- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാമിനെ പരിചയപ്പെടുത്തിയത് നിർമ്മാതാവെന്ന് ബ്ളെസിയുടെ മൊഴി; സ്മോക്ക് പാർട്ടികളുടെ സ്ഥിരസംഘാടകൻ നിർമ്മാതാവെന്ന് സൂചന; അന്വേഷണം ഗോവയിലേക്കും മുംബൈയിലേക്കും നീങ്ങുന്നത് കേസിനെ ദുർബലമാക്കുമെന്നും ആശങ്ക
കൊച്ചി: യുവനടൻ ഷൈൻ ടോം ചാക്കോയും നാല് മോഡലുകളും ഉൾപ്പെട്ട കൊച്ചിയിലെ കൊക്കെയ്ൻ കേസിന്റെ അന്വേഷണം കൊച്ചിയിൽ സ്ഥിരമായി നിശാപാർട്ടികൾ സംഘടിപ്പിക്കുന്ന നിർമ്മാതാവിലേക്ക് നീങ്ങുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ മോഡലുകളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. മയക്കുമരുന്നു പാർട്ടികളിലേക്ക് മോഡലുകളെ നയിച്ചത് പ്
കൊച്ചി: യുവനടൻ ഷൈൻ ടോം ചാക്കോയും നാല് മോഡലുകളും ഉൾപ്പെട്ട കൊച്ചിയിലെ കൊക്കെയ്ൻ കേസിന്റെ അന്വേഷണം കൊച്ചിയിൽ സ്ഥിരമായി നിശാപാർട്ടികൾ സംഘടിപ്പിക്കുന്ന നിർമ്മാതാവിലേക്ക് നീങ്ങുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ മോഡലുകളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. മയക്കുമരുന്നു പാർട്ടികളിലേക്ക് മോഡലുകളെ നയിച്ചത് പ്രമുഖനായ നിർമ്മാതാവാണെന്നാണ് അന്വേഷണം സംഘത്തിന് മുമ്പാകെ നൽകിയ സഹസംവിധായിക നൽകിയ മൊഴി.
നിർമ്മാതാവിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ വച്ച് നിർമ്മാതാവ് തന്നെയായിരുന്നു ബ്‌ളെസ്സിയെ നിസാമിന് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് ഒരു നിശാകഌിൽ വച്ച് ഇരുവരും പരിചയം പുതുക്കുകയും ചെയ്തു. നിർമ്മാതാവിന്റെ ഫഌറ്റ് വാടകയ്ക്ക് എടുത്തിട്ടില്ലെന്നും പാർട്ടി നടത്താൻ മാത്രമാണ് ഫഌറ്റ് ഉപയോഗിച്ചതെന്നും തനിക്കും മറ്റൊരു പ്രതി രേഷ്മയ്ക്കും മയക്കുമരുന്നു നൽകിയത് ഫ്രാങ്കോ എന്നൊരാളാണെന്നും ബഌി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പുതുവർഷം ആഘോഷിക്കാൻ ഗോവയിലെത്തിയപ്പോൾ തോൾസഞ്ചിയുമായെത്തിയ വ്യക്തിയാണ് കൊക്കൈൻ നൽകിയതെന്ന് ബ്ലസി സിൽവസ്റ്റർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. പ്രതികളെ ദേഹോപദ്രവം ഏൽപ്പിക്കില്ലെന്ന് കോടതിയിൽ രണ്ടാംവട്ടം തിരുത്തിയെഴുതി നൽകിയാണ് വ്യാഴാഴ്ച പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലെസി സിൽവസ്റ്റർ, മൂന്നാം പ്രതിയും നടനുമായ ഷൈൻ ടോം ചാക്കോ, നാലും അഞ്ചും പ്രതികളായ ടിൻസി ബാബു, സ്‌നേഹ ബാബു തുടങ്ങിയവരെയാണ് അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്.
അസി. കമ്മീഷണർ സുരേഷ് കുമാർ, സിഐ ഫ്രാൻസിസ് ഷെൽബി എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. അന്വേഷണം മുംബയ്, ഗോവ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഒന്നാം പ്രതി രേഷ്മ, ബ്‌ളെസി എന്നിവരുമായി തെളിവെടുപ്പിന് പൊലീസ് ഇന്ന് ഉച്ചയോടെ ഗോവയിലേക്ക് പോകും. ഗോവയിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന മൊഴിയെ തുടർന്നാണ് മുഖ്യകണ്ണികളെ പിടികൂടാനായി പൊലീസ് ഗോവയിലേക്ക് തിരിക്കുന്നത്. അതേസമയം കേരളത്തിലേക്ക് ശക്തമായ മയക്കുമരുന്ന് മാഫിയയാണ് ഗോവയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണം ഗോവയിലേക്ക് നീങ്ങുന്നതോടെ കേസ് കൂടുതൽ ദുർബലമാകുമോയെന്ന ആശങ്കയുമുണ്ട്.
അതിനിടെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച വ്യവസായി അബ്ദുൾ നിസാമിന് ഉന്നത രാഷ്ട്രയ നേതാക്കളുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ മയക്കുമരുന്നു കേസിൽ നിസാമിന്റെ പങ്കിനെ കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടായേക്കില്ലെന്നും സൂചനയുണ്ട്. നിസാമിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നു തന്നെ ഇയാളുടെ ഉന്നത ബന്ധങ്ങൾ പൊലീസിന് വ്യക്തമായിട്ടുണ്ട്.
ഒട്ടേറെ കേസുകളിൽ ആരോപണവിധേയനായിട്ടുള്ള നിഷാം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കളുടെ പേരുപറഞ്ഞാണ് രക്ഷപ്പെടാറുള്ളത് എന്ന് പൊലീസിലെതന്നെ ചിലർ പറയുന്നു. വ്യാഴാഴ്ച നടന്ന ചോദ്യംചെയ്യലിലും ഇയാളുടെ ഇത്തരം ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുണ്ടായി. ഒരു റിട്ട. എസ്‌പിയും നിസാമിന് വേണ്ടി പരസ്യമായി ചരടുവലികൾ നടത്തുന്നുണ്ട്.
അതിടിനെ നിസാമിനെ ബാംഗ്ലൂരിലെ ഫ്‌ലാറ്റിലും ഓഫീസിലും കൊണ്ടുപോയി തെളിവെടുപ്പു നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ സുഹൃത്തുക്കളെയും ബിസിനസ് പങ്കാളികളെയും പൊലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. എന്നാൽ, ഭാര്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കൊക്കെയ്ൻ കേസിൽ ചോദ്യംചെയ്യുന്നതിന് ഇയാളെ വിട്ടുകിട്ടുന്നതിനായി കടവന്ത്ര പൊലീസ് കുന്നംകുളം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.