- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളാറ്റിൽ പൂട്ടിയിട്ടു പീഡനം: ലൈംഗിക താൽപര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ മാർട്ടിൻ അടിമയാക്കി; മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു, നഗ്ന വീഡിയോ ചിത്രീകരിച്ചു; പ്രതിക്കെതിരായ കുറ്റപത്രത്തിലുള്ളത് നടുക്കുന്ന കണ്ടെത്തലുകൾ
കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ മാർട്ടിൻ ജോസഫ് പെരുമാറിയത് മൃഗത്തെ പോലും നാണിപ്പിക്കുന്ന വിധത്തിലെന്ന് കുറ്റപത്രം. ഒപ്പം താമസമാക്കിയ യുവതി വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം മറൈൻഡ്രൈവിലെ ഫ്‌ളാറ്റിൽ പൂട്ടിയിട്ടായിരുന്നു പീഡനം. ലൈംഗിക താൽപര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കിയെന്നാണു കുറ്റപത്രത്തിലെ ആരോപണം. മുഖ്യപ്രതി തൃശൂർ പുറ്റേക്കര അഞ്ഞൂർ സ്വദേശി മാർട്ടിൻ ജോസഫ് അടക്കം 5 പേർക്കെതിരെ സെൻട്രൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
യുവതിയുടെ നഗ്ന വീഡിയോയും ചിത്രീകരിച്ചിരുന്നു. പ്രതിക്കെതിരേ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവയ്ക്കൽ, ദേഹോപദ്രവം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടിൽ അന്വേഷണം തുടരുന്നു. കണ്ണൂർ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണു പരാതിക്കാരി. കൊച്ചിയിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുമ്പോഴാണു യുവതി മാർട്ടിനെ പരിചയപ്പെട്ട് മറൈൻഡ്രൈവിലെ ഫ്‌ളാറ്റിൽ ഒരുമിച്ചു താമസം തുടങ്ങിയത്. ക്രൂരപീഡനം സഹിക്കാൻ കഴിയാതെ ഒരു ദിവസം രക്ഷപ്പെട്ട യുവതി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയായിരുന്നു. ഇതിനിടയിൽ കാക്കനാട്ടെ ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറിയ മാർട്ടിൻ മർദ്ദിച്ചതായി മറ്റൊരു യുവതിയും പരാതി നൽകിയിട്ടുണ്ട്.
മാർട്ടിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട യുവതി മാർച്ചിലാണ് ആദ്യം പരാതി നൽകിയത്. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. മാർട്ടിൻ ജോസഫിനെ സഹായിച്ച തൃശൂർ പാവറട്ടി വെന്മേനാട് പറക്കാട്ട് ധനീഷ് (29), പുത്തൂർ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂർ മുണ്ടൂർ പരിയാടൻ ജോൺ ജോയി (28), പ്രിന്റോ (25) എന്നിവരാണു കേസിലെ മറ്റു പ്രതികൾ
യുവതി ബംഗളുരുവിൽ സുഹൃത്തിന്റെ അടുത്തെത്തിയ ശേഷമാണു എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. ക്രൂരമർദനത്തിന്റെ ചിത്രങ്ങൾ അടക്കമായിരുന്നു പരാതി. എന്നാൽ രണ്ടു മാസത്തോളം പൊലീസ് അനങ്ങിയില്ല. ഒടുവിൽ മർദ്ദനത്തിന്റെ ചിത്രങ്ങളടക്കം മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ പൊലീസിനെതിരേ വൻ പ്രതിഷേധം ഉയർന്നു.
തൃശൂർ മുണ്ടൂരിലെ ചതുപ്പു കാട്ടിൽ അയ്യൻകുന്നിൽനിന്നാണു ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ മാർട്ടിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. മാർട്ടിന് ഒളിവിൽപോകാൻ ഒത്താശ ചെയ്ത സുഹൃത്തുക്കളും തൃശൂർ സ്വദേശികളുമായ ശ്രീരാഗ്, ധനേഷ്, ജോൺ ജോയി എന്നവരായിരുന്നു.
ഇവരിൽ നിന്നു മൂന്നു കാറുകളും പിടിച്ചെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണു മുണ്ടൂർ വനത്തിലെ മാർട്ടിന്റെ ഒളിത്താവളത്തെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചത്. രാത്രി ഫ്ളാറ്റിൽ അതിക്രമിച്ചു കയറി മർദ്ദിച്ചെന്നായിരുന്നു ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മറ്റൊരു യുവതിയും മാർട്ടിനെതിരേ പരാതി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ