മനാമ : കെ.എം.സി.സി.സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സ്‌നേഹസായാഹ്നം' സംഘടിപ്പിച്ചു.വെസ് പ്രസിഡന്റ് നസീർ നെടുങ്കണ്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി.എം സാദിഖലീസംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ചു നടന്ന സൗത്ത് സോൺ അംഗങ്ങളുടെ കുടുംബ സംഗമത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു പി.എം സാദിഖലീയെ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് വി.ജലീൽ പൊന്നാട അണിയിച്ചു ആദരിച്ചു. സൗത്ത് സോൺ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് റഷീദ് ആറ്റൂർ സമ്മാനിച്ചു.

അഡ്വ പി.എം.സാദിക്കലി ,കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ,,പി.വി സിദ്ദിഖ് ,ഗഫൂർ കൈപമംഗലം ശരഫുദ്ധീൻ മാരായമംഗലം ,ഷംസു കൊച്ചിൻ ,സഹൽ ഇടുക്കി,നവാസ് കുണ്ടറ,ജാഫർ സാദിക്ക് തങ്ങൾ ,വനിതാ വിങ് സ്റ്റേറ്റ് ഓർഗ. സെക്രട്ടറി. ഫിർദൗസി സജീർ തുടങ്ങിയവർ ആശംസകൾ നേർന്നു.സൗത്ത് സോൺ നേതാക്കളായ അബ്ദുൽഖാദർ ചേലക്കര ,ഫിറോസ് പന്തളം ,സലിം കാഞ്ഞാർ ,ഒമർ അബ്ദുള്ള ,ഷഫീക് അവിയൂർ ,നിയാസ് നാസർ ,സജീർ ബദറുദ്ധീൻ ,ഷാജഹാൻ ,ബീരാൻ കുഞ്ഞി അബ്ദുൾ കാദർ ,മനാഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കെ എം സി സി ബഹ്റൈൻ സംസ്ഥാന ഭാരവാഹികൾ ,സംസ്ഥാന വനിതാവിങ് ഭാരവാഹികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ വിവിധ കലാ കായിക പരിപാടികളും ഉണ്ടായിരുന്നു.സബിത അബ്ദുൾ കാദർ (പ്രസിഡന്റ്) അൻസില ഫിറോസ് ( ജനറൽ സെക്രട്ടറി)ഫൗസിയ മനാഫ് (ട്രാഷറർ )എന്നിവർ ഭാരവാഹികളായി സൗത്ത് സോൺ വനിതാ വിങ്ങിനും ഇതോടൊപ്പം രൂപം നൽകി .

സൗത്ത് സോൺ ജനറൽ സെക്രട്ടറി തേവലക്കര ബാദുഷ സ്വാഗതവും സെക്രട്ടറി ഹനീഫ ആറ്റൂർ നന്ദിയും പറഞ്ഞു.