മനാമ: ബഹ്‌റൈൻ-വേളം പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്നസ്‌നേഹ സംഗമം സെപ്റ്റംബർ 21ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് അദ്‌ലിയസിഐ.ഡി ഓഫീസിന് സമീപത്തെ കാൾട്ടൻ ഹോട്ടലിലെ വിശാലമായ ഹാളിൽനടക്കും.

കേരളത്തിലെ സുപ്രസിദ്ധ ഗായകനും വാഗ്മിയുമായ നവാസ് പാലേരിയുടെഗാനോപഹാര വും അവതരണവും സ്‌നേഹ സംഗമം പരിപാടിയുടെപ്രത്യേകതയാണ്.നാട്ടിൽ വിവിധ മത സാമൂഹിക സാംസ്‌കാരിക വേദികളിൽ മനുഷ്യസ്‌നേഹവും,മാനവ മൈത്രിയും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്ന സന്ദേശങ്ങളുംആഹ്വാനങ്ങളും പകരുന്ന അദ്ദേഹത്തിന്റെ പരിപാടികളിൽ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങൾ തടിച്ചു കൂടുന്നത്.
ആദ്യമായി ബഹ്‌റൈനിലെത്തുന്ന നവാസ് പാലേരി നാട്ടിൽ മാപ്പിള കലാഅക്കാദമി അംഗവും ഹ്യൂമാനിറ്റീസ് അവാർഡ് ജേതാവും സാമൂഹികപ്രവർത്തകനുമാണ്. ദർശന ടിവിയിൽ നടന്നു വരുന്ന പാട്ടിന്റെ മൊഞ്ചുംമൊഴിയും എന്നപരിപാടിയിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ഗാനങ്ങളുംപ്രഭാഷണങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയകളിൽ വൻഹിറ്റായി
വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ ചിലത്.രണ്ടര വർഷം മാത്രമായ വേളം പഞ്ചായത്ത് കമ്മിറ്റി നാട്ടിൽ എല്ലാ വർഷവുംരാഷട്രീയ,സാമൂഹിക, സംസ്‌കാരിക രംഗത്ത് മികച്ച സേവനം നടത്തുന്നവ്യക്തികൾക്ക് സി.കെ. മെമോറിയൽ അവാർഡായ ഒരു ലക്ഷം രൂപയുംപ്രശക്തി പത്രവും നൽകുന്നു.നാട്ടിലുള്ള പാവപ്പെട്ടവർക്ക് മാസാന്ത പെൻഷൻ രണ്ട് വർഷമായി നൽകി
കൊണ്ടിരിക്കുന്നു. വീടില്ലാത്തവർക്ക് വീടുവെക്കാൻ സഹായം നൽകി.

ബഹറൈനിൽ എല്ലാവർഷവുംസി.കെ.അനുസ്മരണവും ഇഫ്ത്താർ സംഗമം
നടത്തി വരുന്നു.കൂടാതെ ബഹറൈനിലും നാട്ടിലും ജീവകാരുണ്യ പ്രവർത്തന
രംഗത്ത് കഴിയുന്ന രീതിയിൽ ഇടിവടാൻ ഈ കമ്മിറ്റിക്ക് സാധിച്ചു
വെള്ളിയാഴ്ച രാത്രി 7 മണിക്ക് സാസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്നപരിപാടിയിൽ മുഖ്യാതിഥിയായി ദുബൈ കെ.എം.സി.സി സെക്രട്ടറി ഇബ്രാഹീംമുറിച്ചാണ്ടി, സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് എസ്.വി.ജലീൽ, സമസ്തപ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ, കെ.എം.സി.സി സംസ്ഥാന, ജില്ലാ,മണ്ഡലം, പഞ്ചായത്ത് നേതാക്കളും ഭാരവാഹികളും പങ്കെടുക്കും.

കൂടാതെബഹ്‌റൈനിലെ മത-രാഷ്ട്രീയ സാംസകാരിക മേഖലയിലെ പ്രമുഖർ
സംബന്ധിക്കും.ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ പരിപാടി
സംഘടിപ്പിക്കുന്നത്.ഈ പരിപാടിയുടെ വരുമാനം നാട്ടിൽ വേളം പഞ്ചായത്തിൽ പ്രവർത്തിക്കുന്നദയാ ചാരിറ്റബിൾ ട്രസ്റ്റിന് ഒരു വാഹനം വാങ്ങിച്ചു കൊടുക്കാൻഉപയോഗിക്കും.

കൂടുതൽ വിവരങ്ങൾക്ക്....
കുഞ്ഞബ്ദുല്ല മാസ്റ്റർ
പ്രസിഡന്റ്
33100039
മുഹമ്മദ് ശാഫി വേളം
ജനറൽ സിരട്ടറി
33254668