ദുബൈ::മികച്ച സാമൂഹിക പ്രവർത്തനത്തിന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ലൈറ്റ് ഇന്റർനാഷണൽ മീഡിയ എർപ്പെടുത്തിയ കമ്മ്യുണിറ്റി ചാമ്പ്യൻ അവാർഡ്-2018 ദുബൈ കെ.എം.സി.സിക്ക്. വിശുദ്ധ റമളാനിൽ ഉൾപ്പെടെയുള്ള സാമൂഹിക മേഖലയിൽ സുസ്ഥിര മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം മുൻനിർത്തിയാണ് ഈ അവാർഡിന് കെ.എം.സി.സി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രമുഖ പത്രപ്രവർത്തകൻ ബിക്രം വോറ,റീഗൻ ഗ്രൂപ്പ് ചെയർമാൻ വാസു ശ്രോഫ്,കോസ്‌മോസ് ഗ്രൂപ്പ് ചെയർമാൻ ഡോ:റാം ബുക്‌സാനി,ഏഷ്യൻ ലൈറ്റ് എഡിറ്റർ അനസുദ്ധീൻ അസീസ് എന്നിവരടങ്ങുന്ന ജൂറിയാണ് കെ.എം.സി.സി യെ തിരഞ്ഞടുത്തത്.

ദുബായിൽ നടന്ന ചടങ്ങിൽവെച്ച് മാർക്ക്(ലണ്ടൻ)ചെയർമാൻ ഡോ.റമി റൈഞ്ചർ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹക്ക് അവാർഡു സമ്മാനിച്ചു.ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ.സാജിദ് അബൂബക്കർ,അഡ്വ.അബ്ദുൾ കരീം ബിൻ ഈദ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.