യൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ (എസ് ഒ എഫ്) അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിച്ചഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തിൽ കൊച്ചി സ്വദേശികളായ തെരേസ സുരേഷ്, സംഘമിത്ര എന്ന ഒന്നാം ക്ലാസ്വിദ്യാർത്ഥിനികൾ ഒന്നാം റാങ്ക് സ്വന്തമാക്കി. 25 രാജ്യങ്ങളിലെ 42,800 സ്‌കൂളുകളിൽ നിന്നും നാൽപ്പത്തിയഞ്ച് ലക്ഷംവിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനി തെരേസയുംഭവൻസ് വിദ്യ മന്ദിറിലെ സംഘമിത്രയും അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്. ഇരുവർക്കും സ്വർണ മെഡലുംപ്രശസ്തിപത്രവും സമ്മാനിച്ചു.

2016 -2017 വർഷത്തിൽ നടത്തിയ ഒളിമ്പ്യാഡ് പരീക്ഷകളിലെ വിജയികളെ കണ്ടെത്താനായി സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻപ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച് ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായിനടത്തിയ ഒളിമ്പ്യാഡ് പരീക്ഷകളിൽ ആദ്യ മൂന്ന് റാങ്ക് നേടിയ സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ അന്താരഷ്ട്ര ജേതാക്കൾക്ക്പുരസ് കാരങ്ങൾ വിതരണം ചെയ്തു. 177 അവാർഡുകളാണ് ആകെ നൽകിയത്.

ഹൈക്കോടതി ജസ്റ്റിസ് വിജയ് കുമാർ ശുക്ല, എൻ ഐ ടി മണിപ്പൂരിലെ മുൻ ചെയർമാനും ഐ എസ് ആർ ഒ യിലെപ്രൊഫസറുമായ പത്മശ്രീ വൈ എസ് രാജൻ, ബ്രിട്ടീഷ് കൗൺസിൽ എക്‌സാമിനേഷൻസ് ആൻഡ് ഇംഗ്ലീഷ് സർവീസസ്ഡയറക്ടർ മിഖായേൽ കിങ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ പ്രസിഡന്റ് ഡോക്ടർ ശ്യാം അഗർവാൾഎന്നിവരായിരുന്നു ഡൽഹി ഇന്ത്യ ഹാബിറ്റാറ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ദീപം കൊളുത്തി ആരംഭംകുറിച്ചത്.

2016-2017 ൽ നടന്ന എസ് ഒ എഫ് ഒളിമ്പ്യാഡ് പരീക്ഷയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തെന്ന് എസ് ഒ എഫ്സ്ഥാപകനും ഡയറക്ടറുമായ മഹാബീർ സിങ് വിശദമാക്കി.5100 സ്‌കൂളുകളിൽ നിന്നും 42000 വിദ്യാർത്ഥികൾക്ക്‌സ്റ്റേറ്റ് ലെവൽ റാങ്കുകൾ നേടിയതിനുള്ള പുരസ്‌കാരങ്ങളും 8,00,000 വിദ്യാർത്ഥികൾക്ക് അതാത് സ്‌കൂളുകളിലെഉയർന്ന റാങ്ക് കരസ്ഥമാക്കിയതിനുള്ള പുരസ്‌കാരവും നൽകിയതായി അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും മികവ് പുലർത്തുകയും ചെയ്യുന്ന പെൺകുട്ടികളെ ഗേൾചൈൽഡ് സ്‌കോളർഷിപ് സ്‌കീമിലുൾപ്പെടുത്തി (ഏഇടട) അവർക്ക് വാർഷിക സ്‌കോളർഷിപ് നൽകുക, ഇംഗ്ലീഷിൽപ്രാവീണ്യമുള്ള 120 കുട്ടികൾക്കായി പ്രത്യേക സ്‌കോളർഷിപ് കൊടുക്കുക എന്നിങ്ങനെയുള്ള കർമ്മപരിപാടികളും എസ് ഒഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നുണ്ടെന്നും മഹാബീർ സിങ് കൂട്ടിച്ചേർത്തു. പുതിയ പാഠ്യ രീതികളുംസാങ്കേതിക വിദ്യകളും അദ്ധ്യാപകരുമായി പങ്കുവെക്കുവാനുള്ള പരിശീലന പരിപാടികളും സാർവത്രികമായ മികവ്പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായി അക്കാഡമിക് എക്‌സലെൻസ് സ്‌കോളർഷിപ്പും ) നൽകിവരുന്ന പതിവും സയൻസ്ഒളിമ്പ്യാഡ് ഫൗണ്ടേഷന്റെ സവിശേഷതകളാണ്. എ ഇ എസ്സിലൂടെ ഇരുപത്തിയഞ്ച് രാജ്യങ്ങളിലെ നൂറ്റിയറുപത്‌വിദ്യാർത്ഥികൾക്ക് ട്രോഫിയും സമ്മാനത്തുകയും നൽകുകയും ചെയ്തു.

എസ് ഒ എഫ്: വിദ്യാർത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്കു യർത്തുന്നതിനായി പ്രവർത്തിക്കുന്ന എസ് ഒ എഫ് പ്രതിഭകളെതിരിച്ചറിയുന്നതിലും പ്രോത്സാഹനം നല്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന ഓരോവിദ്യാർത്ഥിയെയും തന്റെ കഴിവിനെക്കുറിച്ചും പോരായ്മകളെക്കുറിച്ചും ബോധവാനാക്കാൻ ഇവർക്കു കഴിയുന്നു.

നാഷണൽ സയൻസ് ഒളിമ്പ്യാഡ് , നാഷണൽ സൈബർ ഒളിമ്പ്യാഡ്ഇന്റർനാഷണൽ മാത്തമാറ്റിക്‌സ്ഒളിമ്പ്യാഡ് , ഇന്റർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡ് , ഇന്റർനാഷണൽ സ്പോർട്സ് നോളജ്ഒളിമ്പ്യാഡ് , ഇന്റർനാഷണൽ കമ്പനി സെക്രട്ടറീസ് ഒളിമ്പ്യാഡ് എന്നിങ്ങനെ ആറ് ഒളിമ്പ്യാഡ്മത്സരങ്ങളാണ് സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ അന്താരാഷ്ട്രീയമായി നടത്തിവരുന്നത്.