മനാമാ : ബഹ്റൈനിലെ അൽ ഇത്തിഹാദ് ഫുട്ബോൾ മൈതാനിയിൽ നടന്ന് വരുന്ന കെഎംസിസിബഹ്റൈൻ ആഥിതേയമരുളുന്ന ഇന്റർ ബഹ്റൈൻ കെഎംസിസി ഫുട്ബോൾ കാർണിവലിലെ രണ്ടാംഘട്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കെഎംസിസി കോഴിക്കോട് എ ടീമിനെതകർത്ത് കെഎംസിസി കാസർകോട് സെമി ഫൈനലിൽ കടന്നു.

മുന്നേറ്റ നിരയിലെ തുരുപ്പ്ചീട്ടായി മൈതാനത്ത് ഇറങ്ങി എതിരാളികളിൽ തോൽവിയുടെ ഭയപാടുണർത്തി മൈതാനത്ത്‌വട്ടമിട്ട് ഭീതി പരത്തിയ റാഷിദാണ് കെഎംസിസി കാസർകോടിന് വേണ്ടി കെഎംസിസി
കോഴിക്കോടിന്റെ ഗോൾവലയം കുലുക്കിയത്. മുന്നേറ്റ നിരയിൽ റാഷിദിനെ കുടാതെ ഫൈസൽലാവയും , നൗഷാദും പ്രതിരോധ നിരയിൽ താഹയും , സമദും ഗോൾകീപ്പറായി നിസാം പട്‌ലയുംകെഎംസിസി കാസർകോടിന് വേണ്ടി ബൂട്ടണിഞ്ഞു.

ഗ്രൗണ്ടിനും ഗ്യാലറിക്കുംതീപിടിക്കുന്ന കളിയായ ഫുട്ബോളിൽ ഗ്രൗണ്ടിന്റെ വെളിയിലിരുന്ന് തന്റെ ടീമിന്ആവേശം പകർന്ന തന്ത്രശാലിയായ കോർഡിനേറ്റർ ഹസ്സൻ ചിത്താരിയുടെ മികവാർന്നസപ്പോർട്ട് ടീമിനെ വിജയ കുതിപ്പിലേറ്റി സെമി ഫൈനലിൽ എത്തിക്കാൻ സഹായകമായി എന്നസത്യം വിസ്മരിക്കാൻ പറ്റാത്തതാണെന്ന് ടീം കെഎംസിസി കാസർഗോഡ് വാർത്തയോട് പറഞ്ഞു.