- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമരാമത്ത് വകുപ്പിൽ നിന്നും അപ്രതീക്ഷിതമായ തിരിച്ചടി; മെട്രോ നിർമ്മാണ സാമഗ്രികൾ എത്തിക്കാനാവാതെ ഡിഎംആർസി; കൊച്ചി മെട്രോയുടെ നിർമ്മാണം നാല് മാസത്തേക്ക് തടസപ്പെട്ടേക്കും; മെട്രോ യാത്രയ്ക്ക് കൊച്ചിക്കാർ വർഷങ്ങൾ കാത്തിരിക്കണം
കൊച്ചി: കേരളത്തിലെ തൊഴിൽ സംസ്‌ക്കാരം പൊളിച്ചെഴുതുന്ന വിധത്തിലായിരുന്നു കൊച്ചി മെട്രോയ്ക്ക് വേണ്ടി ഡിഎംആർസി നടത്തിയ ഇടപെടൽ. അതിവേഗം നിർമ്മാണം പൂർത്തീകരിക്കാമെന്ന വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ കെഎംആർഎലിനും ഡിഎംആർസിക്കും എന്നാൽ പല ഘട്ടങ്ങളിൽ പണി കിട്ടുകയാണ് ഉണ്ടായത്. ആദ്യം തൊഴിലാളി സമരങ്ങൾ കാരണം നിർമ്മ
കൊച്ചി: കേരളത്തിലെ തൊഴിൽ സംസ്‌ക്കാരം പൊളിച്ചെഴുതുന്ന വിധത്തിലായിരുന്നു കൊച്ചി മെട്രോയ്ക്ക് വേണ്ടി ഡിഎംആർസി നടത്തിയ ഇടപെടൽ. അതിവേഗം നിർമ്മാണം പൂർത്തീകരിക്കാമെന്ന വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ കെഎംആർഎലിനും ഡിഎംആർസിക്കും എന്നാൽ പല ഘട്ടങ്ങളിൽ പണി കിട്ടുകയാണ് ഉണ്ടായത്. ആദ്യം തൊഴിലാളി സമരങ്ങൾ കാരണം നിർമ്മാണം വേഗത്തിലാക്കാൻ സാധിച്ചില്ല, പിന്നീടുണ്ടായ പ്രശ്‌നം ക്വാറികളുടെ സമരമായിരുന്നു. ഇത് കാരണം നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം ശക്തമായി തന്നെ അനുഭവപ്പെട്ടു. ഇങ്ങനെ തടസങ്ങളെ മറികടന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ ഡിഎംആർസിക്ക് അപ്രതീക്ഷിതമായി പൊതുമരാമത്ത് വകുപ്പ് പണി കൊടുത്തു.
പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പില്ലാതെ റോഡിൽ വൈറ്റ് ടോപ്പിങ് ജോലികൾ തുടങ്ങിയതിനാൽ കൊച്ചി മെട്രോ നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ എത്തിക്കാൻ സാധിക്കാത്ത വിധത്തിൽ മെട്രോ നിർമ്മാണം തടസപ്പെടുകയാണ്. ഡിഎംആർസിയുടെ ആവശ്യങ്ങൾ തള്ളിക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടു പോയതോടെ നാല് മാസത്തേക്ക് നിർമ്മാണം തടസപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റോഡ് പണി നടക്കുമ്പോൾ കളമശ്ശേരി യാർഡിൽ നിന്ന് മെട്രോ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കാനാകാത്തതാണ് നിർമ്മാണങ്ങൾക്ക് കനത്ത തിരിച്ചടിയെന്ന് ഡിഎംആർസി അറിയിച്ചു.
വൈറ്റ് ടോപ്പിംഗിന് 2 മാസം കൂടി കാത്തിരിക്കണമെന്ന ഡിഎംആർസിയുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് തള്ളുകയായിരുന്നു. ഭരണകാലയളവ് തീരുന്നതിന മുമ്പ് നിർമ്മാണം പൂർത്തിയാക്കാൻ മന്ത്രിയും നിർദ്ദേശം നൽകിയതോടെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണവുമായി മുന്നോട്ടു പോയത്. കൊച്ചി മെട്രോ പദ്ധതിയിലെ ആലുവ മുതൽ കലൂർ വരെയുള്ള നിർമ്മാണത്തിന് സാമഗ്രികൾ എത്തിക്കുന്നത് കളമശ്ശേരി എച്ച്എംടി യാർഡിൽ നിന്നാണ്. എന്നാൽ യാതൊരു അറിയിപ്പും നൽകാതെ ഇന്നലെ പുലർച്ചെ പൊതുമരാമരത്ത് വകുപ്പ് എച്ച്എംടിക്കു മുന്നിൽ വൈറ്റ് ടോപ്പിങ് ജോലികൾ തുടങ്ങുകയായിരുന്നു. ഇതോടെ ഈ വഴിയിൽ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നു പോകാനുള്ള സൗകര്യം മാത്രമേ കിട്ടൂ.
കൂറ്റൻ ട്രൈയിലറുകളിൽ കൊണ്ടുപോകേണ്ട നിർമ്മാണ സാമഗ്രികൾ ഇനി എങ്ങനെ പണിസ്ഥലത്ത് എത്തിക്കുമെന്ന ആശങ്കയിലാണ് ഡിഎംആർസിയും നിർമ്മാണകരാറുകാരായ എൽആൻഡിയും. ഏപ്രിലിൽ സിവിൽ ജോലികൾ പൂർത്തിയാകും വരെ വൈറ്റ് ടോപ്പിങ് പണികൾ തുടങ്ങരുതെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇക്കാര്യം പിഡബ്ലിയുഡി സമ്മതിക്കുകയും ചെയ്തതാണ്. വൈറ്റ് ടോപ്പിങ് ജോലികൾ തുടങ്ങിയതിനാൽ അടുത്ത നാലു മാസത്തേക്ക് മെട്രോ നിർമ്മാണം പൂർണമായും തടസ്സപ്പെടും. അതുവരെ പണി നടന്നില്ലെങ്കിൽ ഇതരസംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേക്ക് മടങ്ങും. നിർമ്മാണ വൈദഗ്ധ്യമുള്ള തൊഴിലാളികളെ കിട്ടാൻ ഉള്ള ബുദ്ധിമുട്ടാകുകയും ചെയ്യു. കൂടാതെ കാലവസ്ഥ മാറുന്നതോടെ നിർമ്മാണവുമായി വേഗത്തിൽ മുന്നോട്ടു പോകാനും ബുദ്ധിമുട്ടാകും. ഫലത്തിൽ കൊച്ചി മെട്രോ താൽക്കാലിക ട്രാക്കിൽ ഓടിച്ച് ഉദ്ഘാടനം കഴിഞ്ഞെങ്കിലും രണ്ട് വർഷം കൂടിയെങ്കിലും മെട്രോയിൽ യാത്ര ചെയ്യാൻ മലയാളികൾ കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.
മുട്ടം യാർഡിൽ ഒരു കിലോമീറ്ററോളം നീളത്തിൽ സജ്ജീകരിച്ച ട്രാക്കിലാണ് കൊച്ചി മെട്രോ ട്രയൽ റൺ നത്തിത്. കഴിഞ്ഞമാസം ഒൻപതിനാണ് കൊച്ചി മെട്രോയുടെ കോച്ചുകൾ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അൽസ്റ്റോമിന്റെ ഫാക്ടറിയിൽ നിന്ന് കൊച്ചിയിലെത്തിച്ചത്. മൂന്ന് ട്രെയിലറുകളിൽ കൊണ്ടുവന്ന കോച്ചുകൾ മുട്ടത്തെ യാർഡിലാണ് കൂട്ടിയോജിപ്പിച്ചത്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികളും ഇതിനൊപ്പം പൂർത്തിയാക്കിയാണ് ടെസ്റ്റ് റൺ നടത്തിയത്. ഇങ്ങനെ ടെസ്റ്റ് റൺ നടത്തിയെങ്കിലും ഇപ്പോഴത്തെ നിലയിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണെങ്കിൽ രണ്ട് വർഷമെങ്കിലും മെട്രോ വൈകുമെന്നാണ് അറിയുന്നത്.