- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടുമെത്തയിൽ നിന്നും ജയിലിലെ തഴപ്പായിലേക്ക് ഈ നടൻ മാറിയിട്ട് 39 ദിവസമായി; വീണ്ടും ജാമ്യം തള്ളിയതോടെ എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഷൈൻ ടോം ചാക്കോ
കൊച്ചി: സിനിമാമേഖല എല്ലായെപ്പോഴും വിസ്മയം വിതറുന്നതാണ്. ഒന്നുമില്ലാത്തവനെ താരമാക്കി വളർത്താനും, വളർച്ചയുടെ കൊടുമുടിയിൽ നിൽക്കുന്ന ഏതൊരു താരത്തിന്റെയും തോളത്ത് മാറാപ്പ് കേറ്റാനും ചുരുങ്ങിയ സമയം മതി. അങ്ങെന സിനിമയിൽ തിളങ്ങി നിന്ന ശേഷം അവിചാരിതയമായി അപ്രത്യക്ഷമായ നിരവധി ഉദാഹണങ്ങൾ സിനിമയിൽ നിന്നും തന്നെയുണ്ട്. ഇങ്ങനെ എണ്ണത്തിൽ
കൊച്ചി: സിനിമാമേഖല എല്ലായെപ്പോഴും വിസ്മയം വിതറുന്നതാണ്. ഒന്നുമില്ലാത്തവനെ താരമാക്കി വളർത്താനും, വളർച്ചയുടെ കൊടുമുടിയിൽ നിൽക്കുന്ന ഏതൊരു താരത്തിന്റെയും തോളത്ത് മാറാപ്പ് കേറ്റാനും ചുരുങ്ങിയ സമയം മതി. അങ്ങെന സിനിമയിൽ തിളങ്ങി നിന്ന ശേഷം അവിചാരിതയമായി അപ്രത്യക്ഷമായ നിരവധി ഉദാഹണങ്ങൾ സിനിമയിൽ നിന്നും തന്നെയുണ്ട്. ഇങ്ങനെ എണ്ണത്തിൽ കൂടതൽ നടിമാരായിരിക്കും. എന്നാൽ വെള്ളിത്തിരയിൽ നായകവേഷത്തിൽ ശ്രദ്ധനേടി തുടങ്ങുന്ന വേളയിൽ ഉണ്ടായ വീഴ്‌ച്ചയിൽ എല്ലാം നഷ്ടപ്പെട്ടവന്റെ അവസ്ഥയിലാണ് നടൻ ഷൈൻ ടോം ചാക്കോ. സിനിമ പകരുന്ന ലഹരിയുടെ ലോകത്തു നിന്നും മതിമറന്ന് കൊക്കെയ്‌ന്റെ ലഹരി തേടിപ്പോയ ഷൈൻ ടോം ജയിലിലെ തഴപ്പായിലേക്ക് മാറിയിട്ട് 39 ദിവസം പിന്നിട്ടു. ജനുവരി 31ാം തീയ്യതിയാണ് കൊച്ചിയിലെ ഫ്‌ലാറ്റിൽ നിന്നും ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്.
ഷൈനും ഒപ്പമുണ്ടായിരുന്ന നാല് മോഡലുകളും കടവന്ത്രയിലെ ഫ്‌ലാറ്റിൽ നിന്നും പിടിക്കപ്പെട്ട ശേഷം കാക്കനാട് ജയിലിലും പൊലീസ് കസ്റ്റഡിയിലുമായിരുന്നു ഇവർ. ഇതിനിടെ തെളിവെടുപ്പിനായി ഗോവയിൽ പോയത് മാത്രമാണ് ഇവർക്ക് ആശ്വാസമായത്. എന്നാൽ, അതിന് ശേഷം കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന പരിശോധനാ റിപ്പോർട്ട് പുരത്തു വന്നതോടെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഷൈനുംസംഘവും. ഇതിനിടെ നൈജീരിയൻ പൗരനെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ ഷൈനിന്റെ ആ പ്രതീക്ഷയും പാളി. ഇന്നലെ കൊച്ചിയിലെ കൊക്കൈയ്ൻ കേസിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന കോടതി പരാമർശം കൂടി വന്നതോടെ സർവവും തകർന്ന അവസ്ഥയിലാണ് ഷൈൻടോം.
ഇന്നലെ കോടതിയിൽ നടന്നവാദങ്ങൾ ഷൈൻ ടോമിന്റെ സംഘത്തിന്റെയും വാദങ്ങളെല്ലാം തള്ളിക്കളയുന്ന വിധത്തിലായിരുന്നു. കടവന്ത്രയിലെ ഫ്‌ലാറ്റിൽ നടന്നത് സ്‌മോക് പാർട്ടി തന്നെയാണെന്ന് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി. കൂട്ടത്തിൽ ഒരാളുടെ കൈയിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചതെങ്കിലും ഫ്‌ലാറ്റിലുണ്ടായിരുന്ന സംഘത്തിലെ എല്ലാവർക്കും തുല്യ പങ്കാളിത്തമുണ്ട്. കേസിലെ ഒന്നാം പ്രതിയായ രേഷ്മയുടെ കൈയിൽ ആവശ്യത്തിന് കൊക്കെയ്ൻ ഉണ്ടെന്ന് എല്ലാവർക്കും അറിവുണ്ടായിരുന്നു. പല കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ട നിഷാമിന്റേതാണ് സ്‌മോക് പാർട്ടി നടന്ന ഫ്‌ലാറ്റെന്നും സർക്കാർ അറിയിച്ചതും ഈ വാദം കോടതി അംഗീകരിക്കുകയും ചെയത്ു. ഇതോടെ ഷൈനിനും കൂട്ടുപ്രതികൾക്കും മേൽ കുരുക്ക് കൂടുതൽ മുറുകുകയാണ്.
രേഷ്മയും ബ്ലെസ്സിയും എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ പോയി, ഗോവയിൽ നിന്ന് മയക്കുമരുന്നുമായെത്തിയ നൈജീരിയക്കാരൻ ഒക്കോവ ഷിഗോസി കോളിൻസിനെ കൂട്ടിക്കൊണ്ടുവന്നെന്ന് സ്‌റ്റേഷനിലെ സി.സി. ടി.വി. ക്യാമറയിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയാണ് മയക്കുമരുന്ന് എത്തിച്ചതിനു പിന്നിലെന്നാണ് കരുതുന്നത്. കൊച്ചിയെ മയക്കുമരുന്ന് കേന്ദ്രമാക്കാൻ ശ്രമിക്കുന്ന മാഫിയയെക്കുറിച്ച് അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മയക്കുമരുന്ന് എത്തിച്ചയാളെ പിടികൂടിയതിനാൽ കൂടുതൽ തടങ്കൽ ആവശ്യമില്ലെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
അതേസമയം തന്നെ ചതിയിൽ പെടുത്തുകയായിരുന്നു എന്ന ഷൈൻ ടോമിന്റെ വാദത്തെയും കോടതി തള്ളിക്കളഞ്ഞു. ഉദയംപേരൂരിൽ ഒരു ചലച്ചിത്രത്തിന്റെ ഷൂട്ടിങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ രേഷ്മ ഫ്‌ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഫ്‌ലാറ്റിൽ സഹ സംവിധായിക ബ്ലെസ്സിയുമായി അടുത്ത ചിത്രത്തിന്റെ ചർച്ച നടത്തിയെന്നായിരുന്നു ഷൈൻ വാദിച്ചത്. പാന്റ്‌സിന്റെ പോക്കറ്റിൽ വെയ്ക്കാവുന്ന മയക്കുമരുന്നല്ല കൊക്കെയ്ൻ. ശീതീകരിച്ച് വെയ്‌ക്കേണ്ടതാണ്. അത് ദേഹത്തു വച്ച് തന്നെ ബലിയാടാക്കുകയായിരുന്നെന്നാണ് ഒന്നാം പ്രതി രേഷ്മ വാദിച്ചത്. ചലച്ചിത്രത്തിൽ റോൾ വാഗ്ദാനം ലഭിച്ചാണ് തങ്ങൾ ഫ്‌ലാറ്റിൽ എത്തിയതെന്നാണ് ടിൻസി ബാബുവും സ്‌നേഹ ബാബുവും ബോധിപ്പിച്ചത്.
ഇതൊന്നും തൃപ്തികരമല്ലെന്ന് പറഞ്ഞ് കോടതി ജാമ്യം നിഷേധിച്ചതോടെ ഷൈൻ ടോം ചാക്കോയുടെ സിനിമാ കരിയർ തന്നെ പൂർണ്ണമായും അവതാളത്തിലായി. ചില ഉന്നതരെ രക്ഷിക്കാൻ തന്റെ മകനെ ബലിയാടാക്കുകയാണെന്ന് ഷൈൻ ടോമിന്റെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിഹാസ എന്ന ചിത്രത്തിന്റെ വൻ വിജയത്തോടെ മികച്ച അവസരങ്ങൾ കൈയിൽ വന്നിരിക്കേയാണ് നടനെ സംബന്ധിച്ചടത്തോളം ദുരന്തം ഉണ്ടായത്.
+2 പഠിക്കുമ്പോഴേ സഹ സംവിധായകനായി. പിന്നീട് സിനിമയിൽ സഹതാരങ്ങളുടെ വേഷത്തിലെത്തി കരിയർ കരുപ്പിടിപ്പിക്കുകയായിരുന്നു ഷൈൻ ടോം. ഗദ്ദാമയിലെ ആട്ടിടയന്റെ വേഷമാണ് ഷൈനിനെ ശ്രദ്ധേയനാക്കിയത്. 2011ലാണ് നടനായുള്ള അരങ്ങേറ്റം. ചൂണ്ടയും അന്നയും റസൂലുമാണ് ഷൈനിനെ മലയാളിയുടെ മനസ്സിലേക്ക് എത്തിച്ചത്.