- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജുവാര്യരുടെ നീക്കങ്ങൾ വെറുതെയായില്ല; നടിയെ ആക്രമിച്ച ക്വട്ടേഷനിൽ സിനിമാക്കാർക്കും പങ്ക്; നടനേയും സംവിധായകനേയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; പൾസർ സുനിയുടെ കൂട്ടുകാരന്റെ രഹസ്യമൊഴി നിർണ്ണായകമാകും; പുറത്തുവരിക മലയാള സിനിമയുടെ വൈകൃത മുഖം; കർശന നിലപാടിൽ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ഒടുവിൽ പൾസർ സുനിയിൽ നിന്ന് തന്നെ പൊലീസ് അറിഞ്ഞു. സിനിമയിലെ പ്രമുഖരെ മുൾമുനയിൽ നിർത്തുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. മഞ്ജുവാര്യർ ആരോപിച്ചതിന് സമാനമായ ഗൂഢാലോചനാ വിവരങ്ങളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രമുഖ നടനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. സംവിധായകനും നടനുമായ മറ്റൊരാൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സൂചന. നടിയോട് അതിക്രമം കാണിച്ചു ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ വഴിത്തിരവുണ്ടായതായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സഹതടവുകാരോടും ജയിലറോടും പൾസർ സുനി മനസ്സ് തുറന്നിരുന്നു. കോടതിയിൽ സഹതടവുകാരനായ ഹിമവൽഭദ്രാനന്ദയുമായും പൾസർ സുനി നേരത്തെ ആശയവിനിമയം നടത്തിയിരുന്നു. ഇതും മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായക നീക്കങ്ങൾ ഉണ്ടാകുന്നത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയുടെ വിവരങ്ങൾ മറ്റൊരു ജയിൽപുള്ളി പൊലീസിനു കൈമാറി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ഒടുവിൽ പൾസർ സുനിയിൽ നിന്ന് തന്നെ പൊലീസ് അറിഞ്ഞു. സിനിമയിലെ പ്രമുഖരെ മുൾമുനയിൽ നിർത്തുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. മഞ്ജുവാര്യർ ആരോപിച്ചതിന് സമാനമായ ഗൂഢാലോചനാ വിവരങ്ങളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രമുഖ നടനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. സംവിധായകനും നടനുമായ മറ്റൊരാൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സൂചന.
നടിയോട് അതിക്രമം കാണിച്ചു ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ വഴിത്തിരവുണ്ടായതായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സഹതടവുകാരോടും ജയിലറോടും പൾസർ സുനി മനസ്സ് തുറന്നിരുന്നു. കോടതിയിൽ സഹതടവുകാരനായ ഹിമവൽഭദ്രാനന്ദയുമായും പൾസർ സുനി നേരത്തെ ആശയവിനിമയം നടത്തിയിരുന്നു. ഇതും മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായക നീക്കങ്ങൾ ഉണ്ടാകുന്നത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയുടെ വിവരങ്ങൾ മറ്റൊരു ജയിൽപുള്ളി പൊലീസിനു കൈമാറി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ചാലക്കുടി സ്വദേശി ജിൻസ (ജിൻസ്) നാണു വിവരങ്ങൾ നൽകിയത്.
ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. എന്താണ് സംഭവിച്ചതെന്ന സൂചനയും നൽകി. ഇതിനൊപ്പം കൂട്ടായ്മയുടെ നേതൃത്വത്തില കഥ വിവരിച്ച് സിനിമയും നിർമ്മിക്കാൻ തീരുമാനിച്ചു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടനേയും സംവിധായകനേയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇവരെ ആരും സഹായിക്കാൻ വരണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. മഞ്ജു വാര്യരുടെ നിരീക്ഷണങ്ങൾ ശരിയാണെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുമുള്ളത്. ഇതോടെ സിനിമയിലെ പ്രമുഖ നടൻ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് പിന്മാറി. ഇതും ഗൂഢാലോചനക്കാർക്ക് വിനയായി. ഒരു തരത്തിലുമുള്ള ഇടപെടൽ ഉണ്ടാകില്ലെന്ന് പൊലീസ് മേധാവി ടിപി സെൻകുമാറും ഉറപ്പാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണെന്നും പൾസർ സുനി ജിൻസനോടു പറഞ്ഞിരുന്നു. ജയിൽ അധികാരികൾ വഴി ഈ വിവരം അറിഞ്ഞ അന്വേഷണ സംഘം ജിൻസന്റെ മൊഴിയെടുത്തിരുന്നു. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പു കേസിൽ പ്രതിയായ ജിൻസനെ റിമാൻഡ് ചെയ്തിരുന്ന മുറിയിലാണു പൾസർ സുനിയേയും പാർപ്പിച്ചത്. സുഹൃത്തുക്കളായി മാറിയ ഇവർ നടിയെ ആക്രമിച്ച കേസിന്റെ വിവരങ്ങളും പങ്കുവച്ചിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പൾസർ സുനി വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും ജിൻസനോടു പറഞ്ഞു. ജിൻസൻ പറഞ്ഞതു ശരിവയ്ക്കുന്ന നിലപാടാണു സുനി സ്വീകരിച്ചത്. ഇതോടെയാണ് ഗൂഢാലോചനാ തിയറി പുറത്താകുന്നത്.
സഹതടവുകാരന്റെ മൊഴി മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാനാണ് പൊലീസിനു നിയമോപദേശം ലഭിച്ചത്. അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ആലുവ മജിസ്‌ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. മൊഴി മുദ്രവച്ച കവറിൽ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണം. കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവു ലഭിച്ചാൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകാം. പുതിയ മൊഴികൾ തെളിവു നിയമപ്രകാരം പ്രോസിക്യൂഷനു സഹായകരമല്ല. ഈ സാഹചര്യത്തിൽ കരുതലോടെയാണ് നീക്കം.
ഫെബ്രുവരി 17 നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രിൽ 18 ന് ഏഴു പ്രതികൾക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ, ജിൻസന്റെ മൊഴിയോടെ കേസ് വീണ്ടും സജീവമാകും. ക്വട്ടേഷൻ സാധ്യത സംബന്ധിച്ച്, അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും ആദ്യം മുതൽ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വഴിത്തിരിവ്.
ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പൾസർ സുനി, ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരാണു കോടതിയിൽ പുതിയ വെളിപ്പെടുത്തൽ നടത്താൻ ഒരുങ്ങുന്നുവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി 17 ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രിൽ 18ന് ഇവരടക്കം ഏഴു പ്രതികൾക്കെതിരെ കുറ്റപത്രവും സമർപ്പിച്ചതോടെ പ്രതികൾക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായി. എന്നാൽ കേസിൽ ഗൂഢാലോചന നടത്തിയവർ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നിൽക്കുന്നുവെന്ന നിലപാടാണ് പ്രതികൾക്കുള്ളതെന്നും ഇവർ ഇക്കാര്യം കോടതി മുൻപാകെ ഉന്നയിക്കുമെന്നുമായിരുന്നു ഇവരുമായി അടുപ്പമുണ്ടായിരുന്നവരിൽ ചിലരിൽ നിന്നും ലഭിച്ച വിവരമെന്ന രീതിയിൽ വാർത്ത പുറത്തുവന്നത്.
കേസിലെ ക്വട്ടേഷൻ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതൽ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണ് പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നതെന്നാണ് ഇത് സംബന്ധിച്ച് പരക്കെയുള്ള വിലയിരുത്തൽ. നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിനും കിട്ടിക്കഴിഞ്ഞു. ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളിൽ വെച്ചു പൾസർ സുനി ജയിൽ വെൽഫെയർ ഓഫീസർമാരോടും ജയിൽ അധികാരികളോടും പറഞ്ഞ മൊഴികളാണ് നിർണ്ണായകമായത്. നേരത്തെ അന്വേഷണവുമായി പൾസർ സുനി സഹകരിച്ചിരുന്നില്ല. എന്നാൽ ജയിലിലെത്തിയപ്പോൾ ഇത് മാറുകയായിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് നടി ആവർത്തിച്ചിരുന്നു.
സിനിമയിലെ വനിതകൾ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിയെ കണ്ടപ്പോഴും നടിക്ക് നീതി കിട്ടാത്തത് ചർച്ചയായിരുന്നു. ഗൂഢാലോചനക്കാരെ പിടിച്ചേ മതിയാകൂവെന്ന് മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കി. അതിവേഗം നിഷ്പക്ഷമായി മുന്നോട്ട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. പൊലീസ് മേധാവിയായി ചുമതലയിലുള്ള ടിപി സെൻകുമാറും കാര്യങ്ങൾ വിലയിരുത്തി. പൾസർ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതിൽ ഗൂഢാലോചനയിൽ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. എന്നാൽ വിവാദങ്ങളിൽ പെടാൻ താൽപ്പര്യമില്ലാത്തതിനാൽ കരുതലോടെയാണ് നീക്കം. പൾസർ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാർ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു.
ഇവർ വിഡിയോ അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തിൽ ഭയപ്പെടുത്താൻ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. ഇതാണ് പൊളിഞ്ഞത്. തൃക്കാക്കര എംഎൽഎ പിടി തോമസ് സ്ഥലത്ത് എത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഒത്തുതീർപ്പ് ശ്രമമെല്ലാം ഇതോടെ പൊളിഞ്ഞു. സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനിയാണ് ഒന്നാം പ്രതി. കേസിലാകെ ഏഴു പ്രതികളാണുള്ളത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.