- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണക്കേസ്: ബിജെപിക്ക് ബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി എം ഗണേശൻ; തിരഞ്ഞെടുപ്പ് ഫണ്ടല്ല; പരാതിക്കാരനായ ധർമ്മരാജനെ വിളിച്ചത് സംഘടനാപരമായ കാര്യങ്ങൾ സംസാരിക്കാനെന്നും മൊഴി; ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ശനിയാഴ്ച ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ കവർച്ച ചെയ്യപ്പെട്ട പണവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശന്റെ മൊഴി. പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടല്ല. കേസിൽ പരാതിക്കാരനായ ധർമ്മരാജനെ വിളിച്ചത് സംഘടനാപരമായ കാര്യങ്ങൾ സംസാരിക്കാനാണെന്നും ഗണേശ് അന്വേഷണ സംഘത്തിന് മൊഴി നൽകി.
കേസിൽ ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ നാളെ ചോദ്യം ചെയ്യും. ആർഎസ്എസ് നേതാവ് ധർമ്മരാജനെയും മുൻ യുവമോർച്ച സംസ്ഥാന നേതാവ് സുനിൽനായക്കിനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്.
മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കവർച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന നിലപാടിൽ സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശ് ഉറച്ചുനിന്നു.
ധർമ്മരാജനുമായി എന്തു ബന്ധമാണെന്നും പണം കവർച്ച ചെയത ശേഷം ധർമ്മരാജനെ ഫോണിൽ ബന്ധപ്പെട്ടതെന്തിനാണെന്നും അന്വേഷണസംഘം ചോദിച്ചു. ധർമ്മരാജനെ അറിയാം എന്നാൽ പണത്തെകുറിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ ചുമതല ധർമ്മരാജനെ ഏൽപ്പിച്ചിരുന്നു. ഇതേ കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നും എം ഗണേശ് മൊഴി നൽകി. ആലപ്പുഴ ജില്ല ട്രഷറർക്ക് നൽകാനാണ് പണം കൊണ്ടുവന്നതെന്ന ധർമ്മരാജന്റെ മൊഴിയെ കുറിച്ച് അറിയില്ലെന്നും ഗണേശ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
അതേ സമയം പണവുമായി എത്തിയ സംഘത്തിന് തൃശൂരിൽ ഹോട്ടലിൽ റൂം എടുത്ത് നൽകിയത് ബിജെപി ജില്ല ഓഫീസ് സെക്രട്ടറി സതീശനാണെന്ന് പൊലീസ് കണ്ടെത്തി. ജില്ല നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് മുറിയെടുത്ത് നൽകിയതെന്ന് ഓഫീസ് സെക്രട്ടറി പ്രതികരിച്ചു. ഇദ്ദേഹത്തെ വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും. കാറിൽ കൊണ്ടുപോയ പണം ബിജെപിയുടേതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
കവർച്ച കേസിൽ ബിജെപി നേതാക്കൾക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. പക്ഷേ, പണത്തിന്റെ ഉറവിടത്തിൽ ബിജെപി ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടായിരുന്നു കൊടകരയിൽ നഷ്ടപ്പെട്ടതെന്ന് പൊലീസിന് വിവരം കിട്ടി. പരാതിക്കാരനായ ധർമരാജൻ സംഭവ ശേഷം വിളിച്ച ഫോൺ കോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
അറസ്റ്റിലായ പ്രതികൾ കവർച്ചയ്ക്ക് ശേഷം ഒളിവിൽ കഴിഞ്ഞതുകൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടലുകളിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഓരോരുത്തരും 10 മുതൽ 25 ലക്ഷം രൂപവരെ പങ്കിട്ടെടുത്തു. കേസിൽ ഇതുവരെ ഒരുകോടിയിലധികം തുക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക കണ്ടെത്തുന്നതിന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ