- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോ ലൈനിന് ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഡംബര നികുതി 50% വർധിപ്പിക്കും; അതിവിചിത്ര നീക്കവുമായി സംസ്ഥാന സർക്കാർ; മെട്രോയും വീടിന് ആഡംബര മോടി കൂട്ടുമോ? സിൽവർലൈൻ ചർച്ചാ കാലത്തെ പുതിയ നികുതി നിർദ്ദേശത്തിൽ പ്രതിഷേധം ഇരമ്പും
കൊച്ചി: മെട്രോ ലൈൻ വന്നത് ആളുകളുടെ തെറ്റുകാരണമല്ല. അവർ സ്ഥലം വിട്ടു കൊടുത്ത് മെട്രോ വന്നു. അതിന് ഇരുവശവും നിരവധി പേർ താമസിക്കുന്നുമുണ്ട്. അനുദിനം കാലിയാകുന്ന ഖജനാവിലേക്ക് എന്തെങ്കിലും എത്തിക്കാനുള്ള നീക്കമാണ് കൊച്ചി മെട്രോയുടെ ചുവട് പിടിച്ച് നടക്കുന്നത്.
കൊച്ചി മെട്രോ ലൈനിന് ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഡംബര നികുതി 50% വർധിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ലാൻഡ് റവന്യു കമ്മിഷണറുടെ നിർദ്ദേശം സംബന്ധിച്ചു വിശദാംശങ്ങൾ നൽകാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംക്ഷൻ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റർ ദൂരത്തേക്കാണ് ആഡംബര നികുതിയിൽ വർധന വരുത്താൻ ആലോചിക്കുന്നത്.
നിലവിൽ 278 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കൂടുതലുള്ള വീടുകൾക്കാണു ആഡംബര നികുതി. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റർ മുതൽ 464 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കു എല്ലാ വർഷവും 5,000 രൂപ വീതം ആഡംബര നികുതി നൽകണം. ഈ നികുതിയിലേക്ക് കൊച്ചി മെട്രോയുടെ ഇരുവശത്തുമുള്ളവരെ കൊണ്ടു വരാനാണ് പദ്ധതി.
464 ചതുരശ്ര മീറ്റർ മുതൽ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവിൽ ആഡംബര നികുതി. കണയന്നൂർ താലൂക്കിൽ 21 വില്ലേജുകളിലായി ആഡംബര നികുതി നൽകേണ്ട 5,000 വീടുകളുണ്ട്. എറണാകുളം വില്ലേജിൽ 450 വീടുകളും എളംകുളം വില്ലേജിൽ 675 വീടുകളുമുണ്ട്. ഈ ഭീമമായ നികുതിയാണ് കൊച്ചി മെട്രോയ്ക്ക് ഇരുവശവും ഉള്ളവരിൽ നിന്നും പരിക്കാനുള്ള നീക്കം.
ഇപ്പോൾ സിൽവർ ലൈനാണ് സർക്കാരിന്റെ സ്വപ്‌ന പദ്ധതി. കൊച്ചി മെട്രോയിലെ പോലെ നികുതി നിർദ്ദേശം സിൽവർ ലൈനിലും സർക്കാർ കൊണ്ടു വരുമോ എ്ന്നതാണ് ഉയരുന്ന ചോദ്യം.
മറുനാടന് മലയാളി ബ്യൂറോ