- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ റിസർവേഷൻ തുടങ്ങും; കൊച്ചുവേളി മുംബൈ പ്രത്യേകവണ്ടി 30 ന് രാവിലെ മുതൽ
മുംബൈ: കൊച്ചുവേളിയിൽനിന്ന് മുംബൈയിലേക്കും തിരിച്ചും ദക്ഷിണ റെയിൽവേ പ്രത്യേകവണ്ടി ഓടിക്കും. ഡിസംബർ 30ന് പുലർച്ചെ 4.30ന് കൊച്ചുവേളിയിൽനിന്ന് മുംബൈ ലോക് മാന്യ തിലക് ടെർമിനലിലേക്കുള്ള വണ്ടി (നമ്പർ06159) പുറപ്പെടും. അടുത്ത ദിവസം ഉച്ചയ്ക്ക് 12.40ന് എൽ.ടി.ടി.യിൽ എത്തും. 31ന് ഉച്ചയ്ക്ക് 2.40ന് എൽ.ടി.ടി.യിൽനിന്ന് പുറപ്പെടുന്ന വണ്ടി (06160) അടുത്ത ദിവസം രാത്ര
മുംബൈ: കൊച്ചുവേളിയിൽനിന്ന് മുംബൈയിലേക്കും തിരിച്ചും ദക്ഷിണ റെയിൽവേ പ്രത്യേകവണ്ടി ഓടിക്കും. ഡിസംബർ 30ന് പുലർച്ചെ 4.30ന് കൊച്ചുവേളിയിൽനിന്ന് മുംബൈ ലോക് മാന്യ തിലക് ടെർമിനലിലേക്കുള്ള വണ്ടി (നമ്പർ06159) പുറപ്പെടും. അടുത്ത ദിവസം ഉച്ചയ്ക്ക് 12.40ന് എൽ.ടി.ടി.യിൽ എത്തും. 31ന് ഉച്ചയ്ക്ക് 2.40ന് എൽ.ടി.ടി.യിൽനിന്ന് പുറപ്പെടുന്ന വണ്ടി (06160) അടുത്ത ദിവസം രാത്രി 8.45ന് കൊച്ചുവേളിയിൽ എത്തും.
രണ്ട് ടു ടയർ എ.സി., നാല് ത്രീ ടയർ എ.സി., 12 സ്ലീപ്പർ ക്ലാസും ഉള്ള വണ്ടി കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊറണൂർ, തിരൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗലാപുരം ജങ്ക്ഷൻ, ഉഡുപ്പി, മൂകാംബിക റോഡ്‌ബൈന്ദൂർ, കുംത, കാർവാർ, മഡ്ഗാവ്, കർമാലി, തിവിം, കുഡാൾ, കങ്കാവ്‌ലി, രത്‌നഗിരി, തിപ്ലുൺ, ഖേഡ്, റോഹ, പനവേൽ എന്നീ സ്റ്റേഷനുകളിൽ നിർത്തും. എൽ.ടി.ടി.യിൽനിന്ന് പുറപ്പെടുന്ന വണ്ടിക്ക് താനെയിലും സ്റ്റോപ്പുണ്ടാകും.
പ്രത്യേകനിരക്ക് ഈടാക്കുന്ന വണ്ടിയിലെ റിസർവേഷൻ 26ന് ആരംഭിക്കും