- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖല കൊച്ചിയിലെ നിർമ്മാണത്തിൽ മുറിഞ്ഞു; 24,500 മൈൽ നീളമുള്ള സീമീവീ 3യിലെ ഭൂഗർഭ കേബിൾ മുറിഞ്ഞത് കുണ്ടന്നൂർ മേൽപാല നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ; ഇന്റർനെറ്റിനെ ബാധിക്കുമെന്ന ആശങ്ക ഉയർന്നെങ്കിലും ബദൽമാർഗ്ഗം കണ്ടെത്തി; കേബിൾ ശൃംഖലയിലെ കണ്ണികളായി കൊച്ചിയും ദക്ഷിണാഫ്രിക്കയും പോർച്ചുഗലും
കൊച്ചി: ഇന്ത്യ അതിവേഗ ഇന്റർനെറ്റിന്റെ യുഗത്തിലേക്ക് കടന്നു കഴിഞ്ഞു. ഫോർജിയിൽ നിന്നും ഫൈവ് ജിയിലേക്കുള്ള ഇൻർനെറ്റ് വേഗതയ്ക്ക് തുടക്കമിടാൻ ഇനിയും അധികം സമയം വേണ്ട. അതിനുള്ള കേരളത്തിലെ തുടക്കം കൊച്ചിയിൽ ആകുമെന്ന കാര്യം ഉറപ്പാണ്. അതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ കേരളത്തിലെ ഇൻർനെറ്റ് വേഗതയെ ആശങ്കയിലാക്കുന്ന ഒരു സംഭവം ഇന്നലെയുണ്ടായി. കുണ്ടന്നൂർ മേൽപാല നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഭൂഗർഭ വാർത്താ വിനിമയ കേബിൾ മുറിഞ്ഞതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാർത്താവിനിമയ കേബിളായ സീമീവീ 3 (തെക്ക് കിഴക്ക് ഏഷ്യ-മധ്യ പൂർവേഷ്യ-പടിഞ്ഞാറൻ യൂറോപ്പ് 3) ആണു നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മുറിഞ്ഞത്. പെട്ടെന്നു തന്നെ ബദൽ ലൈനിലൂടെ സിഗ്‌നലുകൾ മാറ്റിവിട്ടതിനാൽ ഉപയോക്താക്കളെ കാര്യമായി ബാധിച്ചില്ല. എങ്കിലും ഇന്റർനെറ്റ് മുടങ്ങിയേക്കുമെന്ന ആശങ്കയുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖലയാണിത. നീളം 24,500 മൈൽ വരും. ഏഷ്യ, ആഫ്രിക്ക, യുറോപ്പ് ഭൂഖണ്ഡങ്
കൊച്ചി: ഇന്ത്യ അതിവേഗ ഇന്റർനെറ്റിന്റെ യുഗത്തിലേക്ക് കടന്നു കഴിഞ്ഞു. ഫോർജിയിൽ നിന്നും ഫൈവ് ജിയിലേക്കുള്ള ഇൻർനെറ്റ് വേഗതയ്ക്ക് തുടക്കമിടാൻ ഇനിയും അധികം സമയം വേണ്ട. അതിനുള്ള കേരളത്തിലെ തുടക്കം കൊച്ചിയിൽ ആകുമെന്ന കാര്യം ഉറപ്പാണ്. അതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ കേരളത്തിലെ ഇൻർനെറ്റ് വേഗതയെ ആശങ്കയിലാക്കുന്ന ഒരു സംഭവം ഇന്നലെയുണ്ടായി. കുണ്ടന്നൂർ മേൽപാല നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഭൂഗർഭ വാർത്താ വിനിമയ കേബിൾ മുറിഞ്ഞതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.
ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാർത്താവിനിമയ കേബിളായ സീമീവീ 3 (തെക്ക് കിഴക്ക് ഏഷ്യ-മധ്യ പൂർവേഷ്യ-പടിഞ്ഞാറൻ യൂറോപ്പ് 3) ആണു നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മുറിഞ്ഞത്. പെട്ടെന്നു തന്നെ ബദൽ ലൈനിലൂടെ സിഗ്‌നലുകൾ മാറ്റിവിട്ടതിനാൽ ഉപയോക്താക്കളെ കാര്യമായി ബാധിച്ചില്ല. എങ്കിലും ഇന്റർനെറ്റ് മുടങ്ങിയേക്കുമെന്ന ആശങ്കയുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖലയാണിത. നീളം 24,500 മൈൽ വരും.
ഏഷ്യ, ആഫ്രിക്ക, യുറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സീമീവീ 3 യുടെ ജംക്ഷൻ ബോക്‌സിനാണ് തകരാർ സംഭവിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ മൂന്നെണ്ണത്തിൽ ഒരെണ്ണമാണു തകർന്നത്. ഇതോടെ ബിഎസ്എൻഎല്ലിന്റേത് ഉൾപ്പെടെ ഇന്റർനെറ്റ് വിനിമയ ശേഷിയിൽ കുറവുണ്ടായി എന്നാണു കണക്കാക്കുന്നത്. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡാണ് (വി എസ്എൻഎൽ) സീമീവീ3 സിഗ്‌നൽ ഇന്ത്യയിൽ സ്വീകരിക്കുന്നത്. കൊച്ചിയിലും മുംബൈയിലുമാണു സീമീവിയുടെ ഇന്ത്യയിലെ ഹബ്.
കേബിൾ പൊട്ടുന്നതു കനത്ത നഷ്ടമുണ്ടാക്കുമെന്നതിനാൽ വി എസ്എൻഎൽ സാങ്കേതിക വിദഗ്ദർ ഉടനെ സ്ഥലത്തെത്തി തകരാർ പരിഹരിക്കുന്നതിനുള്ള നടപടികളിലാണ്. റോഡരികിൽ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കേബിൾ നേരത്തെ കണ്ണാടിക്കാട്, കുമ്പളം എന്നിവിടങ്ങളിൽ ഹൈവേ നിർമ്മാണത്തിനിടെ മുറിഞ്ഞിരുന്നു.
ലോകത്ത് എല്ലായിടത്തും ഇന്റർനെറ്റ് ഉൾപ്പടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾക്കായി ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയുമാണ് കേബിൾ സ്ഥാപിച്ചിരിക്കുന്നത്. എല്ലായിടത്തെയും ഇന്റർനെറ്റ് സംവിധാനങ്ങളും കംപ്യൂട്ടറുകളുമെല്ലാം ഈ ശൃംഖലയാലാണു ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെ സഞ്ചരിക്കുന്ന സിഗ്‌നലുകളാണു വിവിധ രാജ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെർവറുകളിൽനിന്ന് ഓരോ ഉപയോക്താവിന്റെയും കംപ്യൂട്ടറിലേക്കു വിവരങ്ങൾ എത്തിക്കുന്നത്.
ദക്ഷിണാഫ്രിക്കയും മൗറീഷ്യസും വഴിയാണ് ഇന്ത്യയിൽ ഈ കേബിൽ എത്തുന്നത്. കാക്കനാട്ടെ വി എസ്എൻ എല്ലിൽ നിന്ന് ചെറായി ബീച്ചിലെ നോഡിലേക്കാണ് കേബിൾ ഉള്ളത്. മൗറീഷ്യസിൽ നിന്നും മലേഷ്യയിലെ പെനാംഗിലേക്ക് പോകുന്ന കേബിളിന്റെ നോഡാണ് കൊച്ചിയിലെ വി എസ്എൻഎൽ എക്‌സ്‌ചേഞ്ചുമായി ബന്ധിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നാരംഭിക്കുന്ന സേഫ് ശൃംഖല കൊച്ചി വഴി മലേഷ്യയിലെ പെനാംഗ് വരെ നീളും. മൗറീഷ്യസിൽ ബെ ജെക്കോത്ത്, റിയൂണിയനിൽ സെന്റ് പോൾ എന്നിവിടങ്ങളിലും ശൃംഖലയെ കരയിലെ എക്‌സ്‌ചേഞ്ചുകളുമായി ബന്ധിപ്പിക്കും.
കേപ്ടൗണിൽ നിന്നും പോർട്ടുഗലിലേക്കുള്ള കേബിൾ ബന്ധം വഴി അമേരിക്കയിലേക്ക് ഈ കേബിൽ ശൃഖല നീളുന്നുണ്ട്. അതുകൊണ്ട് തനെനയാണ് ലോകത്തെ ഏറ്റഴും വലിയ കേബിൾ ശൃംഖലയായി മറുന്നത്. യൂറോപ്പിലേക്കുള്ള വാർത്താ വിനിമയവും ഡാറ്റാ കൈമാറ്റവും സുഗമാകുന്നതിനൊപ്പം യൂറോപ്പ് വഴി അമേരിക്കയിലൂടെ ഒരു പാത കൂടി തുറന്നുകിട്ടുന്നതാണ് ഈ ശൃംഖല.