- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയത് കുഴൽപ്പണമാഫിയ; വ്യക്തികളുടെ പേരും കിട്ടി, നാലുകോടി തട്ടിക്കൊണ്ടുപോയ ശ്രീധരനെ തേടിവന്നവരെന്നു സൂചന; ശ്രീധരന്റെ കുടുംബം കടമുണ്ടയിൽ താമസമാക്കിയത് ആരുടെയും കണ്ണിൽപ്പെടാതിരിക്കാൻ
കോതമംഗലം: കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ മകൻ അരുൺ കുമാറിനെ കടത്തിക്കൊണ്ടുപോയത് കുഴൽപ്പണമാഫിയ തന്നെ. ഇതു സംബന്ധിച്ച് പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. മലപ്പുറം സ്വദേശി അബ്ദുൾ റഷീദ്, കോഴിക്കോട് സ്വദേശി നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അരുണിനെ തട്ടിക്കൊണ്ടുപോയതെന്ന് വീട്ടുകാർ വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്. ശ്രീധരന്റെ ഭാര്യ വത്സ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കോതമംഗലം സി ഐ വി റ്റി ഷാജന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. അബ്ദുൾ റഷീദും നിസാമും മുമ്പ് തങ്ങളുടെ വീട്ടിലെത്തിയിരുന്നതായി വത്സ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൈമാറാൻ ശ്രീധരന്റെ കുടുംബം തയ്യാറായിട്ടില്ല. പൊലീസ് അന്വേഷണവുമായി ആദ്യഘട്ടത്തിൽ സഹകരിച്ചിരുന്ന കുടുംബാംഗങ്ങൾ ഇപ്പോൾ തീർത്തും നിസ്സഹകരണത്തിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അരുണിനെ അപായപ്പെടുത്തുമെന്നുള്ള കട
കോതമംഗലം: കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ മകൻ അരുൺ കുമാറിനെ കടത്തിക്കൊണ്ടുപോയത് കുഴൽപ്പണമാഫിയ തന്നെ. ഇതു സംബന്ധിച്ച് പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
മലപ്പുറം സ്വദേശി അബ്ദുൾ റഷീദ്, കോഴിക്കോട് സ്വദേശി നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അരുണിനെ തട്ടിക്കൊണ്ടുപോയതെന്ന് വീട്ടുകാർ വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്. ശ്രീധരന്റെ ഭാര്യ വത്സ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കോതമംഗലം സി ഐ വി റ്റി ഷാജന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. അബ്ദുൾ റഷീദും നിസാമും മുമ്പ് തങ്ങളുടെ വീട്ടിലെത്തിയിരുന്നതായി വത്സ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൈമാറാൻ ശ്രീധരന്റെ കുടുംബം തയ്യാറായിട്ടില്ല. പൊലീസ് അന്വേഷണവുമായി ആദ്യഘട്ടത്തിൽ സഹകരിച്ചിരുന്ന കുടുംബാംഗങ്ങൾ ഇപ്പോൾ തീർത്തും നിസ്സഹകരണത്തിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
അരുണിനെ അപായപ്പെടുത്തുമെന്നുള്ള കടത്തൽ സംഘത്തിന്റെ ഭീഷണിയിലാവാം കുടുംബം ഇത്തരത്തിൽ അന്വേഷണത്തിൽ നിന്നും പിൻവലിഞ്ഞതെന്നാണ് പൊലീസ് അനുമാനം. മാദ്ധ്യമങ്ങളുമായി വിവരം പങ്കിടുന്നതിനും കുടുംബാംഗങ്ങൾക്ക് താൽപര്യമില്ല. കുഴൽപ്പണം ഇടപാടുമായി ബന്ധപ്പെട്ടായിരിക്കാം അരുണിനെ കടത്തിക്കൊണ്ടുപോയതെന്നുള്ള സംശയത്തിന്റെ ചുവടുപിടിച്ചാണ് പൊലീസ് കേസ്സന്വേഷണം ആരംഭിച്ചത്. ഇക്കാര്യം ഉറപ്പിക്കാനായെങ്കിലും പ്രതികളിലേക്കെത്തുന്നതിനുള്ള ഫലപ്രദമായ നീക്കം ഇനിയും പൊലീസിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടില്ല. ഇതിനിടയിൽ ശ്രീധരന്റെ നേതൃത്വത്തിൽ കടത്തൽ സംഘവുമായി ഒത്തുതീർപ്പുനീക്കം നടക്കുന്നുണ്ടെന്നുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ പ്രശ്‌നം പിഹരിക്കപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ തയ്യാറാവാത്തെന്നും അറിയുന്നു.
തിങ്കളാഴ്ച രാവിലെ ഏഴു പേരടങ്ങുന്ന സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറിയെന്നും 30-കാരനായ മകൻ അരുണിനെ ബലമായി പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയെന്നുമാണ് വത്സ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ മാസം 9നാണ് ശ്രീധരനും കുടുംബവും കോതമംഗലത്തിന് സമീപം കുടമണ്ടയിൽ താമസമാക്കിയത്. വത്സയും മകനും മകന്റെ ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്രീധരനെ അന്വേഷിച്ചെത്തിയ ഇയാളെ കിട്ടാത്ത ദേഷ്യത്തിൽ മകനെ കടത്തിയതാവാമെന്നാണ് പൊലീസ് അനുമാനം. റോഡിൽ നിന്നു നോക്കിയാൽ പെട്ടെന്ന് കാണാത്ത ഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത്.പരാതിയുമായി ഭാര്യ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഈ കൊടുംകുറ്റവാളി ഇവിടെ താമസമാക്കിയ കാര്യം പൊലീസ് അറിയുന്നത് .
പോൾ മുത്തൂറ്റ് കൊലയുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്ന ശ്രീധരൻ ബാംഗ്ലൂരിൽ നിരവധി കവർച്ച കേസ്സുകളിൽ പ്രതിയാണ്. ചെന്നൈയിൽനിന്ന് മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്ന 3.90 കോടിയുടെ ഹവാലാ പണം തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ എതിർവിഭാഗം ശ്രീധരന്റെ മകനെ കടത്തിയതെന്നാണ് പുറത്തുവരുന്ന സൂചന. സ്വർണവ്യപാരിയായ മലപ്പുറം സ്വദേശി അൻസാർ സാദത്ത് (35), ജീവനക്കാരായ മുഹമ്മദ് (33), മുഷീർ (35), ശിതോഷ് (32) എന്നിവർ ചെന്നൈയിൽനിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന ഹവാലാ പണമാണ് തട്ടിയെടുത്തത്. പൊലീസുമായി ഒത്തുകളിച്ചായിരുന്നു ശ്രീധരൻ പണം തട്ടിയെടുത്തത്.
പണം നഷ്ടപ്പെട്ട അൻവർ ഉന്നതപൊലീസ് അധികൃതർക്ക് നൽകിയ പരാതി നൽകിയ പരാതിയെത്തുടർന്ന് നടന്ന അന്വേഷണത്തിൽ ശ്രീധരന് ഒത്താശ ചെയ്തതായി കണ്ടെത്തിയ കോയമ്പത്തൂർ കരൂർ പരമത്തി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം നാലുപേർ അറസ്റ്റിലായിരുന്നു.
പരമത്തി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ശരവണൻ, ഹെഡ്കോൺസ്റ്റബിൾ ധർമേന്ദ്ര എന്നിവരും ശ്രീധരനും മകൻ അരുണും ഇതുസംബന്ധിച്ച കേസിൽ പ്രതികളായിരുന്നു. ഹവാലാ പണവുമായി സംഘം വരുന്ന കാര്യം ശ്രീധരൻ പൊലീസിനെ അറിയിച്ചെന്നും അത് തട്ടിയെടുത്താൽ കമ്മിഷൻ തരാമെന്ന് പൊലീസിനെ അറിയിച്ചെന്നും ഇതുപ്രകാരം പൊലീസ് ശ്രീധരന് ഒത്താശ ചെയ്‌തെന്നുമാണ് ഉന്നതതല അന്വേഷണത്തിൽ വ്യക്തമായത്. അറസ്റ്റിലായ കേസ്സുകളിൽ ജാമ്യം നേടിയ ശേഷം ഹവാല ഇടപാടുകാരുടെ കണ്ണിൽപ്പെടാതിരിക്കാനാണ് കുടമണ്ടയിൽ താമസമാക്കിയതെന്നാണ് പൊലീസ് അനുമാനം.