പ്രധാമനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് അംഗചികിത്സ സംബന്ധമായ ശസ്ത്രക്രിയകളുടെ നിരക്ക് കുറച്ചു. പത്ത് ശതമാനത്തോളം കുറവാണ് ഓരോ ശസ്ത്രക്രിയക്കും ഉണ്ടായിരിക്കുന്നത്. സാധന സാമഗ്രികളുടെ ജിഎസ്ടി നിരക്ക് വർധിച്ചതാണ് നിരക്ക് കൂടാൻ കാരണമായത്. ഒരു ലക്ഷത്തി പതിമൂവായിരം രുപക്ക് മുകളിലുണ്ടായിരുന്ന മുട്ട് ശസ്ത്രക്രിയക്ക് പകുതിയിലേക്ക് കുറഞ്ഞു.

നിരക്കിലുണ്ടായിരിക്കുന്ന വൻ വർധനവ് രോഗികളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. നിരക്ക് കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിസിജിഐ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ നിർദ്ദേശം അനുസരിച്ച് ഓർത്തോപീഡിക് ഇംപ്ലാന്റ്, ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾ, നേത്ര ചികിത്സ ശസ്ത്രക്രിയകൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവയ്ക്ക് വില കുറയ്ക്കണം എന്നാണ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശസ്ത്രക്രിയ ഉപകരണങ്ങളുടെ വില കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാതന്ത്ര്യദിന സന്ദേശത്തിനിടെയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് നിരക്ക് കുറയ്ക്കാൻ തീരുമാനമായത്. ഒന്നര ലക്ഷത്തിന് മുകളിൽ നിരക്ക് ഉണ്ടായിരുന്ന കൊബാൾട്ട് ക്രോമിയം നീ പ്ലാന്റിന്റെ നിലയാണ് ഇപ്പോൾ 65 ശതമാനത്തോളം കുറവ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി കൂടാതെ ഇപ്പോൾ അമ്പത്തിനാലയിരം രുപയാണ് ശസ്ത്രക്രിയയുടെ നിരക്ക്. ഗവൺമെന്റ് നിശ്ചയിച്ച തുകയിൽ നിന്നും കൂടുതൽ വാങ്ങുന്ന ആശുപത്രികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാറും വ്യക്തമാക്കിയിരുന്നു.