- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലികമാരുടെ അർധനഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതു ഗൾഫിൽ ഒളിവിൽ കഴിയുന്നയാൾ; 'കൊച്ചുസുന്ദരികൾ' എന്ന എഫ് ബിയിലൂടെ പെൺവാണിഭ മാഫിയ വലയിലാക്കിയതു നൂറിലേറെ ബാലികമാരെ; 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇങ്ങനെ
തിരുവനന്തപുരം: 'കൊച്ചുസുന്ദരികൾ' എന്ന ഫേസ്‌ബുക് പേജിലൂടെ പെൺവാണിഭ മാഫിയ വലയിലാക്കിയതു നൂറിലേറെ ബാലികമാരെ. കേരളാ പൊലീസിന്റെ 'ഓപ്പറേഷൻ ബിഗ് ഡാഡി' അന്വേഷണസംഘം തയാറാക്കിയ രഹസ്യ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരയണനാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ബാലികമാരുടെ അർധനഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതു ഗൾഫിൽ ഒളിവിൽ കഴിയുന്നയാളാണെന്നു റിപ്പോർട്ടിൽ പറയുന്നു. സ്വദേശികളും വിദേശികളുമായ നൂറിലധികം ബാലികമാരുടെ അർധനഗ്‌നചിത്രങ്ങൾ ഉൾപ്പെടുത്തി, കൊച്ചുസുന്ദരികൾ എന്ന ഫേസ്‌ബുക് അക്കൗണ്ട് സൃഷ്ടിച്ചതാരാണെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. തട്ടിക്കൊണ്ടുവരുന്ന ബാലികമാർക്ക് ഒരുലക്ഷം രൂപയാണു സംഘം നിരക്കു നിശ്ചയിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉമർ, ലിജേഷ്, സുജിത്,സോണി കുര്യൻ, വി.വി. ചന്ദ്രകുമാർ, വി.പി. പ്രദീപ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. ബാലാവകാശ കമ്മിഷൻ മുൻ അംഗം ജെ. സന്ധ്യയുടെ പരാതിയിലാണു ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത
തിരുവനന്തപുരം: 'കൊച്ചുസുന്ദരികൾ' എന്ന ഫേസ്‌ബുക് പേജിലൂടെ പെൺവാണിഭ മാഫിയ വലയിലാക്കിയതു നൂറിലേറെ ബാലികമാരെ. കേരളാ പൊലീസിന്റെ 'ഓപ്പറേഷൻ ബിഗ് ഡാഡി' അന്വേഷണസംഘം തയാറാക്കിയ രഹസ്യ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരയണനാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
ബാലികമാരുടെ അർധനഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതു ഗൾഫിൽ ഒളിവിൽ കഴിയുന്നയാളാണെന്നു റിപ്പോർട്ടിൽ പറയുന്നു. സ്വദേശികളും വിദേശികളുമായ നൂറിലധികം ബാലികമാരുടെ അർധനഗ്‌നചിത്രങ്ങൾ ഉൾപ്പെടുത്തി, കൊച്ചുസുന്ദരികൾ എന്ന ഫേസ്‌ബുക് അക്കൗണ്ട് സൃഷ്ടിച്ചതാരാണെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.
തട്ടിക്കൊണ്ടുവരുന്ന ബാലികമാർക്ക് ഒരുലക്ഷം രൂപയാണു സംഘം നിരക്കു നിശ്ചയിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉമർ, ലിജേഷ്, സുജിത്,സോണി കുര്യൻ, വി.വി. ചന്ദ്രകുമാർ, വി.പി. പ്രദീപ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. ബാലാവകാശ കമ്മിഷൻ മുൻ അംഗം ജെ. സന്ധ്യയുടെ പരാതിയിലാണു ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചത്.
തുടർന്ന്, പെൺവാണിഭത്തിനായുള്ള മനുഷ്യക്കടത്ത് തടയാൻ ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ പ്രത്യേകസംഘം രൂപീകരിച്ചു. ചുംബനസമരസംഘാടകരായ രാഹുൽ പശുപാലൻ, രശ്മിനായർ എന്നിവരിലേക്കും അന്വേഷണമെത്തി. ഫേസ്‌ബുക് അക്കൗണ്ടിനായി ഉപയോഗിച്ച ഇന്റർനെറ്റ് കണക്ഷനും മൊബൈൽ സിം കാർഡുകളും പ്രതികൾ സ്വന്തം പേരിൽ എടുത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും അവരെ വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്തശേഷം ബ്ലാക്ക്മെയിലിങ്ങിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ധനാഢ്യരായ പലരും ലൈംഗികചൂഷണത്തിനു കൂട്ടുനിന്നതായും കണ്ടെത്തി. www.locanto.in എന്ന വെബ്സൈറ്റ് മുഖേനയാണു വിദേശത്തേക്കു മനുഷ്യക്കടത്ത് നടത്തിയിരുന്നത്.