ഹ്യൂസ്റ്റൻ: ക്‌നാനായ ഫ്രണ്ട്‌സ് ഓഫ് ഹ്യൂസ്റ്റൻ എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തിൽ ഹ്യൂസ്റ്റണിലെ എല്ലാ ക്‌നാനായ യാക്കോബായ സഭാംഗങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ട്  സെന്റ് തോമസ് കാത്തലിക് സെന്റർ, സ്റ്റാഫോർഡിൽ വച്ച് നടത്തപ്പെട്ട ക്‌നാനായ നൈറ്റ് വൻവിജയമായി.  ഹ്യൂസ്റ്റനിൽ ആദ്യമായാണ് ക്‌നാനായ യാക്കോബാ സഭയുടെ ഇങ്ങനെയുള്ള ഒരു സംഗമം നടത്തപ്പെടുന്നത്.

വൈകുന്നേരം 6:30 ഓടെ ആരംഭിച്ച ഈ പരിപാടി ക്‌നാനായ സീനിയേഴ്‌സിന്റെ പ്രതിനിധികളും ക്‌നാനായ ഫ്രണ്ട്‌സ് ഓഫ് ഹ്യൂസ്റ്റന്റെ ഭാരവാഹികളുമായ സാം ചാക്കൊ, സുരേഷ് എബ്രഹാം, തോമസ് വൈക്കത്തുശ്ശേരിൽ, ബിജു കുര്യൻ, ബേബി ജോൺ, റോണി ജേക്കബ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അതേതുടർന്ന് റോണി ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് ഷീബ, ടിയ, ഷൈനി, ടിനു, സുബി, ജോണാ, അക്‌സാ, അലിയാ, അരുൺ, എബി കുറ്റിയിൽ, എറിൻ, മരിയ, റോയി, സൂസൻ തേക്കും മൂട്ടിൽ, മീര, റോണി, ലെക്‌സിയ, റൂബൻ, അഖില എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഈ സംഗമത്തിന് മാറ്റ് കൂട്ടി.

ബിജു സുരേഷ്, വി എസ്. ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കിച്ചൻ നൃത്തം സദസ്സിനെ ഇളക്കിമറിച്ചു. ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ ദമ്പതികളേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കപ്പിൾ ഡാൻസ് ഇതിൽ ഒരു വ്യത്യസ്ത അനുഭൂതി ഉണ്ടാക്കി. സുബിൻ ചാക്കൊയും ജാൻസി ജേക്കബും ആയിരുന്നു ഇതിന്റെ അവതാരകർ. അമേരിക്കയുടെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഇതിൽ ആളുകൾ പങ്കെടുത്തു. തോമസ് വൈക്കത്തുശേരിൽ ഇതിൽ പങ്കെടുത്ത എല്ലാവർക്കും അതുപോലെ തന്നെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും നന്ദി രേഖപ്പെടുത്തി. തുടർന്നുള്ള വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം പരിപാടി സമാപിച്ചു.