- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസുകാരുടെ അഹന്ത കൊച്ചി കോർപ്പറേഷൻ കൂടി നഷ്ടപ്പെടുത്തുമോ? അനായാസം വിജയിക്കേണ്ടിടത്ത് തമ്മിൽ തല്ല് രൂക്ഷം; പരസ്പരം ചെളിവാരി എറിഞ്ഞ് നേതാക്കൾ രംഗത്ത്; പരസ്യപ്രസ്താവന തുടർന്നാൽ കർശന നടപടിയെന്ന് സുധീരൻ
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അനായാസം ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. സമുദായ സമവാക്യങ്ങളും വികസന മുന്നേറ്റവുമെല്ലാം കോൺഗ്രസിന് വോട്ടാകുമെന്ന് കുരതി. എന്നാൽ ഗ്രൂപ്പ് പോര് മുറുകിയതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തന്നെ പ്രശ്‌നം തുടങ്ങി. ഡെപ്യൂട്ടി മേയർ ഭദ്രയെ ഒഴിവാക്കി. മേയർ പദം മോഹിച്ച പത്മജാ വേണുഗോപാലിനും സീറ്റ് കിട്ടിയില
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അനായാസം ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. സമുദായ സമവാക്യങ്ങളും വികസന മുന്നേറ്റവുമെല്ലാം കോൺഗ്രസിന് വോട്ടാകുമെന്ന് കുരതി. എന്നാൽ ഗ്രൂപ്പ് പോര് മുറുകിയതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തന്നെ പ്രശ്‌നം തുടങ്ങി. ഡെപ്യൂട്ടി മേയർ ഭദ്രയെ ഒഴിവാക്കി. മേയർ പദം മോഹിച്ച പത്മജാ വേണുഗോപാലിനും സീറ്റ് കിട്ടിയില്ല. ലാലി വിൻസന്റും പുറത്തായി. അന്ന് തുടങ്ങിയ തർക്കങ്ങൾ ഇപ്പോഴും തുടരുന്നു.
അതായത് നേതാക്കളുടെ വാക്കുകൾ ശ്രദ്ധിച്ചാൽ കൊച്ചിയിൽ അടുത്ത തവണ ഭരണം വേണ്ടെന്നാണ് മനസ്സിലാവുക. എന്നാൽ സിപിഐ(എം) കോർപ്പറേഷൻ തിരിച്ചു പിടിച്ചതിന്റെ ആത്മവിശ്വാസത്തിലുമാണ്. പരസ്യ പ്രസ്താവനകൾ പാടില്ലെന്ന കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ കർശന നിർദ്ദേശം പോലും അവഗണിച്ചാണ് നേതാക്കളുടെ പ്രസ്താവനാ യുദ്ധം. ഇത് വോട്ടെണ്ണലിന്റെ തലേ ദിനവും തുടരുന്നു. ഇതോടെ പ്രാദേശിക നേതാക്കൾക്കെതിരെ നടപടി എടുക്കാൻ സുധീരൻ ആലോചിക്കുന്നുണ്ട്. എന്നാൽ കടുത്ത ഗ്രൂപ്പ് പോരുള്ളതിനാൽ അത് നടക്കാനും ഇടയില്ല. എ-ഐ നേതാക്കൾ കൊച്ചിയിൽ പരസ്പര പ്രസ്താവനയുമായി നറയുകയാണ്.
തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ കൊച്ചി കോർപ്പറേഷനിൽ യു.ഡി.എഫിന് സീറ്റ് കുറയുമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യൂട്ടി മേയറുമായ എൻ. വേണുഗോപാൽ പരസ്യമായി തുറന്നടിച്ചു. കൊച്ചിയിൽ കഴിഞ്ഞ തവണത്തേക്കാൾ എട്ട് സീറ്റ് കുറയുമെന്നാണ് വേണുഗോപാലിന്റെ വിലയിരുത്തൽ. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളും രൂക്ഷവിമർശനവും വേണുഗോപാൽ ഉയർത്തി.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിൽ പാർട്ടിക്ക് പാളിച്ച പറ്റി. കോൺഗ്രസുകാർ തന്നെ കോൺഗ്രസുകാരെ തോൽപ്പിക്കാൻ രംഗത്തിറങ്ങിയതായി വേണുഗോപാൽ ആരോപിച്ചു. കോൺഗ്രസുകാർ വിമതരെ വ്യാപകമായി പിന്തുണച്ചു. ക്രിസ്&്വംിഷ;ത്യൻ സമുദായത്തിൽ പെട്ടവർക്ക് പരിധി വിട്ട് സീറ്റ് നൽകിയെന്നും വേണുഗോപാൽ ആരോപിച്ചു. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ ലത്തീൻ കത്തോലിക്ക വിഭാഗക്കാരൻ മേയറാകുമെന്നും വേണുഗോപാൽ പറഞ്ഞു.
അതേ സമയം എൻ.വേണുഗോപാലിന്റെ ആരോപണം എറണാകുളം ഡി.സി.സി തള്ളി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഏകോപനത്തിൽ പാളിച്ചയുണ്ടായിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ് വ്യക്തമാക്കി. ക്രിസ്ത്യാനികൾക്ക് കൂടുതൽ സീറ്റ് നൽകിയെന്ന ആരോപണവും ഡി.സി.സി തള്ളി. സീറ്റ് നിർണയത്തിൽ പങ്കാളിയായിരുന്ന വേണുഗോപാൽ എന്തുകൊണ്ട് അപ്പോൾ തന്നെ പരാതിപ്പെട്ടില്ല എന്ന് വി.ജെ.പൗലോസ് ചോദിച്ചു.
പരസ്യപ്രസ്താവന തുടർന്നാൽ കർശന നടപടി: സുധീരൻ
കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ വിമർശനം തുടർന്നാൽ കർശനടപടിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. നേതാക്കളുടെ പരസ്യപ്രസ്താവന അണികളുടെ വിശ്വാസം തകർക്കും ഇതനുവദിക്കാനാകില്ല. നേതാക്കൾ കെപിസിസി യോഗത്തിലാണ് അഭിപ്രായം പറയേണ്ടത്. കൊച്ചിയിലെ മേയർ സ്ഥാനത്തെ ചൊല്ലി നേതാക്കൾ നടത്തുന്ന പരസ്യപ്രസ്താവനയാണ് അവസാനിപ്പിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടത്. മലപുറത്തും തൃശൂരും വോട്ടിങ് യന്ത്രങ്ങൾ വ്യപകമായി പണിമുടക്കിയതിനെ കുറിച്ചുള്ള ശാസ്ത്രീയ അന്വേഷണം എത്രയുവേഗം നടത്തണമെന്നും അതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത് സ്വാഗതാഹർമാണെന്നും സുധീരൻ പറഞ്ഞു.
കണ്ണൂരിൽ തെരഞ്ഞെടുപ്പിന് ശേഷവും സിപിഐ എം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധീരൻ പറഞ്ഞു.



