കൊച്ചി : മെട്രോയുടെ തകരാറിലായ 347ാം തൂണ് ബലപ്പെടുത്താനുള്ള ജോലികൾ ഇന്ന് ആരംഭിക്കും. പൈലിങ്ങിലെ വീഴ്ചയെത്തുടർന്ന് മെട്രോ തൂണ് ചെരിഞ്ഞതാണു കൂടുതൽ പൈലുകളടിച്ചു ബലപ്പെടുത്താൻ പോകുന്നത്. 347ാം തൂണിന്റെ 4 പൈലുകളിൽ രണ്ടെണ്ണം ഭൂമിക്കടിയിൽ പാറയിൽ ഉറപ്പിക്കാത്തതാണു പ്രശ്‌നങ്ങൾക്കു കാരണം. പുതിയ 4 പൈൽ അടിച്ച് നിലവിലുള്ള പൈൽ ക്യാപ്പുമായി ബന്ധിപ്പിച്ചാണു തകരാർ പരിഹരിക്കാൻ ഉദ്ദേശിക്കുന്നത്.

ഇതിനു ദേശീയപാതയിൽ കൂടുതൽ സ്ഥലത്തു ബാരിക്കേഡുകൾ വച്ചു. 346ാം തൂണ് മുതൽ 348ാം തൂണ് വരെയുള്ള ഭാഗത്തു നിലവിലുള്ള ബാരിക്കേഡിനു പുറത്തേക്ക് ഇരുവശത്തും 2.5 മീറ്റർ സ്ഥലം കൂടി അടച്ചുകെട്ടി.എന്നാൽ പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്കാണ്

വരും ദിവസങ്ങളിൽ ഈ ഭാഗത്തു ഗതാഗതക്കുരുക്കിന് ഇതു കാരണമാകും. രണ്ടു മാസമെങ്കിലും ഈ കുരുക്കു തുടരാനാണു സാധ്യത.അതേസമയം.അതേസമയം മെട്രോ നിർമ്മാണത്തിലെ ഗുരുതര ക്രമക്കേട് സ്വതന്ത്ര ഏജൻസിയെക്കൊണ്ടു പരിശോധിപ്പിക്കാത്തതിൽ ദുരൂഹത. മെട്രോ പൈലുകൾ ഭൂമിക്കടിയിലെ പാറയിൽ ഉറപ്പിച്ചില്ലെന്നതു നിർമ്മാണത്തിലും മേൽനോട്ടത്തിലും സംഭവിച്ച ഗുരുതര വീഴ്ചയാണ്. ഇതിനു കാരണം കണ്ടെത്താതെ മെട്രോയുടെ ഉടമസ്ഥരായ കെഎംആർഎലും നിർമ്മാണ മേൽനോട്ടം വഹിച്ച ഡിഎംആർസിയും നിർമ്മിച്ച എൽ ആൻഡ് ടിയും തകരാർ പരിഹരിക്കാനുള്ള ജോലികൾ ആരംഭിക്കുകയാണ്.

പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ വീഴ്ചയിൽ ചെന്നൈ ഐഐടി പഠനം നടത്തിയ ശേഷമാണു ഡിഎംആർസിയെ പാലം പുതുക്കി നിർമ്മിക്കാൻ ഏൽപിച്ചത്. കൊച്ചി മെട്രോയുടെ നിർമ്മാണം സർക്കാർ ടേൺ കീ അടിസ്ഥാനത്തിലാണു ഡിഎംആർസിക്കു നൽകിയത്. പ്രോജക്ടിന്റെ ഡിസൈനും നിർമ്മാണവും പൂർത്തിയാക്കി കൈമാറുന്നതായിരുന്നു വ്യവസ്ഥ. ഓരോ പൈലുകളുടെയും നിർമ്മാണഘട്ടത്തിൽ സൂക്ഷ്മ പരിശോധനയ്ക്കു ശേഷമേ അതിന്റെ കോൺക്രീറ്റിങ് ആരംഭിക്കാവൂ എന്നിരിക്കെയാണ് ഏതാനും പൈലുകൾ അടിത്തട്ടിലേക്കെത്തിയിട്ടില്ലെന്നു കണ്ടെത്തുന്നത്. തൂണ് ഒരു വശത്തേക്കു ചെറുതായി ചരിയാനുള്ള കാരണം ഇതാണ്. ഇതു മൂലം ചരിവുള്ള ഭാഗത്തെ പാളത്തിലൂടെ ഇപ്പോൾ ട്രെയിൻ കടത്തിവിടുന്നില്ല.

പാലങ്ങൾ പണിയുമ്പോൾ ഭൂമിയുടെ അടിത്തട്ടിലെ പാറയിൽ പൈലുകൾ ഉറപ്പിക്കണമെന്നാണു നിയമം. പാലത്തിനു മുകളിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം തൂണുകൾക്കു ബലക്ഷയമുണ്ടാക്കുമെന്നതിനാലാണു പൈലുകൾ പാറയിൽ ഉറപ്പിക്കുന്നത്. പാറ കണ്ടെത്തിയില്ലെങ്കിൽ അടിത്തട്ടിൽ പൈൽ ഉറപ്പിക്കുന്ന പ്രതലത്തിന്റെ ബലം ഉറപ്പുവരുത്തണം. പത്തടിപ്പാലത്ത് 347 ാം തൂണിന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല. ഇവിടെ ചെളിയിലാണു പൈലിന്റെ അടിത്തട്ട്. പത്തടിപ്പാലത്തു 10 മീറ്റർ ആഴത്തിൽ പാറയുണ്ട്. അതേസമയം എംജി റോഡിൽ മെട്രോ തൂണുകൾക്ക് 4050 മീറ്റർ ആഴത്തിലാണു പൈലിങ്. ആഴം കുറഞ്ഞ ഭാഗമായിട്ടു പോലും അടിത്തട്ടിലേക്കു പൈൽ എത്തിയില്ലെന്നതു ഗുരുതര അലംഭാവമാണ്.