- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിയിടത്തിൽ തടവിലായിരുന്ന കോടാലി ശ്രീധരന്റെ മകനെ കർണാടകക്കാർ മോചിപ്പിച്ചു; കാവൽക്കാരായിരുന്ന തങ്ങളെ തടഞ്ഞുവച്ച് സുഹൃത്തുക്കളെ വിളിച്ചു വിലപേശി; ക്രൂരമായി മർദിച്ചു കൊല്ലാറാക്കി വഴിയിൽ തള്ളി; അരുണിനെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായവർ പറയുന്നത് ഇങ്ങനെ
കോതമംഗലം: മൈസൂരിലെ ഒളിയിടത്തിൽ അതിക്രമിച്ചു കയറിയ കർണ്ണാടക സ്വദേശികളോട് ബന്ദിയായ അരുൺ കന്നടയിൽ കാര്യങ്ങൾ വെളിപ്പെടുത്തി. ഭാഷ അറിയാത്തതിനാൽ ഒന്നും മനസ്സിലായില്ല. നിജസ്ഥിതി വ്യക്തമായപ്പോൾ വന്നവർ അരുണിനെ മോചിപ്പിച്ച് കാവൽക്കാരായ ഞങ്ങളെ തടഞ്ഞുവച്ച് സുഹൃത്തുക്കളോട് വിലപേശൽ തുടങ്ങി. പണം ലഭിക്കാതായതോടെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. മൃതപ്രായരായപ്പോൾ വഴിയിൽ തള്ളി. ജീവൻ രക്ഷപെട്ടത് തക്കസമയത്ത് ചികിത്സ കിട്ടിയതു കൊണ്ടു മാത്രം. കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ മകൻ അരുണിനെ കടത്തിയ കേസ്സിൽ പിടിയിലായ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തോട്ടുങ്കര മുഹമ്മദ് റഫീക്കും (35) അരിയിൽ മുസ്തഫ (42)യും പൊലീസിൽ വെളിപ്പെടുത്തിയ വിവരങ്ങളുടെ ചുരുക്കവിവരണമാണിത്. ഇരുവരുടെയും വെളിപ്പെടുത്തലിന്റെ പൂർണ്ണരൂപം കേട്ടുപഴകിച്ച അധോലോക കഥകളോട് കിടപിടിക്കുന്നത്. ഈ മാസം രണ്ടിന് പ്രദേശവാസികളെന്നു കരുതുന്ന ഏതാനും പേർ മൈസൂരിലെ ഒളിസങ്കേതത്തിൽ വെള്ളം ചോദിച്ചെത്തി അതിക്രമിച്ച് അകത്തുകടന്നെന്നും ബന്ധസ്ഥനായ നിലയിൽ അരുണിനെ തുറന്നുകിടന്ന
കോതമംഗലം: മൈസൂരിലെ ഒളിയിടത്തിൽ അതിക്രമിച്ചു കയറിയ കർണ്ണാടക സ്വദേശികളോട് ബന്ദിയായ അരുൺ കന്നടയിൽ കാര്യങ്ങൾ വെളിപ്പെടുത്തി. ഭാഷ അറിയാത്തതിനാൽ ഒന്നും മനസ്സിലായില്ല. നിജസ്ഥിതി വ്യക്തമായപ്പോൾ വന്നവർ അരുണിനെ മോചിപ്പിച്ച് കാവൽക്കാരായ ഞങ്ങളെ തടഞ്ഞുവച്ച് സുഹൃത്തുക്കളോട് വിലപേശൽ തുടങ്ങി. പണം ലഭിക്കാതായതോടെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. മൃതപ്രായരായപ്പോൾ വഴിയിൽ തള്ളി. ജീവൻ രക്ഷപെട്ടത് തക്കസമയത്ത് ചികിത്സ കിട്ടിയതു കൊണ്ടു മാത്രം.
കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ മകൻ അരുണിനെ കടത്തിയ കേസ്സിൽ പിടിയിലായ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തോട്ടുങ്കര മുഹമ്മദ് റഫീക്കും (35) അരിയിൽ മുസ്തഫ (42)യും പൊലീസിൽ വെളിപ്പെടുത്തിയ വിവരങ്ങളുടെ ചുരുക്കവിവരണമാണിത്. ഇരുവരുടെയും വെളിപ്പെടുത്തലിന്റെ പൂർണ്ണരൂപം കേട്ടുപഴകിച്ച അധോലോക കഥകളോട് കിടപിടിക്കുന്നത്.
ഈ മാസം രണ്ടിന് പ്രദേശവാസികളെന്നു കരുതുന്ന ഏതാനും പേർ മൈസൂരിലെ ഒളിസങ്കേതത്തിൽ വെള്ളം ചോദിച്ചെത്തി അതിക്രമിച്ച് അകത്തുകടന്നെന്നും ബന്ധസ്ഥനായ നിലയിൽ അരുണിനെ തുറന്നുകിടന്ന ജനാലയിൽക്കൂടി കണ്ടതുകൊണ്ടായിരിക്കാം ഇവർ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും ഇവരുമായി അരുൺ ആശയവിനിമയം നടത്തിയതോടെ അവർ അയാളെ മോചിപ്പിച്ച ശേഷം തങ്ങളെ ബന്ദികളാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും ഇത് ലഭിക്കാതായതോടെ രണ്ടുദിവസം കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ശേഷം തങ്ങളെ പാതവക്കിൽ തള്ളിയെന്നുമാണ് ഇവരുടെ വെളിപ്പെടുത്തൽ. സാരമായി പരിക്കേറ്റ തങ്ങൾ ആശുപത്രിയിലെത്തി ചികിത്സ തേടിയെന്നും ശാരീരികമായി ഇപ്പോഴും അവശതയിലാണെന്നുമാണ് ഇവർ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.
ഇവരുടെ മൊഴി അപ്പാടെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും മുസ്തഫക്ക് കാര്യമായ ശാരീരിക ബുദ്ധിമുട്ടുണ്ടെന്നും ഇത് മർദ്ദനമേറ്റതിനെ തുടർന്നാണോ എന്ന കാര്യം വിശദമായ പരിശോധനകൾക്കു ശേഷമേ ഉറപ്പിക്കാനാവൂ എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോതമംഗലം സി ഐ വി റ്റി ഷാജൻ മറുനാടനുമായി പങ്കുവച്ച വിവരം. അരുണിനെ കടത്താനെത്തിയ സംഘത്തിന് കോതമംഗത്ത് സൗകര്യങ്ങൾ ചെയ്ത വകയിൽ ഇവർക്കൊപ്പം കേസിൽ പിടിയിലായ നിരവധി കേസുകളിലെ പ്രതി രാമല്ലൂർ ചക്കരക്കാട്ട് സിബി ചന്ദ്രൻ (28) പ്രതിഫലമായി ഇവരിൽ നിന്ന് ഒരുലക്ഷം രൂപകൈപ്പറ്റിയതായി വിവരം ലഭിച്ചെന്നും സംഭവത്തിൽ പങ്കുചേരാൻ തന്നെ ബന്ധപ്പെട്ടത് ആലുവ സ്വദേശികളായ രണ്ടുപേരാണെന്ന് ഇയാൾ കോടതിയിൽ വെളിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
സ്റ്റേഷൻ റൗഡി ലിസ്റ്റിലെ പ്രതികൂടിയായ സിബിയും സുഹൃത്തും രണ്ടു ദിവസം മുമ്പ് കൊടമുണ്ടയിൽ എത്തി ശ്രീധരന്റെ വീടും പരിസരവും നിരീക്ഷിച്ച് കോഴിക്കോട് സ്വദേശികൾക്ക് വിവരങ്ങൾ കൈമാറിയെന്നും കോതമംഗലത്തെത്തിയപ്പോൾ അവർക്കൊപ്പം ഇയാൾ ശ്രീധരന്റെ വീട്ടിലെത്തിയെന്നും കോയമ്പത്തൂർ വരെ ഇവർക്കൊപ്പം ഉണ്ടായിരുന്ന ഇയാൾ ഇവിടെ വച്ച് പണം കൈപ്പറ്റിപ്പിരിയുകയായിരുന്നെന്നും കോടതിയിൽ നിന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഉടൻ മൈസൂരിലെത്തി തെളിവെടുക്കുമെന്നും സി ഐ അറിയിച്ചു.
സംഭവത്തിൽ ഇതുവരെ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞമാസം 31-ന് കോതമംഗലത്തിനടുത്ത് കുടമുണ്ടയിലെ താമസസ്ഥലത്തു നിന്നും എട്ടംഗ സംഘം മകനെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ശ്രീധരന്റെ ഭാര്യ പണിക്കവളപ്പിൽ വീട്ടിൽ വത്സ കോതമംഗലം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. ഒരു മാസം മുമ്പാണ് ശ്രീധരനും കുടുംബവും കോതമംഗലത്തുനിന്നും അഞ്ചുകിലോമീറ്റർ അകലെ കുടമണ്ടയിൽ താമസമാക്കിയത്. വത്സയും മകനും മകന്റെ ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുത്.
ശ്രീധരനെ അന്വേഷിച്ചെത്തിയവർ ഇയാളെ കിട്ടാത്ത ദേഷ്യത്തിൽ മകനെ കടത്തിയതാവാമെന്നാണ് പൊലീസ് അനുമാനം. റോഡിൽ നിന്നു നോക്കിയാൽ പെട്ടെന്ന് കാണാത്ത ഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പരാതിയുമായി വത്സ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഈ കൊടുംകുറ്റവാളി ഇവിടെ താമസമാക്കിയ കാര്യം പൊലീസ് അറിയുന്നത്. പോൾ മുത്തൂറ്റ് കൊലയുമായി ബന്ധമുണ്ടൈന്നു പൊലീസ് സംശയിച്ചിരുന്നു. ശ്രീധരൻ ബാംഗ്ലൂരിൽ നിരവധി കവർച്ച കേസ്സുകളിൽ പ്രതിയാണ്.