- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കള്ളപണ കവർച്ചാ കേസിലെ അന്വേഷണം ബിജെപി-ആർഎസ്എസ് നേതാക്കളിലേക്ക്; യുവമോർച്ച നേതാവ് സുനിൽ നായികിനെ പൊലീസ് ചോദ്യം ചെയ്തു; പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർഎസ്എസ് ബന്ധമെന്ന് തൃശ്ശൂർ എസ്‌പി; ബിസിനസ് ആവശ്യത്തിന് കൊടുത്ത പണമാണെന്ന് വിശദീകരിച്ചു ധർമ്മരാജനും
തിരുവനന്തപുരം: ബിജെപി ആരോപണ വിധേയരായ കൊടകരയിലെ കള്ളപ്പണം കവർച്ചാകേസിൽ അന്വേഷണം ബിജെപി-ആർഎസ്എസ് നേതാക്കളിലേക്ക്. തെരഞ്ഞെുടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്ക് കുഴൽപ്പണ വിവാദം ബിജെപിയെ ശരിക്കും വിഷമവൃത്തത്തിൽ ആക്കിയിട്ടുണ്ട്. കാരണം സംഭവത്തിലെ ആർഎസ്എസ് - ബിജെപി ബന്ധം വ്യക്തമായിരിക്കയാണ്.പണം നഷ്ടമായ വാഹനത്തിന്റെ ഉടമ ധർമ്മരാജൻ ആർഎസ്എസ് അംഗമാണെന്ന് തൃശൂർ റൂറൽ എസ്‌പി. ധർമ്മരാജൻ ആർഎസ്എസ് അംഗമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായതെന്നും യുവമോർച്ച മുൻ ട്രഷറൽ സുനിൽ നായികിനെ ചോദ്യം ചെയ്ത് വരികയാണെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം എവിടെ നിന്നാണ് പണം ലഭിച്ചതെന്നോ പിടിച്ചെടുത്തതിനേക്കാൾ കൂടുതൽ പണം ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്തതിനേക്കാൾ കൂടുതൽ പണമുണ്ടാവാൻ സാധ്യതയുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. 23 ലക്ഷവും ഇന്നലെ ഒരു 30000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നും എസ്‌പി വ്യക്തമാക്കി. കേസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ആവർത്തിക്കുന്നതിനെടെയാണ് കേസിൽ ആർഎസ്എസ് ബന്ധം പുറത്ത് വരുന്നത്.
കേസുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് സുനിൽ നായിക്കിനെ ചോദ്യം ചെയ്തു. യുവമോർച്ച മുൻ ട്രഷറർ കൂടിയായ സുനിൽ നായിക്ക് തനിക്ക് പണത്തെ കുറിച്ച് അറിയില്ലെന്ന നിലപാടാണ് അന്വഷണ സംഘം മുമ്പാകെ പറഞ്ഞത്. ധർമ്മരാജന് പണം നൽകിയത് യുവമോർച്ച നേതാവ് സുനിൽ നായിക്കാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ യുവമോർച്ച മുൻ ട്രഷനനായ സുനിലിനെ പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്.
അതേസമയം, താൻ ആർഎസ്എസ് പ്രവർത്തകൻ തന്നെയെന്ന് ധർമരാജ് പ്രതികരിച്ചു. ചെറുപ്പം മുതൽ ശാഖയിൽ പോയ ആളാണ് താൻ. ബിസിനസ് ആവശ്യത്തിന് കൊടുത്തുവിട്ട 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നും ധർമരാജ് പ്രതികരിച്ചു. ധർമരാജനും താനും വർഷങ്ങളായി ബിസിനസ് പങ്കാളികളാണെന്ന് സുനിൽ നായ്ക്ക് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ പൊലീസ് മൊഴിയെടുത്തിരുന്നു. എന്നാൽ, കൊടകരയിലെ പണവുമായി തനിക്ക് ബന്ധമില്ലെന്നാണ് സുനിൽ നായ്ക്ക് പറയുന്നത്.
ഒൻപതാം പ്രതി ബാബുവിന്റെ വീട്ടിൽ നിന്നാണ് നഷ്ടപ്പെട്ട 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണ്ണവും കണ്ടെടുത്തത്. പിടിയിലായ ഷുക്കൂറിൽ നിന്നും മുപ്പതിനായിരം രൂപയും ഐ ഫോൺ ഉൾപ്പെടെ വാങ്ങിയ രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ അബ്കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധർമരാജനും ഡ്രൈവർ ഷംജീറുമാണ് സംഭവത്തിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
സംഭവത്തിൽ 10 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികൾ അഞ്ചു പേർ തൃശ്ശൂർ ജില്ലക്കാരും, മറ്റുള്ളവർ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരുമാണ്. പ്രതികൾ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർന്നുവെന്ന് ആരോപിക്കുന്ന ഈ കുഴൽപ്പണം ഏത് പാർട്ടിക്കു വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തെരഞ്ഞൈടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം തുടർന്നു വരികയാണ്. അറസ്റ്റിലായ പ്രതി ബാബുവിൽ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവനും പിടിച്ചെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ