- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി പൊലീസ് വീണ്ടും പരാജയമെന്ന ആരോപണവുമായി ക്നാനായ സമുദായത്തിലെ ഒരു വിഭാഗം; സഭ മാനേജിങ് കമ്മറ്റിയംഗത്തെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച മുഖംമൂടി സംഘത്തെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ ഒത്തുകളി: ഉന്നത പൊലീസ് അധികാരികൾ പിന്നിലെന്ന് ആരോപണം: ചെങ്ങന്നൂരിൽ കാണിച്ചു തരാമെന്ന് സമുദായ അംഗങ്ങൾ
ചെങ്ങന്നൂർ: ക്നാനായ സമുദായ മാനേജിങ് കമ്മിറ്റിയംഗത്തെ വീട്ടിൽ കയറി മുഖംമൂടിധാരികൾ മൃതപ്രായനാക്കിയ സംഭവം നടന്ന ഒരു മാസം തികയാറായിട്ടും കുറ്റവാളികളെ കുറിച്ച് നേരിയ തുമ്പു പോലുമില്ലാതെ പൊലീസ്. ക്രമസമാധാന ചുമതലയുള്ള, ഇതേ സമുദായാംഗമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം അട്ടിമറിക്കുന്നതെന്നും അതിന് സർക്കാർ ഒത്താശ ചെയ്യുന്നുവെന്നും സമുദായാംഗങ്ങളുടെ ആരോപണം. ചെങ്ങന്നൂർ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള സഭയോട് കാട്ടുന്ന അനീതി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ക്നാനായ സമുദായ മാനേജിങ് കമ്മിറ്റിയംഗം ബിനു കുരുവിളയ്ക്ക് നേരെയുണ്ടായ വധശ്രമം നടന്നത് കഴിഞ്ഞ ഏഴിനാണ്. ചിങ്ങവനത്ത് സഭാ ആസ്ഥാനത്ത് പോയി മടങ്ങിയെത്തിയ ബിനുവിനെ രാത്രി വീട്ടുമുറ്റത്തു വച്ചാണ് മുഖംമൂടി ധരിച്ച ഗുണ്ടകൾ വടിവാളും കമ്പിവടിയും ഉപയോഗിച്ച് ആക്രമിച്ചത്. തലയ്ക്കും കൈയ്ക്കും കാലിനും മാരകമായി പരുക്കേറ്റ് ബിനു പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ബിനു ഭാഗ്യം കൊണ
ചെങ്ങന്നൂർ: ക്നാനായ സമുദായ മാനേജിങ് കമ്മിറ്റിയംഗത്തെ വീട്ടിൽ കയറി മുഖംമൂടിധാരികൾ മൃതപ്രായനാക്കിയ സംഭവം നടന്ന ഒരു മാസം തികയാറായിട്ടും കുറ്റവാളികളെ കുറിച്ച് നേരിയ തുമ്പു പോലുമില്ലാതെ പൊലീസ്. ക്രമസമാധാന ചുമതലയുള്ള, ഇതേ സമുദായാംഗമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം അട്ടിമറിക്കുന്നതെന്നും അതിന് സർക്കാർ ഒത്താശ ചെയ്യുന്നുവെന്നും സമുദായാംഗങ്ങളുടെ ആരോപണം. ചെങ്ങന്നൂർ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള സഭയോട് കാട്ടുന്ന അനീതി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
ക്നാനായ സമുദായ മാനേജിങ് കമ്മിറ്റിയംഗം ബിനു കുരുവിളയ്ക്ക് നേരെയുണ്ടായ വധശ്രമം നടന്നത് കഴിഞ്ഞ ഏഴിനാണ്. ചിങ്ങവനത്ത് സഭാ ആസ്ഥാനത്ത് പോയി മടങ്ങിയെത്തിയ ബിനുവിനെ രാത്രി വീട്ടുമുറ്റത്തു വച്ചാണ് മുഖംമൂടി ധരിച്ച ഗുണ്ടകൾ വടിവാളും കമ്പിവടിയും ഉപയോഗിച്ച് ആക്രമിച്ചത്. തലയ്ക്കും കൈയ്ക്കും കാലിനും മാരകമായി പരുക്കേറ്റ് ബിനു പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ബിനു ഭാഗ്യം കൊണ്ട് മാത്രമാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ചികിൽസ തുടരുന്നുണ്ടെങ്കിലും എണീറ്റിരിക്കാൻ ഇനിയും മാസങ്ങൾ തന്നെ വേണ്ടി വന്നേക്കും. രണ്ടും നാലും വയസുള്ള പെൺമക്കളുടേയും 80 വയസുള്ള മാതാവിന്റെയും ഏഴുമാസം ഗർഭിണിയായ ഭാര്യയുടേയും മുന്നിൽ വച്ചായിരുന്നു നിഷ്ഠൂരമായ ആക്രമണം നടത്തിയത്. അക്രമം നടത്തി മണിക്കൂറുകൾക്കകം തന്നെ വിദേശത്തു നിന്നും ഇന്റർനെറ്റ് കോൾ വഴി ഭീഷണി വന്നുവെന്ന് ബിനുവിന്റെ ഭാര്യ പറഞ്ഞിരുന്നു. ഇതുസംബന്ധമായി ബിനുവിന്റെ ഭാര്യയും ഇടവക വികാരിയും പത്തനംതിട്ടയിൽ പത്രസമ്മേളനം നടത്തുകയും എസ്‌പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ നാളിതുവരെ കുറ്റവാളികളെ കണ്ടെത്താനോ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരെ ചോദ്യം ചെയ്യാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. വ്യക്തമായ മൊഴി പൊലീസിന് നൽകിയിരുന്നുവെന്നും എന്നാൽ അന്വേഷണം ആ രീതിയിൽ അന്വേഷണം നടന്നിട്ടില്ലെന്നും ബിനു പറഞ്ഞു. ആക്രമത്തിന് പിറ്റേദിവസം നടന്ന ക്നാനായ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ബിനു മത്സരിക്കരുത് എന്നായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും ബിനു പറഞ്ഞു.
സംഭവദിവസം രാത്രി 10 മണിയോടെ മൂന്ന് ബൈക്കുകൾ രാത്രിയിൽ ഓതറ ആൽത്തറ ജങ്ഷനിൽ വച്ച് സഭയിലെതന്നെ ഒരു വൈദികൻ കണ്ടിരുന്നുവെന്നും കനാൽ പാലത്തിന് സമീപം വച്ച് മുന്നിൽ പോയ ബൈക്കുകാരൻ പുറകെ വന്ന ബൈക്കുകാരെ കൈ കാണിച്ച് നിർത്തി സംസാരിച്ചതായും ബിനു പറഞ്ഞു. ആക്രമണത്തിനു ശേഷം വന്ന വിദേശകോളിൽ അവൻ ചത്തില്ലേ എന്നും ചോദിച്ചതായി പറയുന്നു. അതിനർഥം ഇതിനുപിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടെന്നുമായിരുന്നു ബിനുവിന്റെ പ്രതികരണം.
വരുംദിവസങ്ങളിൽ സഭ പ്രതിഷേധം ശക്തമാക്കുമെന്നറിയുന്നു. ഇതിന്റെ ഭാഗമായി ഡിവൈഎസ്്പി ഓഫീസിലേക്ക് മാർച്ചും ആർച്ച്ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസിന്റെ നേതൃത്വത്തിൽ നിരാഹാരസമരം ഉൾപ്പെടെയുള്ള പ്രതിഷേധമാർഗങ്ങൾക്കും സഭ നേതൃത്വം നൽകും. സഭാതലവൻ തന്നെ നിരാഹാരത്തിന് നേതൃത്വം കൊടുത്താൽ ചെങ്ങന്നൂർ അസംബ്ലി മണ്ഡലത്തിൽ ഏകദേശം 6500 വോട്ടോളമുള്ള ക്നാനായ സഭയുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനാവില്ല. ഇതിന്റെ ആദ്യപടിയായി ചെങ്ങന്നൂർ മണ്ഡലത്തിലുള്ള സഭാംഗങ്ങളുടെ വീടുകളിൽ കുടുംബയോഗങ്ങൾ ഉടൻതന്നെ സംഘടിപ്പിക്കും.
ക്നാനായ കോൺഗ്രസ് വൈസ്പ്രസിഡന്റും യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന ബിനു കുരുവിളയെ വീട് കയറി ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സഭയ്ക്കുള്ളിലെ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കുറിച്ച് വാദികൾക്ക് തന്നെ ധാരണയുണ്ടെങ്കിലും അത് പുറത്തു പറയാൻ അവർ തയാറാകാത്തതാണ് അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിന് കാരണമെന്നും പൊലീസ് പറയുന്നു.