- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോ കോച്ചുകൾ പാളത്തിലായി; സാങ്കേതിക സുരക്ഷാ പരിശോധനകൾക്കായി മുട്ടം യാർഡിൽ ഓട്ടം തുടങ്ങി; പരീക്ഷണ പാച്ചിലിന് ആകാംക്ഷയോടെ കാത്തിരുന്ന് കേരളം; ആവേശം പകരുന്ന വീഡിയോ കാണാം..
കൊച്ചി: കേരളം ആകാക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ ട്രാക്കിലാകാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എങ്ങനെയാകും കേരളത്തിന്റെ സ്വന്തം മെട്രോ ഓടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് കൊച്ചി നഗരവാസികൾ. കോച്ചുകൾ കൂട്ടി യോജിപ്പിച്ച് സാങ്കേതിക സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ വേണ്ടി കോച്ചുകൾ മെട്രോ യാർഡിൽ ഓട്ടം തുടങ്ങിയിരിക
കൊച്ചി: കേരളം ആകാക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ ട്രാക്കിലാകാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എങ്ങനെയാകും കേരളത്തിന്റെ സ്വന്തം മെട്രോ ഓടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് കൊച്ചി നഗരവാസികൾ. കോച്ചുകൾ കൂട്ടി യോജിപ്പിച്ച് സാങ്കേതിക സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ വേണ്ടി കോച്ചുകൾ മെട്രോ യാർഡിൽ ഓട്ടം തുടങ്ങിയിരിക്കയാണിപ്പോള്. ട്രാക്കിലേക്ക് കയറ്റുന്നതിന്റെ ആദ്യപടിയായി മൂന്ന് കോച്ചുകൾ കൂട്ടിയോജിപ്പിച്ചു. പൈലറ്റില്ലാത്ത മെട്രോയാണ് കൊച്ചിക്കായി രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും പൈലറ്റിനെ വച്ചായിരിക്കും ടെസ്റ്റ് റൺ. മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ 900 മീറ്റർ ട്രാക്കിലായിരിക്കും ടെസ്റ്റ് റൺ നടത്തുക.
ഈ മാസം 23ന് ടെസ്റ്റ് റൺ നടത്തുന്നതിന് വേണ്ട പ്രാരംഭ നടപടികൾ ആലുവ മുട്ടം യാഡിൽ തുടങ്ങിക്കഴിഞ്ഞു. നിർമ്മാതാക്കളായ ആന്ധ്രപ്രദേശിലെ ശ്രീസിറ്റി അൽസ്‌റ്റോം ഫാക്ടറി ജീവനക്കാരാണ് ഇന്നലെ എത്തിച്ച കോച്ചുകൾ കൂട്ടിയോജിപ്പിച്ചത്. മുട്ടം യാർഡിലത്തെിച്ച മെട്രോ ട്രെയിനിന്റെ ആദ്യ മൂന്ന് കോച്ചുകൾ കൂട്ടിയോജിപ്പിച്ചു. എൻജിനുള്ള രണ്ട് കോച്ചുകളും എൻജിനില്ലാത്ത ഒന്നുമാണ് എത്തിയത്. രണ്ടറ്റത്തും എൻജിനുള്ള കോച്ചുകളും നടുവിൽ എൻജിനില്ലാത്ത കോച്ചും ചേർത്താണ് ട്രെയിൻ തയാറാക്കിയത്. തിങ്കളാഴ്ച മുതൽ നടക്കുന്ന പരിശോധനക്കു ശേഷമേ ട്രെയിൻ പൂർണസജ്ജമാകൂ.
പരിശോധനകൾക്കായി റോഡിലും റയിൽ പാളത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന ബാറ്ററി ഓപ്പറേറ്റർ ഉപയോഗിച്ചാണ് കോച്ച് പാളത്തിൽ കയറ്റുക. ഇനി ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സുരക്ഷാ സജ്ജീകരണങ്ങൾക്കായി കോച്ചുകൾ ഇൻസ്‌പെക്ഷൻ ബേയിലേക്ക് മാറ്റും. സിഗ്‌നലിങ് ഉൾപ്പെടെയുള്ള കാര്യങ്ങളും വരും ദിവസങ്ങളിൽ പൂർത്തിയാക്കും. പൈലറ്റില്ലാത്ത മെട്രോയാണ് കൊച്ചിക്കായി രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും പൈലറ്റിനെ വച്ചായിരിക്കും ടെസ്റ്റ് റൺ നടത്തുക. മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ 9000 മീറ്റർ ട്രാക്കിലായിരിക്കും ടെസ്റ്റ് റൺ നടത്തുക.
ഞായറാഴ്ച രാവിലെ 8.30നുശേഷമാണ് കോച്ചുകൾ ഇവിടെനിന്ന് മുട്ടം യാർഡിലേക്ക് കൊണ്ടുപോയത്. ദേശീയപാതയിൽനിന്ന് യാർഡിലേക്കുള്ള തുരങ്കപാതയിലേക്ക് ലോറികൾക്ക് കയറാനും അതുവഴി സഞ്ചരിക്കാനും കൂടുതൽ സമയം വേണ്ടിവന്നു. അതിനാൽ 11.30ഓടെയാണ് ലോറികൾ യാർഡിൽ എത്തിയത്. പരിശോധന പൂർത്തിയാക്കി ഉച്ചയോടെയാണ് കോച്ചുകൾ ഇറക്കിയത്.
കെഎം.ആർ.എൽ സിസ്റ്റംസ് ഡയറക്ടർ പ്രവീൺ ഗോയലിന്റെ നേതൃത്വത്തിൽ കെ.എം.ആർ.എല്ലിന്റെയും അൽസ്റ്റോമിന്റെയും ടെക്‌നിക്കൽ വിഭാഗമാണ് കോച്ചുകൾ ഇറക്കാൻ ഉണ്ടായിരുന്നത്. 1.30 ഓടെയാണ് ആദ്യ കോച്ച് ഇറക്കിയത്. ലോറി ബേയിലേക്ക് കയറ്റിനിർത്തിയശേഷം ക്രെയിൻ ഉപയോഗിച്ച് കോച്ച് ഉയർത്തി. ഇതിനുശേഷം ലോറി നീക്കി കോച്ച് ബേയിലേക്ക് ഇറക്കി. ഒന്നര മണിക്കൂറിനുശേഷമാണ് രണ്ടാമത്തെ കോച്ച് ഇറക്കിയത്. പിന്നീട്, ആദ്യ രണ്ട് കോച്ചുകൾ കൂട്ടിയോജിപ്പിച്ചു. ഇതിനുശേഷം വൈകുന്നേരം 5.30ഓടെയാണ് മൂന്നാമത്തെ കോച്ച് ഇറക്കിയത്.
കൊച്ചിയുടെ സ്വപ്‌നപദ്ധതിയായ മെട്രോ റെയിലിനായി കാത്തിരിക്കുകയാണ് ഏവരും. ഇതിനിടെയാണ് പരീക്ഷണ ഓട്ടത്തിനുള്ള കോച്ചുകൾ ഇന്നലെ കൊച്ചിയിലെത്തിച്ചത്. കൂട്ടിയോജിപ്പിക്കൽ നടപടികൾ പൂർത്തിയായ കോച്ചുകൾ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്റ്റേബ്ലിങ് സ്റ്റേഷനിലേക്ക് മാറ്റി. മെട്രോയുടെ ട്രാക്കിനുള്ളിലെ പരീക്ഷണ ഓട്ടം ഈ മാസം 23 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും.
It's time to get on railKochi Metro Rail coaches have arrived at Muttom Yard on 10th January 2016. Three coaches have been unloaded, coupled together and moved to the testing area at Muttom Yard. Now the technical team of KMRL & DMRC will conduct testing of different systems of the train.
Posted by Kochi Metro Rail on Monday, January 11, 2016