- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഇന്ത്യയാണ്.. മതഭ്രാന്ത് പിടിച്ച സൗദി അറേബ്യയല്ല! യുവാക്കളുടെ ചുംബന സമരത്തെ പിന്തുണച്ച് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി; അഞ്ച് ലക്ഷം കൊടുക്കുമോയെന്ന് എതിർക്കുന്നവരുടെ ചോദ്യം
കൊച്ചി: യുവതീ യുവാക്കൾ പരസ്പ്പരം ചുംബിച്ചെന്ന കാരണത്താൽ യുവമോർച്ച പ്രവർത്തകർ കോഴിക്കോട് ഡൗൺടൗൺ റെസ്‌റ്റോറന്റ് അടിച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ ചുംബന കൂട്ടായ്മ്മ സംഘടിപ്പിക്കാനുള്ള ഒരു വിഭാഗം യുവാക്കളുടെ തീരുമാനത്തെ പിന്തുണച്ച് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി രംഗത്തെത്തി. സദാചാര പൊലീസിംഗിന് എതിരാ
കൊച്ചി: യുവതീ യുവാക്കൾ പരസ്പ്പരം ചുംബിച്ചെന്ന കാരണത്താൽ യുവമോർച്ച പ്രവർത്തകർ കോഴിക്കോട് ഡൗൺടൗൺ റെസ്‌റ്റോറന്റ് അടിച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ ചുംബന കൂട്ടായ്മ്മ സംഘടിപ്പിക്കാനുള്ള ഒരു വിഭാഗം യുവാക്കളുടെ തീരുമാനത്തെ പിന്തുണച്ച് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി രംഗത്തെത്തി. സദാചാര പൊലീസിംഗിന് എതിരായി കിസ് ഓഫ് ലവ് എന്ന പേരിൽ നടത്തുന്ന ചുംബനകൂട്ടായ്മ്മയെ പിന്തുണക്കുന്നതായി ചിറ്റിലപ്പള്ളി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
കോഴിക്കോട് യുവമോർച്ച ഹോട്ടൽ അടിച്ചുതകർത്ത സംഭവത്തെ ഫേസ്‌ബുക്കിലൂടെ അപലപിച്ച ചിറ്റിലപ്പള്ളി രാഷ്ട്രീയപാർട്ടികൾ ഇതിന് മുന്നിറങ്ങുന്നതിനെയും അപലപിച്ചു. നമ്മുടെ രാജ്യത്ത് പൊലീസും നിയമവും ഉണ്ടായിട്ടും ആക്രമം നടന്നതിനെ അനുവഗദിക്കാൻ സാധിക്കില്ലെന്നും ചിറ്റിലപ്പള്ളി വാദിക്കുന്നു. സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി രണ്ട് പേർ പരസ്പ്പരം കെട്ടിപ്പിടുക്കുന്നതിലും ചുംബിക്കുന്നതിലും എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. കൃത്രിമമായ കാഴ്‌ച്ചപ്പാടുമായി എത്രകാലം മലയാളികൾക്ക് കഴിയാൻ സാധിക്കും? നമുക്ക് ഇന്ത്യയെ സൗദി അറേബ്യ പോലെ മതഭ്രാന്ത് പിടിച്ച രാജ്യമായി മാറ്റാൻ സാധിക്കില്ലെന്നും ചിറ്റിലപ്പറ്റി പറഞ്ഞു. തുടർന്നാണ് സദാചാര പൊലീസിംഗിന് എതിരായ യുവാക്കളുടെ കിസ് ഓഫ് ലവ് സമരത്തെ പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയത്.
കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ വാദത്തെ പിന്തുണച്ച് സംവിധായകൻ ജോയ് മാത്യു അടക്കമുള്ളവരും രംഗത്തെത്തി. അതേസമയം ചുംബനകൂട്ടായമ്മയെ തടഞ്ഞിരുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കമന്റുകളും ചിറ്റിലപ്പള്ളിക്ക് എതിരായി വന്നിട്ടുണ്ട്. ചുംബന സമരത്തിൽ പങ്കെടുക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ കൊടുക്കുമോയെന്ന ചോദ്യമാണ് ചിലർ ഉന്നയിച്ചത്.
ചിലരാകട്ടെ ചിറ്റിലപ്പള്ളിയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും പോസ്റ്റുകളിട്ടു. ചിറ്റിലപ്പള്ളിയുടെ പോസ്റ്റിനെ എതിർത്തുകൊണ്ട് ഒരാൾ ഇട്ട കമന്റു് ഇങ്ങനെ: 'താങ്കൾക്ക് കല്യാണം കഴിക്കാത്ത ഒരു മകൾ ഉണ്ടെങ്കിൽ അവളെയും അന്യൻ ഒരുത്തൻ ഉമ്മ വക്കുന്നത് കാണാൻ താങ്കളും ഭാര്യയും സമ്മേളന സ്ഥലത്ത് ഉണ്ടാവുമെന്ന് കരുതുന്നു ... വയസുകാലത്ത് ഓരോ പൂതികൾ ... മനുഷ്യന് പൈസ ഉണ്ടായാൽ മാത്രം പോരാ ... ഭാരതത്തിന്റെ സംസ്‌കാരം എന്താണെന്ന് മനസിലാക്കാൻ ഉള്ള വിവരം കൂടി വേണം ...''
നേരത്തെ യുവാക്കളുടെ ചുംബന സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് കണ്ടാണ് ചുംബന സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചത്. അതിനിടെ പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിലെത്തിയ യുവാക്കളെ ഇന്ന് ഒരു വിഭാഗം ആളുകൾ കൈയേറ്റം ചെയ്യുകുയുമുണ്ടായിരുന്നു. അനുമതി നിഷേധിച്ചെങ്കിലും ചുംബനകൂട്ടായ്മ്മയുമായി മുന്നോട്ട് പോകാനാണ് കിസ് ഓഫ് ലവ് പ്രവർത്തകരുടെ തീരുമാനം.