- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കെ.ഒ. ജോസഫ് അന്തരിച്ചു; കോൺഗ്രസ് കുഞ്ഞേട്ടനെന്നു നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്ന മുതിർന്ന പാർട്ടി പ്രവർത്തകന്റെ വിടവാങ്ങലിൽ ദുഃഖിതരായി കരിമണ്ണൂർ നിവാസികൾ
തൊടുപുഴ: കരിമണ്ണൂരിലെ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ കുന്നപ്പിള്ളിൽ കെ.ഒ. ജോസഫ് (കുഞ്ഞേട്ടൻ-80) നിര്യാതനായി. കരിമണ്ണൂരുകാർ കോൺഗ്രസ് കുഞ്ഞേട്ടൻ എന്നു നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്ന ജോസഫ് കഴിഞ്ഞ 65 വർഷമായി കോൺഗ്രസ് മെമ്പർഷിപ്പ് പുതുക്കിയിരുന്നു. കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. കരിമണ്ണൂർ സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. എക്കാലവും പാർട്ടിക്കുവേണ്ടി നിസ്വാർത്ഥ സേവനമാണ് മരണം വരെ നടത്തിയത്. ഏതാനും ആഴ്ച മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കുഞ്ഞേട്ടൻ കരിമണ്ണൂർ സെന്റ്മേരീസ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. കോൺഗ്രസിലെ മിക്ക നേതാക്കളുമായും അടുത്ത പരിചയം ഉണ്ടെങ്കിലും ജോസഫിന്റെ പ്രവർത്തനം എന്നും കരിമണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു. എൺപതിലും വിവാഹവീടുകളിലും മരണവീടുകളിലും കുഞ്ഞേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പാർട്ടി വ്യത്യാസമില്ലാതെ നല്ലൊരു സുഹൃദ്‌വലയവും തീർത്ത മുതിർന്ന കോൺഗ്രെസ്സുകാരനാണ് ഓർമയായത്. സംസ്‌ക്കാരം ഞായറാഴ്ച 2 മണിക്ക് കരിമണ
തൊടുപുഴ: കരിമണ്ണൂരിലെ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ കുന്നപ്പിള്ളിൽ കെ.ഒ. ജോസഫ് (കുഞ്ഞേട്ടൻ-80) നിര്യാതനായി. കരിമണ്ണൂരുകാർ കോൺഗ്രസ് കുഞ്ഞേട്ടൻ എന്നു നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്ന ജോസഫ് കഴിഞ്ഞ 65 വർഷമായി കോൺഗ്രസ് മെമ്പർഷിപ്പ് പുതുക്കിയിരുന്നു. കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. കരിമണ്ണൂർ സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
എക്കാലവും പാർട്ടിക്കുവേണ്ടി നിസ്വാർത്ഥ സേവനമാണ് മരണം വരെ നടത്തിയത്. ഏതാനും ആഴ്ച മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കുഞ്ഞേട്ടൻ കരിമണ്ണൂർ സെന്റ്മേരീസ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. കോൺഗ്രസിലെ മിക്ക നേതാക്കളുമായും അടുത്ത പരിചയം ഉണ്ടെങ്കിലും ജോസഫിന്റെ പ്രവർത്തനം എന്നും കരിമണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു.
എൺപതിലും വിവാഹവീടുകളിലും മരണവീടുകളിലും കുഞ്ഞേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പാർട്ടി വ്യത്യാസമില്ലാതെ നല്ലൊരു സുഹൃദ്‌വലയവും തീർത്ത മുതിർന്ന കോൺഗ്രെസ്സുകാരനാണ് ഓർമയായത്.
സംസ്‌ക്കാരം ഞായറാഴ്ച 2 മണിക്ക് കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും. ഭാര്യ പരേതയായ വി.റ്റി. റോസ. മക്കൾ: സിനി, സിനോ, സിനു.