- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസി അദ്ധ്യാപക പ്രതിസന്ധി പരിഹരിക്കണം: ദുബൈ കെ.എം.സി.സി
ദുബൈ: യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ മൂലം തൊഴിൽ പ്രതിസന്ധി നേരിടുന്ന പ്രവാസി അദ്ധ്യാപകരുടെ പ്രയാസങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് ദുബൈ കെ.എം.സി.സി. കോൺസുൽ ജനറലിനോട് ആവശ്യപ്പെട്ടു.ജോലിനഷ്ട ഭീഷണി നേരിടുന്ന നൂറുകണക്കിന് അദ്ധ്യാപകർ ദുബൈ കെ.എം.സി.സി. ഓഫീസിലെത്തി തങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു പ്രസിഡന്റ് പി.കെ. അൻവർ നഹയുടെ നേതൃത്വത്തിലുള്ള സംഘം കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. യു.എ.ഇ. അദ്ധ്യാപക ജോലിക്ക് വേണ്ടി പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത് 2011 ലാണ്. നാട്ടിലെ ഹോം ഡിപ്പാർട്ട്‌മെണ്ടും യു.എ.ഇ. എംബസിയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ കോൺസുലേറ്റ് മുഖാന്തിരം യുണിവേഴ്‌സിറ്റി കളിലേക്ക് അയക്കുകയും കുറ്റമറ്റതാണെന്ന് ഉറപ്പാക്കുകയും വേണം.അവിടെ നിന്നയക്കുന്ന മറുപടി കോൺസുലേറ്റ് അവരുടെ ലെറ്റർ പാഡിൽ പകർത്തുകയും മുദ്രണം ചെയ്ത കവറിൽ ഉദ്യോഗാർഥികൾക്ക് നൽകുകയും ചെയ്യും. ഈ കവറും ഒറിജിനൽ സർട്ടിഫിക്കറ്റ
ദുബൈ: യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ മൂലം തൊഴിൽ പ്രതിസന്ധി നേരിടുന്ന പ്രവാസി അദ്ധ്യാപകരുടെ പ്രയാസങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് ദുബൈ കെ.എം.സി.സി. കോൺസുൽ ജനറലിനോട് ആവശ്യപ്പെട്ടു.ജോലിനഷ്ട ഭീഷണി നേരിടുന്ന നൂറുകണക്കിന് അദ്ധ്യാപകർ ദുബൈ കെ.എം.സി.സി. ഓഫീസിലെത്തി തങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു പ്രസിഡന്റ് പി.കെ. അൻവർ നഹയുടെ നേതൃത്വത്തിലുള്ള സംഘം കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.
യു.എ.ഇ. അദ്ധ്യാപക ജോലിക്ക് വേണ്ടി പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത് 2011 ലാണ്. നാട്ടിലെ ഹോം ഡിപ്പാർട്ട്‌മെണ്ടും യു.എ.ഇ. എംബസിയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ കോൺസുലേറ്റ് മുഖാന്തിരം യുണിവേഴ്‌സിറ്റി കളിലേക്ക് അയക്കുകയും കുറ്റമറ്റതാണെന്ന് ഉറപ്പാക്കുകയും വേണം.അവിടെ നിന്നയക്കുന്ന മറുപടി കോൺസുലേറ്റ് അവരുടെ ലെറ്റർ പാഡിൽ പകർത്തുകയും മുദ്രണം ചെയ്ത കവറിൽ ഉദ്യോഗാർഥികൾക്ക് നൽകുകയും ചെയ്യും. ഈ കവറും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി യു.എ.ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തെ സമിപിച്ചാൽ തുല്യതാ സർട്ടിഫിക്കറ്റ് കിട്ടും.
ഇതുള്ളവർക്ക് മാത്രമേ യു.എ.ഇ.യിൽ അദ്ധ്യാപക ജോലിചെയ്യാനാകൂ. 2015 മുതൽ വെരിഫിക്കേഷൻ ലെറ്ററിൽ മോഡ് ഓഫ് സ്റ്റഡി രേഖപ്പെടുത്തണമെന്ന് യു.എ.ഇ. മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് ഈ പ്രതിസന്ധിഉടലെടുത്തത്. മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് യുണിവേഴ്‌സിറ്റികൾ പ്രൈവറ്റ് എന്ന് രേഖപ്പെടുത്തുക വഴി, സമാന്തര വിദ്യാഭ്യാസത്തിലൂടെ പ്രീ ഡിഗ്രി, ഡിഗ്രി, പി.ജി. പഠനം പൂർത്തിയാക്കിയ നൂറുകണക്കിന് അദ്ധ്യാപകരുടെ ഭാവിയാണ് അപേക്ഷകൾ നിരസിക്കപ്പെടുന്നത് കാരണം ആശങ്കയിലായിരിക്കുന്നത്.
യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗാർഥികളിൽ നിന്ന് പഠന വിഷയവും കാലാവധിയും ആവശ്യപ്പെടുന്നുണ്ട്. നിരവധി അദ്ധ്യാപകർക്ക് മെമോ ലഭിച്ചുതുടങ്ങി. അറബിക് േ കാളേജുകൾ, പാരലൽ കോളേജുകൾ, കോഓപ്പറേറ്റീവ് കോളേജുകൾ, ഓപ്പൺ സ്‌കൂളുകൾ തുടങ്ങിയവയിൽ നിന്നുള്ള കോഴ്‌സുകൾ റഗുലർ കോഴ്‌സുകളായി പരിഗണിക്കണമെന്നും യുണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റിൽ ഇത്തരം സ്ഥാപനങ്ങളെകൂടി കൊണ്ടുവരണമെന്നും അൻവർ നഹ അധികൃതരോട് ആവശ്യപ്പെട്ടു.
പ്രശ്‌നത്തിന്റെ ഗൗരവംകണക്കിലെടുത്ത് വിവിധ യുണിവേഴ്‌സിറ്റി വൈസ് ചാൻസലർമാരുമായും ഹയർ എജുക്കേഷൻ ഡിപ്പാർട്ട്‌മെന്റുമായും യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയവുമായും അക്കാദമികതലത്തിൽ ചർച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് കോൺസുൽ ജനറൽ വിപുൽ ഉറപ്പ് നൽകി.നാട്ടിലെ വിദ്യാഭ്യാസ നിയമങ്ങൾ സങ്കീർണ്ണങ്ങളാണ്.അതിന്റെ ബലിയാടാക്കി ഉദ്യോഗാർത്ഥികളെ മാറ്റാതിരിക്കാൻ സർക്കാരും ബന്ധപ്പെട്ട ഏജൻസികളും തയ്യാറാവണമെന്നും ദുബൈ കെ.എം.സി.സി.പ്രസിഡന്റ് പി.കെ. അൻവർ നഹ, ആക്ടിങ് ജനറൽസെക്രട്ടറി ഇസ്മായിൽ ഏറാമല, ട്രഷറർ എ.സി. ഇസ്മായിൽ പറഞ്ഞു. അദ്ധ്യാപക പ്രതിനിധികളായ മുനീർ വാണിമേൽ, അമീർ സുഹൈൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു