കൊച്ചി: അവർ നാലുപേരായിരുന്നു.. ഒന്നിച്ചത് രണ്ട് കാര്യങ്ങൾക്ക് വേണ്ടി. ഒന്ന്, മോഡലിങ് എന്ന ഭ്രമിപ്പിക്കുന്ന മേഖലയും രണ്ട്, കൊക്കെയ്ൻ നൽകുന്ന ലഹരിയും തേടി. ഇങ്ങനെ ലഹരിതേടി അടുത്ത സുഹൃത്തുക്കളായ യുവതികൾ ഒടുവിൽ ലഹരിയുടെ പേരിൽ തന്നെ ഒരുമിച്ച് അഴിക്കുള്ളിലുമായി. പറഞ്ഞുവരുന്നതുകൊച്ചി കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം അറസ്റ്റിലായ നാല് യുവതികളെ കുറിച്ചാണ്. ലഹരിതേടി ഇവരുടെ കൂട്ടം നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് മാറി മാറി പറക്കുമ്പോൾ കുടുംബ ബന്ധങ്ങളും ശിഥിലമായി.

ബ്‌ളസി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി, ടിൻസി ബാബു, സ്‌നേഹ ബാബു എന്നിവർ കുടുംബ ബന്ധങ്ങളേക്കാൾ ലഹരിയുടെ സൗഹൃദത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്. സിനിമയും, മോഡലിംഗിനും ഒപ്പം കൊക്കെയ്‌ന്റെ ലഹരി കൂടിയായപ്പോൾ മറ്റെല്ലാം മറന്ന് ഇവർ ഒരുമിക്കുകയായിരുന്നു. ലഹരിക്ക് വേണ്ടി കൊച്ചി നഗരത്തിലെ പാർട്ടികളിൽ നിന്നും മറ്റ് പാർട്ടികളിലേക്ക് ഇവർ ഒരുമിച്ച് പറന്നു. കൊച്ചി സ്‌മോക്ക് പാർട്ടിയിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഇവർ. മോഡലിംഗിനും സിനിമയ്ക്കും ഇടയിലെ കണ്ണിയായി പ്രവർത്തിച്ചതച് സഹ സംവിധായികയായ ബ്ലസി സിൽവസ്റ്റർ ആയിരുന്നു.

നഗരത്തിന്റെ വിവിധ ഇടങ്ങളിൽ കഴിയുന്ന ഇവരെ ഒരുമിപ്പിച്ചത് വാട്‌സ് ആപ്പും ഫേസ്‌ബുക്കുമായിരുന്നു. ആധുനിക സംവിധാനങ്ങൾ വഴി ഏകോപിപ്പിച്ച് പാർട്ടിയിൽ കൊക്കെയ്ൻ സംഘടിപ്പിച്ച് എത്തിച്ച ചുമതല വഹിച്ചത് രേഷ്മ രംഗസ്വാമിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ ലഹരിപാർട്ടിക്ക് എല്ലാ സഹായവും ചെയ്തുപോന്നവർ എന്നാൽ സ്വന്തം കുടുംബത്തിൽ നിന്നും പുറംചാടിയവർ ആയിരുന്നു.

ആരാലും നിയന്ത്രിക്കപ്പെടാൻ ഇല്ലാത്ത അവസ്ഥയും ഇവരെ ലഹരി മരുന്നിന്റെ ലോകത്തേക്ക് എളുപ്പത്തിൽ എത്തിച്ചത്. മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പേ ഉപേക്ഷിച്ചെന്നാണ് ബ്‌ളസി പൊലീസിന് മൊഴി നൽകിയത്. ബാംഗ്‌ളൂരിലാണ് താമസമെങ്കിലും മിക്കപ്പോഴും കൊച്ചിയിലുണ്ടാവും. സുഹൃത്തുകളുടെ വീടുകളിലോ ഫഌറ്റ് വാടകയ്ക്ക് എടുത്തോ താമസിച്ചു പോരുകയായിരുന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം സിനിമാ മേഖലയിലേക്ക് തിരിഞ്ഞു. 22 വയസേയുള്ളൂ. ബ്‌ളസിയും രേഷ്മയും അടുത്ത സുഹൃത്തുക്കളാണ്.

മോഡലിംഗിനായി ചെന്നൈ, ഗോവ, ബാംഗ്‌ളൂർ എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങുന്ന രേഷ്മ രംഗസ്വാമി വിവാഹമോചനത്തിന്റെ വക്കിലാണ്. നാവികസേനയിലെ ലഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ്. ഒന്നര വർഷമായി ഇവർ അകൽച്ചയിലാണ്. രേഷ്മ സ്ഥിരമായി പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിനെ ചൊല്ലിയുള്ള വഴക്കാണ് ദാമ്പത്യം തകർത്തത്. ഒടുവിൽ മാതാപിതാക്കളെ നോക്കാനായി ഭർത്താവിന് ജോലി രാജിവയ്‌ക്കേണ്ടി വന്നു. എറണാകുളം മറൈൻെ്രെഡവിലെ ഗ്രീൻ ഏക്കേഴ്‌സ് ഫഌറ്റിലാണ് ഇവർ താമസിച്ചിരുന്നത്. രേഷ്മ വല്ലപ്പോഴും മാത്രമാണ് ഇവിടെ എത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരിക്ക് പിന്നാലെ പായുന്നതിനിടെ കുടുംബത്തെയെല്ലാം മറക്കുകയായിരുന്നു.

26 വയസുള്ള സ്‌നേഹ അഞ്ചു തവണ മാത്രമാണ് അമ്മയെ നേരിൽ കണ്ടിട്ടുള്ളതെന്ന് പൊലീസിനോട് വെളിപ്പെടുത്തി. സ്‌നേഹയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. 23 വർഷമായി അമ്മ ഗൾഫിൽ നഴ്‌സാണ്. ഫോണിൽ കൂടി മാത്രമാണ് സ്‌നേഹയും അമ്മയും തമ്മിലുള്ള ബന്ധം. ദുബായിൽ മോഡലായ സ്‌നേഹ മിക്കപ്പോഴും കൊച്ചിയിലെത്താറുണ്ട്.

ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദധാരിയായ ടിൻസി നേരത്തേ ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്നു. പിതാവ് ഗൾഫിലാണ്. കൊല്ലത്ത് സ്വന്തം വീട്ടിലാണ് ടിൻസിയുടെ താമസമെങ്കിലും മോഡലിംഗിന്റെ പേരിൽ കൂടുതൽ സമയവും കൊച്ചിയിലുണ്ടാവും. സ്‌മോക്ക് പാർട്ടിക്ക് അതിഥിയായി കടന്നു വന്ന യുവനടൻ ഷൈൻ ടോം ചാക്കോ രേഷ്മയുടെയും ബ്‌ളസിയുടെയും അടുത്ത സുഹൃത്താണ്.