- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊക്കെയ്ൻ വിൽപ്പന നടത്തി 'കോക്കാച്ചി' എന്ന് പേരുവീണു; സിനിമാക്കാർക്ക് മയക്കുമരുന്ന് എത്തിച്ചപ്പോൾ പ്രത്യുപകാരമായി അഭിനേതാവിന്റെ വേഷം കിട്ടി; ലേമെറിഡിയനിലെ ലഹരി പാർട്ടിയുടെ സംഘാടനനായ മിഥുൻ സി വിലാസിനെ അറിയാം..
കൊച്ചി: കൊച്ചി മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന വാർത്തകൾ ഏറാനും നാളുകളിലായി കൂടുതലായി ശക്തിപ്പെടുകയാണ്. യുവാക്കളും സിനിമാ മേഖലയിൽ ഉള്ളവരുമായി ബന്ധപ്പെട്ടു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ ഓരോ കണ്ണികളുടെയും വിവരങ്ങളാണ് ലേമെറിഡിയൻ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ പൊലീസ് കണ്ടെത്തിയത്. നേരത്തെ ഷൈൻ ടോം ചാക്ക
കൊച്ചി: കൊച്ചി മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന വാർത്തകൾ ഏറാനും നാളുകളിലായി കൂടുതലായി ശക്തിപ്പെടുകയാണ്. യുവാക്കളും സിനിമാ മേഖലയിൽ ഉള്ളവരുമായി ബന്ധപ്പെട്ടു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ ഓരോ കണ്ണികളുടെയും വിവരങ്ങളാണ് ലേമെറിഡിയൻ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ പൊലീസ് കണ്ടെത്തിയത്. നേരത്തെ ഷൈൻ ടോം ചാക്കോയെയും നാല് മോഡലുകളെയും ചുറ്റിപ്പറ്റിയാണ് മയക്കുമരുന്നു് ഉപയോഗങ്ങളുടെ കഥകൾ പുറത്തുവന്നതെങ്കിൽ ഇപ്പോൾ പ്രതിസ്ഥാനത്ത് ലഹരിപാർട്ടി സംഘടിപ്പിച്ച കോക്കാച്ചി എന്ന് വിളിപ്പേരുള്ള മിഥുൻ സി വിലാസിനെ ചുറ്റിപ്പറ്റിയാണ്.
പൊലീസ് പുറത്തുവിട്ട പേരിലെ കൗതുകം തന്നെയാണ് ഇയാളെ ആരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. കൊച്ചി സ്വദേശി തന്നെയാണ് പൊലീസ് അറസ്റ്റു ചെയ്ത് കോക്കാച്ചി. കൊക്കൈയ്ൻ വിൽപ്പന നടത്തിയിരുന്നതിനാലാണ് മിഥുന് ലഹരി ഇടപാടുകാർക്കിടയിൽ കോക്കാച്ചി എന്നു പേരു വീണതെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്. മലയാളം സിനിമാ രംഗത്തെ ന്യൂജനറേഷൻ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും കൊക്കൈയ്ൻ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചിരുന്ന പ്രധാനിയാണ് മിഥുനെന്ന് പൊലീസ് പറയുന്നു.
ഗോവയിൽ ചിത്രീകരണം നടക്കുന്ന ഒരു മലയാള സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പൊലീസ് നിലപാട്. 22 ഫീമെയിൽ കോട്ടയം, ഡബിൾ ബാരൽ, 100 ഡെയ്‌സ് ഒഫ് ലവ് എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലാണ് മിഥുൻ പ്രത്യക്ഷപ്പെട്ടത്. യുവതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട കൊക്കൈയ്ൻ കേസിൽ അറസ്റ്റിലായപ്പോൾ മിഥുനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അഞ്ചു വർഷം മുമ്പ് ഡി.ജെ പാർട്ടിക്കിടെ തട്ടേക്കാട് ബോട്ടു സവാരിക്കിടെ ആലുവ സ്വദേശിയായ നവീൻ എന്ന യുവാവ് മുങ്ങി മരിച്ച കേസിലും മിഥുൻ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്. അന്ന് നവീനൊപ്പം സഞ്ചരിച്ചിരുന്ന റഷ്യൻ യുവതികൾ നീന്തി രക്ഷപ്പെട്ടിരുന്നു. ഈ കേസുകളിലെല്ലാം പങ്കുണ്ടെന്ന് പരാമർശിച്ചിരുന്ന ചലച്ചിത്ര നിർമ്മാതാവ് മിഥുന്റെ സുഹൃത്താണെന്നും പറയുന്നു.
ലഹരിമരുന്ന് പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണ് മിഥുൻ എന്നാണ് കരുതുന്നത്. ഇത് തെളിയിക്കാവുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിഥുന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്നുകൾ ഇതിന് കൂടുതൽ ബലം നൽകുന്നു. ഫേസ്‌ബുക്കിലും കോക്കാച്ചി തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലും ഇയാൾ കോക്കാച്ചി എന്ന പേര് ഉപയോഗിച്ചിട്ടുണ്ട് മിഥുൻ. കാട്ടൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവെലപ്‌മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ഡിപ്ലോമ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഫേസ്‌ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കൊച്ചിയിലെ അറിയപ്പെടുന്ന ഡിസ്‌കോ ജോക്കി കൂടിയാണ് മിഥുൻ. കഞ്ചാവ് മദ്യത്തിനേക്കാൾ നിങ്ങൾക്ക് നല്ലത് കഞ്ചാവാണെന്ന് പറയുന്ന ഒരു വാർത്ത മിഥുൻ തന്റെ ഫേസ്‌ബുക്ക് ടൈംലൈനിൽ പോസ്റ്റ് ചെയ്തത് ഈമാസം എട്ടിനായിരുന്നു. ഇത് മയക്കുമരുന്ന് വിൽപ്പനയെ പ്രോത്സാഹിപ്പിക്കാനാണെന്നാണ് കരുതുന്നത്. ഗോവയിൽ നിന്നും കേരളത്തിലേക്ക് കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എത്തിച്ച് ഇത് സിനിമാർക്കാർക്കിടയിൽ വിതരണം ചെയ്തിരുന്ന ജോലിയാണ് കോക്കോച്ചി ചെയ്തിരുന്നത്.
ചലച്ചിത്ര പ്രവർത്തകരിൽ ചിലരെ ലഹരിമരുന്ന് പാർട്ടികളിൽ കണ്ടുമുട്ടാറുണ്ടെന്നും ഇവരിൽ ചിലർക്കു ലഹരിമരുന്ന് കൈമാറിയതായും മിഥുൻ പൊലീസിനോടു പറഞ്ഞു. നെട്ടൂരിലെ ഒരു വീട്ടിൽ കഴിഞ്ഞ ജനുവരിയിൽ നടത്തിയ ലഹരിമരുന്ന് പാർട്ടിയിൽ ഇതിൽ ചിലരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇവരുമായി ഇയാൾ ഫോണിൽ ബന്ധപ്പെടാറുള്ളതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. ഇവരെ ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഹോട്ടലിൽ നടത്തിയ പാർട്ടിയിൽ പങ്കെടുത്തത് 210 പേരായിരുന്നു. റജിസ്‌ട്രേഷൻ ഫീസായി 1000 രൂപ വാങ്ങി. 200 രൂപ ഹോട്ടലിനും 800 രൂപ സംഘാടകർക്കുമായിരുന്നു. 1,20,000 രൂപയാണ് സംഗീതപരിപാടി അവതരിപ്പിച്ച റഷ്യൻ സംഗീതജ്ഞൻ സൈക്കോവ്‌സ്‌കി എന്ന വാസ്‌ലി മാർക്കലോവിനു നൽകിയതെന്നു മിഥുൻ പൊലീസിനോടു പറഞ്ഞു.