തൃശൂർ: കൊടകര ദേശീയപാതയിൽ നെല്ലായിക്കടുത്തുകൊളത്തൂരിൽ നടന്നുപോകുകയായിരുന്ന മലയാറ്റൂർ തീഥാടകർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ മൂന്നേകാലോടെയാണ് അപകടം.

പാവറട്ടി വെൺമേനാട് മുക്കോലി വീട്ടിൽ ദാസിന്റെ മകൻ അക്ഷയ് (19) ആണ് മരിച്ചത്. എരുമപ്പെട്ടി കൊള്ളന്നീർ ഗീവറിന്റെ മകൻ ഷാലിൻ (19), എരുമപ്പെട്ടി അരിക്കാട്ട് വീട്ടിൽ ജെറിന്റെ മകൻ ഗബ്രിയേൽ (19), ചിറ്റാട്ടുകര അരിമ്പൂര് വീട്ടിൽ ജോണിയുടെ മകൻ ജെറിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരിൽ ഷാലിൻ, ഗബ്രിയേൽ എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും ജെറിനെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച അക്ഷയ് എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ലോറി ഡ്രൈവർ പൊള്ളാച്ചി സ്വദേശി പാണ്ഡി രാജിനെ (39) അറസ്റ്റ് ചെയ്തു.