറിനു നേരെയുള്ള സർക്കാർ നടപടികൾ ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശത്തെധ്വംസിക്കലാണ്. നിയമപരമായി നിലനിൽക്കാത്ത കുറ്റാരോപണം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പൊതുജന മധ്യത്തിൽ അവഹേളിക്കുന്നത് ഫാസിസ്റ്റ് രീതിയാണ് കേരള സർക്കാർ കൈകൊള്ളുന്നത്.

ഈ നടപടിയിൽ നിന്ന് ബന്ധപെട്ടവർ പിന്മാറണമെന്നും നീതിനടപ്പാകണം എന്നും ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ആക്റ്റിങ് ജന:സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കർ,ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ പറഞ്ഞു