- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊച്ചി കോർപ്പറേഷനിൽ നാടകീയ നീക്കങ്ങൾ; സിപിഎമ്മിൽ നിന്നും മുമ്പ് രാജിവെച്ച ഇടതു കൗൺസിലർ യുഡിഎഫിൽ; യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കും; കോർപറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അഷറഫ്
കൊച്ചി: കൊച്ചി കോർപറേഷനിലെ എൽ.ഡി.എഫ് ഭരണത്തിനെതിരെ നാടകീയ നീക്കങ്ങൾ. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ തയ്യാറായി സിപിഎമ്മിൽ നിന്നും മുമ്പ് രാജിവെച്ച ഇടതു കൗൺസിലർ രംഗത്തെത്തി. കലക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, കോർപറേഷനിലെ സിപിഎം കൗൺസിലർ എം.എച്ച്.എം അഷ്റഫ് യു.ഡി.എഫിൽ ചേർന്നു. ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് എം.എച്ച്.എം അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു. കോർപറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അഷ്റഫ് ആരോപിച്ചു. ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു. ജില്ലാ കളക്ട4ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയെന്ന് പ്രതിപക്ഷം അറിയിച്ചു.
രണ്ട് സ്വതന്ത്ര കൗൺസിലർമാരെ കൂട്ടുപിടിച്ച് കോർപ്പറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ഇടതുമുന്നണി വിട്ട കൗൺസിലർ എംഎച്ച്എം അഷ്റഫ് ആരോപിച്ചു. ഇദ്ദേഹം പത്ത് മാസം മുൻപ് സിപിഎം വിട്ടിരുന്നു. ജിയോ കേബിൾ, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് എന്നിവയിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്ന് അഷ്റഫ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അഷ്റഫിന്റെ ചുവടുമാറ്റം മൂലം കൊച്ചി കോർപറേഷനിൽ ഭരണമാറ്റം സാധ്യമാവില്ല. എന്നാൽ ടൗൺ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റിയിൽ ഇപ്പോൾ മേൽക്കൈ യുഡിഎഫിനാണ്. നേരത്തെ യുഡിഎഫിന് നാലും എൽഡിഎഫിന് അഞ്ചും അംഗങ്ങളായിരുന്നു സ്റ്റാന്റിങ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇടതംഗം കെകെ ശിവന്റെ മരണത്തെ തുടർന്ന് കമ്മിറ്റിയിലെ അംഗനില 4-4 എന്നായി. അഷ്റഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ പോലും യുഡിഎഫിന് മേൽക്കൈ കിട്ടും.
മറുനാടന് മലയാളി ബ്യൂറോ