- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെട്രോ ജനകീയ യാത്രയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിഡി സതീശനും അടക്കമുള്ളവർ കുറ്റവിമുക്തർ; കോൺഗ്രസ് നേതാക്കളെ വെറുതെ വിടുന്നതുകൊച്ചിയിലെ പ്രത്യേക കോടതി; തള്ളിക്കളയുന്നതുകൊച്ചി മെട്രോയുടെ ആരോപണങ്ങളെ; നാല് നിയമലംഘനങ്ങളും തള്ളി കോടതി ഉത്തരവ്
കൊച്ചി: മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. രമേശ് ചെന്നിത്തല, എം എം ഹസൻ, വി ഡി സതീശൻ, പി ടി തോമസ് തുടങ്ങി 29 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച് മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. ജനപ്രതിനിധികൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നിയമസഭാ കയ്യാങ്കളി കേസ് ചർച്ചയാകുന്ന സമയത്ത് ഇതിലെ വിധിക്കും രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. തെളിവുകൾ ഏറെ ഉണ്ടായിട്ടും ഈ കേസിൽ എങ്ങനെയാണ് പ്രതികൾക്ക് അനുകലൂമായി വിധിയുണ്ടായെന്ന ചോദ്യം കൊച്ചി മെട്രോ അധികാരികൾക്കും ഉണ്ട്.
പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായതിനെത്തുടർന്നാണ് കോടതി പ്രതികളെ ക്രിമിനൽ നടപടിക്രമം 313 പ്രകാരം ചോദ്യം ചെയ്തിരുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അന്ന് എല്ലാ നേതാക്കളും കുറ്റം നിഷേധിച്ചു. മെട്രോ ഉദ്ഘാടനത്തിന് വിളിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ 2017 ജൂൺ 20 ന് പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്ക് ജനകീയ യാത്ര നടത്തിയത്.
അന്യായമായി സംഘം ചേരൽ, കലാപത്തിന് ശ്രമം, മെട്രോ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 2019 ജൂൺ 15ന് ഹാജരായ ഉമ്മൻ ചാണ്ടിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്റെ മെട്രോ യാത്ര. എന്നാൽ പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങൾ താറുമാറാക്കി.
ടിക്കറ്റ് സ്‌കാൻ ചെയ്ത് മാത്രം പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്ക് നിമിത്തം തുറന്നിടേണ്ടിയും വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിൽ നിൽക്കാൻ പോലും ഇടം ലഭിച്ചിരുന്നില്ല. ജനകീയ യാത്ര നടന്നതിനെതുടർന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് കെഎംആർഎൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിയെന്നും ചട്ടലംഘനങ്ങൾ ഉണ്ടായിയെന്നും ബോധ്യപ്പെട്ടതുകൊണ്ടാണ് ജനകീയ യാത്രാ സംഘാടകർക്കെതിരെ കെഎംആർഎൽ കേസ് കൊടുത്തത്. പരാതിയിൽ നേതാക്കളുടെ പേര് പരാമർശിച്ചിരുന്നില്ല.
പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എംഎൽക്കും എംപിക്കും കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ വേദി നിഷേധിച്ചതിനെതിരെയാണ് യുഡിഎഫ് പ്രതിഷേധ ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. 2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചായിരുന്നു യാത്രയെന്നു കെഎംആർഎൽ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. നാല് നിയമലംഘനങ്ങളാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തിയതായി കെഎംആർഎൽ കണ്ടെത്തിയിരുന്നത്.
ട്രയിനിലും പരിസരത്തും പ്രകടനം നടത്തുന്നത് മെട്രോ ചട്ടങ്ങൾക്ക് നിയമവിരുദ്ധം. ആറുമാസം തടവും ആയിരം രൂപ പിഴയുമാണ് മെട്രോ നയമനുസരിച്ച് അതിനുള്ള ശിക്ഷമറ്റുയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ശിക്ഷാർഹമാണ്. ഇത്തരത്തിലുള്ള പെരുമാറ്റത്തിന് 500 രൂപയാണ് പിഴസാധാരണഗതിയിലുള്ള പ്രവർത്തനത്തെ തടസപ്പെടുത്തുന്നതും ശിക്ഷാർഹമാണ്. എന്നാൽ ഈ കുറ്റമൊന്നും കോൺഗ്രസ് നേതാക്കൾ ചെയ്തിട്ടില്ലെന്നാണ് കോടതി കണ്ടെത്തൽ.
മറുനാടന് മലയാളി ബ്യൂറോ