- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിടപറഞ്ഞത് ഗസൽ സന്ധ്യകളും ഗാനമേളകളും കൊണ്ട് കൊണ്ടോട്ടിയെ സംഗീത സാന്ദ്രമാക്കിയ മനുഷ്യൻ; ബാബു രാജിനൊപ്പം സഞ്ചരിക്കുന്ന നാടക ട്രൂപ്പുമായി കൊണ്ടോട്ടിയിൽ എത്തി കൊണ്ടോട്ടിക്കാരനായി മാറിയ കൊച്ചിൻ ആന്റോയുടെ അന്ത്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ
കൊണ്ടോട്ടി: കൊണ്ടോട്ടിക്കാർക്ക് സുപരിചിതമായ മുഖവും ശബ്ദവുമായിരുന്നു കൊച്ചിൻ ആന്റോയുടേത്. കൊച്ചിക്കാരനായിരുന്നിട്ടും കൊണ്ടോട്ടിയിൽ എത്തിയതോടെ അവിടുത്തുകാരനായി മാാറി ഗസൽ സന്ധ്യകളും ഗാനമേളകളും കൊണ്ട് കൊണ്ടോട്ടിയെ സംഗീത സാന്ദ്രമാക്കിയ കൊച്ചിൻ ആന്റോ ഒരുകാലത്ത് അവിടുത്തുകാരുടെ വികാരമായിരുന്നു. ഹിന്ദുസ്ഥാനിസംഗീതം പഠിപ്പിച്ചും ഹാർമോണിയം വിദ്വാനായും കൊണ്ടോട്ടിയുടെ സംഗീതരംഗത്ത് നിറഞ്ഞുനിന്നിരുന്ന കൊച്ചിൻ ആന്റോ (88) യുടെ അന്ത്യം മുക്കം കെ.എം.സി.ടി. ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു. ബാബുരാജിന്റെ സഞ്ചരിക്കുന്ന നാടകട്രൂപ്പിലൂടെ കൊണ്ടോട്ടിയിലെത്തിയ കൊച്ചിൻ ആന്റോ പിന്നീട് താമസം അവിടെ തന്നെ ഉറപ്പിക്കുക ആയിരുന്നു. പ്രളയക്കെടുതിയിൽപ്പെട്ട് ഭക്ഷണം പോലും കിട്ടാതെ കൊണ്ടോട്ടിയിൽ അവശനിലയിൽ കിടന്നിരുന്ന ഇദ്ദേഹത്തെ സെപ്റ്റംബർ മൂന്നിനാണ് നാട്ടുകാർ അറിയിച്ചതിനെതുടർന്ന് തൃത്താല സ്‌നേഹാലയം നടത്തിപ്പുകാർ കൂട്ടിക്കൊണ്ടുപോയത്. ദേഹമാസകലം നീര് വന്ന നിലയിലാണ് സ്നേഹാലയത്തിലെത്തിയത്. ബാഗിൽ നിന്ന് കണ്ട തിരിച്ചറിയൽ രേഖയി
കൊണ്ടോട്ടി: കൊണ്ടോട്ടിക്കാർക്ക് സുപരിചിതമായ മുഖവും ശബ്ദവുമായിരുന്നു കൊച്ചിൻ ആന്റോയുടേത്. കൊച്ചിക്കാരനായിരുന്നിട്ടും കൊണ്ടോട്ടിയിൽ എത്തിയതോടെ അവിടുത്തുകാരനായി മാാറി ഗസൽ സന്ധ്യകളും ഗാനമേളകളും കൊണ്ട് കൊണ്ടോട്ടിയെ സംഗീത സാന്ദ്രമാക്കിയ കൊച്ചിൻ ആന്റോ ഒരുകാലത്ത് അവിടുത്തുകാരുടെ വികാരമായിരുന്നു. ഹിന്ദുസ്ഥാനിസംഗീതം പഠിപ്പിച്ചും ഹാർമോണിയം വിദ്വാനായും കൊണ്ടോട്ടിയുടെ സംഗീതരംഗത്ത് നിറഞ്ഞുനിന്നിരുന്ന കൊച്ചിൻ ആന്റോ (88) യുടെ അന്ത്യം മുക്കം കെ.എം.സി.ടി. ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു.
ബാബുരാജിന്റെ സഞ്ചരിക്കുന്ന നാടകട്രൂപ്പിലൂടെ കൊണ്ടോട്ടിയിലെത്തിയ കൊച്ചിൻ ആന്റോ പിന്നീട് താമസം അവിടെ തന്നെ ഉറപ്പിക്കുക ആയിരുന്നു. പ്രളയക്കെടുതിയിൽപ്പെട്ട് ഭക്ഷണം പോലും കിട്ടാതെ കൊണ്ടോട്ടിയിൽ അവശനിലയിൽ കിടന്നിരുന്ന ഇദ്ദേഹത്തെ സെപ്റ്റംബർ മൂന്നിനാണ് നാട്ടുകാർ അറിയിച്ചതിനെതുടർന്ന് തൃത്താല സ്‌നേഹാലയം നടത്തിപ്പുകാർ കൂട്ടിക്കൊണ്ടുപോയത്. ദേഹമാസകലം നീര് വന്ന നിലയിലാണ് സ്നേഹാലയത്തിലെത്തിയത്. ബാഗിൽ നിന്ന് കണ്ട തിരിച്ചറിയൽ രേഖയിൽ നിന്നാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. സംസാരിക്കാൻ പറ്റാതിരുന്ന ആന്റോക്ക് പുതിയ വസ്ത്രങ്ങൾ നൽകി പരിചരിച്ചിരുന്നു. ഇതിനിടയിലാണ് അന്ത്യം.
ഗാനമേളകളിലൂടെയും പിന്നണിഗായകനായും ശ്രദ്ധേയനായ കൊച്ചിൻ ആന്റോ സിനിമകളിൽ സ്ത്രീ ശബ്ദങ്ങളിലും പാടിയിട്ടുണ്ട്. നിരവധിഗാനങ്ങൾ രചിച്ച ഇദ്ദേഹം നിരവധി വിപ്ലവ ഗാനങ്ങളുടെ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൊച്ചിക്കാരനായ ആന്റോ ചെറുപ്പത്തിൽ തന്നെ വീടുവിട്ടിറങ്ങി അര നൂറ്റാണ്ടുകാലം തെരുവു ഗായകനായി ജീവിക്കുകയായിരുന്നു.
മലപ്പുറത്തെയും കോഴിക്കോട്ടെയും കല്യാണവീടുകളിൽ ആന്റോയുടെ പാട്ടില്ലാത്ത ആഘോഷങ്ങൾ കുറവായിരുന്നു. 1950-കളിൽ ബാബുരാജിന്റെ സഞ്ചരിക്കുന്ന നാടകട്രൂപ്പിലൂടെ സ്ത്രീശബ്ദത്തിൽ പാടിയാണ് കൊച്ചിൻ ആന്റോ കലാരംഗത്ത് ചുവടുറപ്പിച്ചത്. ഇക്കാലത്ത് സംഗീതജ്ഞരായ ദക്ഷിണാമൂർത്തി, ദേവരാജൻ, അഭിനേതാക്കളായ നെല്ലിക്കോട് ഭാസ്‌കരൻ, കുഞ്ഞാണ്ടി തുടങ്ങിയവരുടെയൊക്കെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം വൈപ്പിനിൽ ജോസഫിന്റെയും മേരിയുടെയും മകനായ ആന്റോ നന്നേ ചെറുപ്പത്തിൽ വീടുവിട്ടിറങ്ങി. പള്ളിയിലെ ഗായകസംഘത്തോടൊപ്പംകൂടിയാണ് സംഗീത ലോകത്തെത്തിയത്. കോഴിക്കോട്ടെ ഒരു കല്യാണ വീട്ടിൽവെച്ച് എം.എസ്. ബാബുരാജിനെ കണ്ട ആന്റോ അദ്ദേഹത്തോടൊപ്പം കൂടി. സഞ്ചരിക്കുന്ന നാടകട്രൂപ്പിൽ അംഗമായ ആന്റോ ബാബുരാജിനൊപ്പമാണ് കൊണ്ടോട്ടിയിലെത്തിയത്. കൊണ്ടോട്ടിയിൽനിന്ന് തിരിച്ചുപോകാതെ തദ്ദേശവാസിയായ കുഞ്ഞാലൻകുട്ടിയുടെ വീട്ടിൽ താമസമാക്കിയ ആന്റോ അദ്ദേഹത്തിന്റെ മകൻ അസീസിനൊപ്പം ചേർന്ന് ഗ്ലാമർ മ്യൂസിക് ക്ലബ്ബ് എന്ന പേരിൽ സംഗീതട്രൂപ്പ് സ്ഥാപിച്ചു.
കാസർകോട് കുമാർ ഉസ്താദ്, തിരൂർ ഷാ, കോഴിക്കോട്ടെ വിൻസെന്റ് മാസ്റ്റർ തുടങ്ങിയവരിൽനിന്നെല്ലാം സംഗീതംപഠിച്ച ആന്റോ ഏറെക്കാലം കോഴിക്കോട്ടെ ജോൺപീറ്ററിന്റെ നാടകട്രൂപ്പിൽ പെൺശബ്ദമായിരുന്നു. അവിവാഹിതനായിരുന്ന ആന്റോ സ്ഥിരമായി റംസാൻ നോമ്പെടുത്തിരുന്നു. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രിയോടെ മൃതദേഹം സ്നേഹാലയത്തിലെത്തിക്കും. സംസ്‌കാരം നാളെ ഷൊർണൂർ പുണ്യതീരത്ത്.