- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കൊച്ചിയിൽ നഗരമധ്യമത്തിൽ സുഹൃത്തിനെ കുത്തിക്കൊന്ന പ്രതിയെവിടെ? രക്ഷപ്പെട്ട മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം തുടരുന്നു; കൊല്ലപ്പെട്ട കൊല്ലം സ്വദേശി എഡിസണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി
കൊച്ചി: കൊച്ചിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ഇന്നലെ രാത്രി ഒൻപത് മണിയോടെ സൃഹൃത്തിനെ കുത്തിയ ശേഷം രക്ഷപ്പെട്ട മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട കൊല്ലം സ്വദേശി എഡിസണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
എഡിസണിനെ കഴുത്തിൽ കുത്തിയ ശേഷമാണ് സുരേഷിനായി രക്ഷപ്പെട്ടത്. സുരേഷിന്റെ മുറിയിൽ നിന്നും ആധാർ കാർഡ് പൊലീസ് കണ്ടെത്തിയിരുന്നു. മുളവുകാട് സ്വദേശിയായ യുവതി ആക്രമിച്ച കേസിലും പ്രതിയാണ് സുരേഷ്. ഇന്നലെ രാത്രി ഒൻപത് മണിയോടെ എറണാകുളം നോർത്തിൽ ഇ എം എസ് സ്മാരക ടൗൺ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് വിവരം.
ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. എറണാകുളം നോർത്തിൽ ഇ എം എസ് സ്മാരക ടൗൺ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്.
കുത്തേറ്റ എഡിസൻ അര മണിക്കൂറോളം സംഭവസ്ഥലത്തു കിടന്നു. പൊലീസ് എത്തി എഡിസണെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എഡിസന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ