- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എം അക്‌ബറിനു വേദിയൊരുക്കൽ : കെ എം സി സി സമീപനം ചോദ്യം ചെയ്യപ്പെടുന്നു
റിയാദ്: മുജാഹിദ് നേതാവും അടുത്ത കാലത്തു വിവാദ പുരുഷനുമായി ഇപ്പോൾ വിദേശ രാജ്യ സന്ദർശനങ്ങളിൽ കഴിയുന്ന എം എം അക്‌ബറിനു വേണ്ടി കെ എം സി സി വേദികൾ ഒരുക്കുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കെ എം സി സി യുടെ വേദികൾ വ്യാപകമായി ഇദ്ദേഹത്തിന് വേണ്ടി നീക്കി വെക്കുന്ന പ്രവണതയാണ് അണികൾ ചോദ്യം ചെയ്യപ്പെടുന്നത്. തീവ്രവാദ ആരോപണം നേരിടുന്ന ഒരാളെ ഇങ്ങനെ താങ്ങി നിർത്തി വേദികൾ ഒരുക്കി കൊടുക്കുന്നത് സംഘടനക്കും സമുദായത്തിനും ഗുണകരമാകില്ലെന്ന ചിന്തയാണ് അണികൾ ഉയർത്തുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ച്ചവെക്കുന്ന കേരള മുസ്ലിം കൾച്ചറൽ സെന്ററിന്റെ വിവിധ കമ്മിറ്റികളാണ് സ്വീകരണ മാമാങ്കം സംഘടിപ്പിക്കുന്നത്. ഇപ്പോൾ സഊദിയിൽ സന്ദർശനം നടത്തി വരുന്ന ഇദ്ദേഹത്തിന് വേണ്ടി ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടി ശബ്ദിക്കുന്ന മുസ്ലിം ലീഗിന്റെ കീഴിലുള്ള കെ എം സി സിയുടെ ഈ നിലപാട് നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് അണികൾ പറയുന്നത്. അതിനു പല കാരണങ്ങളും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറെ പ്രാധാന്യമ
റിയാദ്: മുജാഹിദ് നേതാവും അടുത്ത കാലത്തു വിവാദ പുരുഷനുമായി ഇപ്പോൾ വിദേശ രാജ്യ സന്ദർശനങ്ങളിൽ കഴിയുന്ന എം എം അക്‌ബറിനു വേണ്ടി കെ എം സി സി വേദികൾ ഒരുക്കുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കെ എം സി സി യുടെ വേദികൾ വ്യാപകമായി ഇദ്ദേഹത്തിന് വേണ്ടി നീക്കി വെക്കുന്ന പ്രവണതയാണ് അണികൾ ചോദ്യം ചെയ്യപ്പെടുന്നത്. തീവ്രവാദ ആരോപണം നേരിടുന്ന ഒരാളെ ഇങ്ങനെ താങ്ങി നിർത്തി വേദികൾ ഒരുക്കി കൊടുക്കുന്നത് സംഘടനക്കും സമുദായത്തിനും ഗുണകരമാകില്ലെന്ന ചിന്തയാണ് അണികൾ ഉയർത്തുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ച്ചവെക്കുന്ന കേരള മുസ്ലിം കൾച്ചറൽ സെന്ററിന്റെ വിവിധ കമ്മിറ്റികളാണ് സ്വീകരണ മാമാങ്കം സംഘടിപ്പിക്കുന്നത്. ഇപ്പോൾ സഊദിയിൽ സന്ദർശനം നടത്തി വരുന്ന ഇദ്ദേഹത്തിന് വേണ്ടി ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടി ശബ്ദിക്കുന്ന മുസ്ലിം ലീഗിന്റെ കീഴിലുള്ള കെ എം സി സിയുടെ ഈ നിലപാട് നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് അണികൾ പറയുന്നത്. അതിനു പല കാരണങ്ങളും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറെ പ്രാധാന്യമുള്ള പലരും സഊദിയിൽ സന്ദർശനം നടത്തിയപ്പോഴൊന്നും കാണിക്കാത്ത ആവേശം തീവ്രവാദ ആരോപണ വിധേയമായ ആളുടെ പേരിൽ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പലരും. ചില സെൻട്രൽ കമ്മിറ്റികളിൽ ഇതിന്റെ പേരിൽ വാഗ്വാദങ്ങളും അരങ്ങേറിയിട്ടുണ്ട്.
കേരളത്തിൽ ലീഗ് വേദികളിൽ സജീവമല്ലാത്ത ഒരാളെ ആരോപണം നേരിടുന്ന വേളയിൽ ഇത്തരത്തിൽ വേദികൾ സംഘടിപ്പിക്കുന്നത് ദുരൂഹമുളവാക്കുന്നതാണ്. മാത്രമല്ല, നേരത്തെയും പലപ്പോഴായി സഊദി സന്ദർശനം നടത്തിയ ഇദ്ദേഹത്തിന് അന്നൊന്നും ഇല്ലാത്ത സ്വീകരണം നൽകുന്നതിൽ സംഘടനക്കകത്തു തന്നെ വലിയ ചർച്ചയായിട്ടുണ്ട്. മുജാഹിദ് ആശയമുള്ള ആളുകളെ കുത്തിനിറച്ചാണ് കെ എം സി സി കമ്മിറ്റികൾ രൂപീകരിക്കുന്നതെന്ന വളരെ പഴക്കമുള്ള ആരോപണം ഇത്തരത്തിൽ വേദികൾ കയ്യടക്കാനായി വേണ്ടിയാണെന്ന തിരിച്ചറിവ് ഇതിനകം തന്നെ ഭൂരിപക്ഷ അണികൾക്ക് ബോധ്യമായിട്ടുണ്ട്.
പൊതു ഫ്ളാറ്റ് ഫോം എന്നവകാവശ്യപ്പെടുന്ന കെ എം സി സി യെ പോലെയുള്ള ഒരു മഹത്തായ സംഘടനയുടെ വേദികൾ ഇത്തരത്തിൽ ആരോപണം നേരിടുന്ന ആളുകളെ സ്വീകരിച്ചിരുത്തി സമുദായത്തിന് ഒന്നടങ്കം ദുഷ് പേരു വരുത്തി വെക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും കെ എം സി സി പിൻവാങ്ങണമെന്നാണ് അണികൾ ആവശ്യപ്പെടുന്നത്. അടുത്ത 24 ന് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ നിന്നും ഒരു വിഭാഗം വിട്ടു നിന്നേക്കും.