- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തിതുറന്നത് ജയയും ശശികലയും ഉപയോഗിച്ചിരുന്ന ഒരു വർഷമായി തുറക്കാത്ത മുറി; രാത്രിയിൽ പിടികൂടിയിട്ടും രക്ഷപ്പെട്ടത് ഗൂഡല്ലൂർ പൊലീസിന് 10,000 രൂപ കൈക്കൂലി നൽകി; ക്വട്ടേഷൻ ഏറ്റെടുത്തത് 20ലക്ഷം രൂപയ്ക്കും; ജയലളിതയുടെ വേനൽക്കാല വസതിയിലെ മോഷണത്തിലെ ദുരൂഹത മാറുന്നില്ല; നിർണ്ണായകമായത് മലപ്പുറം പൊലീസിന്റെ ഇടപെടൽ തന്നെ
മലപ്പുറം: കോടനാട്ടെ ജയലളിതയുടെ വേനൽക്കാല വസതിയിലെ മോഷണവും കാവൽകാരന്റെ കൊലയും സംബന്ധിച്ച കേസ് അന്വേഷണത്തിലെ ഗൂഢാലോചനക്കാരെ കണ്ടെത്താനാവാതെ തമിഴ്‌നാട് പൊലീസ്. കേസിലെ പ്രതികളെ കേരളാ പൊലീസ് കണ്ടെത്തിയതും തമിഴ്‌നാട് പൊലീസിന് ക്ഷീണമായി. അതുകൊണ്ട് തന്നെ അഞ്ച് സംഗങ്ങളെ നിയോഗിച്ചാണ് തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തുന്നത്. ഗൂഢാലോചനയുടെ കാര്യങ്ങൾ അറിയാവുന്ന കനകരാജിന്റെ മരണമാണ് ഇതിന് കാരണം. സേലത്ത് ബൈക്ക് അപകടത്തിൽ കനകരാജ് കൊല്ലപ്പെടുകയായിരുന്നു. അതിനിടെ കനകരാജിനെ കൊന്നത് ബൈക്ക് അപകടല്ലെന്നും ഏറ്റുമുട്ടലാണ് നടന്നതെന്നും സൂചനയുണ്ട്. കേരളാ പൊലീസാണ് ഈ കേസിന് തുമ്പുണ്ടാക്കിയത്. അല്ലാത്ത പക്ഷം കനകരാജിന്റെ മൊഴി ഇല്ലാത്തതുകൊണ്ട് തന്നെ ആരേയും പിടിക്കാൻ പൊലീസിന് കഴിയുമായിരുന്നില്ല. പാലക്കാട്ടെ കണ്ണാടയിലുണ്ടായ വാഹനാപകരത്തിൽ സയൻ അതീവ ഗുരുതരാവസ്ഥയിലാണ്. ഭാര്യയേയും മകളേയും കൊന്ന ശേഷം കാറുമായി ലോറിക്ക് പിന്നിൽ സയൻ ഇടിച്ച് അപകടമുണ്ടാക്കുകയാിരുന്നു. വാടകക്കെടുത്ത വാഹനം വിട്ടുകിട്ടാത്തതിനെ തുടർന്ന് മലപ്പുറം അരീക്കോട
മലപ്പുറം: കോടനാട്ടെ ജയലളിതയുടെ വേനൽക്കാല വസതിയിലെ മോഷണവും കാവൽകാരന്റെ കൊലയും സംബന്ധിച്ച കേസ് അന്വേഷണത്തിലെ ഗൂഢാലോചനക്കാരെ കണ്ടെത്താനാവാതെ തമിഴ്‌നാട് പൊലീസ്. കേസിലെ പ്രതികളെ കേരളാ പൊലീസ് കണ്ടെത്തിയതും തമിഴ്‌നാട് പൊലീസിന് ക്ഷീണമായി. അതുകൊണ്ട് തന്നെ അഞ്ച് സംഗങ്ങളെ നിയോഗിച്ചാണ് തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തുന്നത്. ഗൂഢാലോചനയുടെ കാര്യങ്ങൾ അറിയാവുന്ന കനകരാജിന്റെ മരണമാണ് ഇതിന് കാരണം. സേലത്ത് ബൈക്ക് അപകടത്തിൽ കനകരാജ് കൊല്ലപ്പെടുകയായിരുന്നു. അതിനിടെ കനകരാജിനെ കൊന്നത് ബൈക്ക് അപകടല്ലെന്നും ഏറ്റുമുട്ടലാണ് നടന്നതെന്നും സൂചനയുണ്ട്.
കേരളാ പൊലീസാണ് ഈ കേസിന് തുമ്പുണ്ടാക്കിയത്. അല്ലാത്ത പക്ഷം കനകരാജിന്റെ മൊഴി ഇല്ലാത്തതുകൊണ്ട് തന്നെ ആരേയും പിടിക്കാൻ പൊലീസിന് കഴിയുമായിരുന്നില്ല. പാലക്കാട്ടെ കണ്ണാടയിലുണ്ടായ വാഹനാപകരത്തിൽ സയൻ അതീവ ഗുരുതരാവസ്ഥയിലാണ്. ഭാര്യയേയും മകളേയും കൊന്ന ശേഷം കാറുമായി ലോറിക്ക് പിന്നിൽ സയൻ ഇടിച്ച് അപകടമുണ്ടാക്കുകയാിരുന്നു. വാടകക്കെടുത്ത വാഹനം വിട്ടുകിട്ടാത്തതിനെ തുടർന്ന് മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി നൽകിയ പരാതിയുടെ അന്വേഷണമാണ് കോടനാട് കൊലപാതകക്കേസിലേക്ക് നീണ്ടത്. വാലില്ലാപ്പുഴ സ്വദേശിയായ ജിതിൻ ജോയി(19) ആണ് കാർ വാടകക്കെടുത്തത്. വാടകക്കെടുത്ത കാറിനെ കുറിച്ചറിയാൻ ജിതിനെ ചോദ്യം ചെയ്തപ്പോൾ അത് മറ്റൊരാളുടെ പക്കലാണെന്ന് പറഞ്ഞു.
ജയലളിതയുടെ കോടനാട്ടെ അവധിക്കാല വസതിയിൽ പണവും സ്വർണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസ്തർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റേറ്റ് കാവൽക്കാരനെ കൊലപ്പെടുത്തി കവർച്ചാശ്രമം ഉണ്ടായതെന്ന നിഗമനത്തിലാണ് തമിഴ്‌നാട് പൊലീസ്. കോടനാട്ടെ അവധികാല വസതിയുടെ സമീപത്തുള്ള ചിലർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് വിവരം. കാവൽക്കാരനെ കൊലപ്പെടുത്തിയ ശേഷം അമൂല്യമായ ചില വസ്തുക്കളും മോഷണം പോയതായി പറയപ്പെടുന്നു. എന്നാൽ ജയലളിതയുടെയും തോഴി ശശികലയുടെയും കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ രഹസ്യരേഖകൾ മോഷ്ടിക്കാനായി എത്തിയവരായിരുന്നു കാവൽക്കാരനെ കൊലപ്പെടുത്തിയതെന്നും പറയപ്പെടുന്നുണ്ട്. കനകരാജിന്റെ മരണത്തോടെ ഇക്കാര്യത്തിൽ പൊലീസിന് വ്യക്തത വരുത്തുക പാടുള്ള കാര്യമായി.
എന്നാൽ കോടനാട്ടെ ക്വട്ടേഷൻ മോഷണത്തിലും കൊലപാതകത്തിലും ഉന്നത രാഷ്ട്രീയ ഗൂഢാലോചന കേരളാ പൊലീസ് സംശയിക്കുന്നു. ഇക്കാര്യം തമിഴ്‌നാടിനേയും അറിയിച്ചി്ട്ടുണ്ട്. അരിക്കോട് നിന്ന് കാർ വാടകയ്ക്ക് എടുത്ത ആളിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മോഷണം നടത്താനാണ് കാർ വാടകക്കെടുത്തതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. മൂന്നു കാറുകളിലായിട്ടായിരുന്നു സംഘം സഞ്ചരിച്ചത്. രണ്ടുകാറുകളിൽ മലയാളികളും ഒന്നിൽ തമിഴ്‌നാട്ടുകാരുമായിരുന്നു. ഡ്രൈവറായാണ് ജിതിൻ പോയത്. മോഷണം നടക്കുമ്പോൾ ജിതിൻ വാഹനത്തിലായിരുന്നു. 200 കോടി വിലമതിക്കുന്ന വസ്തുക്കൾ എസ്റ്റേറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ച സംഘത്തിന് കാര്യമായൊന്നും ലഭിച്ചില്ല.
തിരികെ സഞ്ചരിച്ച സംഘത്തിലെ ഒരു കാർ കോയമ്പത്തൂരിലേക്കും മറ്റു രണ്ടു കാറുകൾ കേരളത്തിലേക്കും പുറപ്പെട്ടു. ഇതിനിടെ രാത്രി പരിശോധനക്കിറങ്ങിയ ഗൂഡല്ലൂർ പൊലീസ് ജിതിൻ ഓടിച്ച കാറിനെ പിടികൂടി ചോദ്യം ചെയ്തു. ജിതിൻ നൽകിയ വിവരം വെച്ച് ഗൂഡല്ലൂർ പൊലീസ് മലപ്പുറം പൊലീസുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ നമ്പർ കൈമാറുകയും ചെയ്തു. പതിനായിരം രൂപ കൈക്കൂലി നൽകിയാണ് തമിഴ്‌നാട് പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് പ്രതികൾ പറഞ്ഞു. അതിനിടെ പാലക്കാട് ഉണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. വിനുപ്രിയയും മകൾ നീതുവും അപകടത്തിനുമുൻപേ മരിച്ചെന്നാണ് സംശയിക്കുന്നത്. ഇരുവരുടെയും കഴുത്തിൽ ഒരേ രീതിയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. സയൻ പൊലീസ് കസ്റ്റഡിയിലാണ്. തമിഴ്‌നാട് പൊലീസ് ഇയാളെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
ജയലളിതയുടെ എസ്റ്റേറ്റിലെ കെട്ടിടത്തിൽ നൂറു കൊടിയുടെ സ്വത്തുക്കൾ ഉണ്ടെന്ന് കരുതിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന് പിടിയിലായ അരീക്കോട് വാലില്ലാപുഴ സ്വദേശി ജിതിൻ ജോയ് (19), വയനാട് അമ്പലവയൽ സ്വദേശി ജംഷീർ(32) എന്നിവർ പൊലീസിനോട് പറഞ്ഞു. ഇതിന് 20 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ശേഷമാണ് 11 അംഗ സംഘം ഓപറേഷൻ നടത്തിയത്. തമിഴ്‌നാട്ടിലെ ഒരു മുൻ എംഎൽഎയുടെ എസ്റ്റേറ്റാണെന്നാണ് പ്രതികൾ കരുതിയത്. എസ്‌റ്റേറ്റ് ജയലളിതയുടേതാണെന്നറിഞ്ഞിരുന്നില്ലെന്നും പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. കാര്യമായി ഒന്നും കിട്ടിയില്ലെന്നാണ് പ്രതികൾ പറയുന്നത്. ജയലളിതയുടെ ചിത്രങ്ങളടങ്ങിയ കുറച്ച് വാച്ചുകളും പ്രതിമകളുമാണ് കിട്ടിയത്.
എടവണ്ണ, വാഴക്കാട് സ്വദേശികളിൽ നിന്നും ഇവർ ഇന്നോവ, എൻഡീവറടക്കം ഇടനിലക്കാർ വഴി മൂന്ന് കാറുകൾ വാടകക്കെടുത്തിരുന്നു. കല്യാണാവശ്യത്തിനാണെന്നാണ് പറഞ്ഞത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും വാഹനമോ പണമോ ലഭിക്കാത്തതിനാൽ മഞ്ചേരി സിഐക്ക് ഉടമകൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേസിന് തുമ്പായത്. തുടർന്നാണ് കുഴൽ പണം തട്ടിയ കേസിലെ പ്രതികൾ കേസിലുൾപെട്ടതിറിയുന്നത്. അന്വേഷണം ദീപു വെന്ന തൃശ്ശൂർ സ്വദേശിയിലെത്തിയതോടെയാണ് വൻ മോഷണമായിരുന്നു പിന്നിലെന്ന് അറിയുന്നത്. വയറിംങ് തൊഴിലാളിയായ ജംഷീറിന്റെ കൂടെ ഇടക്ക് സഹായത്തിനായി ജിതിൻ പോകാറുണ്ടായിരുന്നുവെത്ര. ജംഷീർ ജയിലിൽ വച്ചാണ് കേസിൽ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത മറ്റൊരു പ്രതിയായ ദീപുവിനെ പരിചയപ്പെടുന്നത്. ഇവിടെ വച്ചാണ് ഇവർ ഗൂഢാലോചന നടത്തുന്നതെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട്ടിലെ മൂന്നു പേരെയും കൂടെ കൂട്ടുകയായിരുന്നു.
ിടിയിലായ രണ്ട് പേരെയും തമിഴ്‌നാട് എസ്‌പിയും ഊട്ടി സിഐയും ചോദ്യം ചെയ്തു. കേസിലെ ബാക്കിയുള്ള ആറ് പേർ തൃശ്ശുർ സ്വദേശികളാണ്. ജയലളിതയും തോഴി ശശികലയും ഉപയോഗിച്ചിരുന്ന റൂമാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. ഈ റൂം ഒരു വർഷമായി പൂട്ടിക്കിടക്കുകയായിരുന്നു. 800 ഏക്കർ എസ്റ്റേറ്റിന് നിരവധി ഗേറ്റുകളുണ്ട്. സംഭവ സമയത്ത് മറ്റു ആറ് കാവൽക്കാരുണ്ടായിരുന്നെങ്കിലും ഇവർ വിവരമറിഞ്ഞിരുന്നില്ല. കേസിൽ മഞ്ചേരി സി ഐ കെ എം ബിജു അറസ്റ്റ് ചെയ്ത ഏഴ് പ്രതികളെ ഉന്നതതല അന്വേഷണത്തിനായി തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. വയനാട് വൈത്തിരി പടിഞ്ഞാറെക്കര ജംഷീറലി, സന്തോഷ്, മനോജ്, സുനിൽ, ദീപു, സതീശൻ എന്നിവരെയാണ് ഇന്നലെ അരീക്കോട് വെച്ച് കൈമാറിയത്.
കൊലപാതക കേസിലെ മുഖ്യ പ്രതി കനകരാജ്, മറ്റൊരു പ്രതി സയന്റെ ഭാര്യയും കുട്ടിയും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതോടെ അഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വിപുലമായ അന്വേഷണമാണ് തമിഴ്‌നാട്ടിൽ നടന്നു വരുന്നത്. കേരളത്തിൽ പിടിയിലായ ആർക്കും യഥാർത്ഥ ഗൂഢാലോചനക്കാരെ കുറിച്ച് യാതൊരു വിവരവുമില്ല. തിങ്കളാഴ്ച പുലർച്ചെയാണ് കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടത്. കനകരാജിനും സയനും കേസിൽ പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയതിന് പിന്നാലെയാണ് പ്രതികൾ അപകടത്തിൽപ്പെടുന്നത്. ഒന്നാംപ്രതി കനകരാജിന്റെ മരണം അപകടമാണെന്നും അതല്ല ഏറ്റുമുട്ടലാണെന്നും പറയുന്നു. പക്ഷേ ഔദ്യോഗിക സ്ഥിരീകരണമില്ല.
കണ്ണാടിയിലെ വാഹനാപകടം ആത്മഹത്യാശ്രമത്തിന്റെ ഭാഗമായിരുന്നെന്നു സംശയമുണ്ട്. കോയമ്പത്തൂരിൽ താമസിക്കുന്ന സയൻ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് പിന്തുടരുന്നത് മനസിലാക്കി അപകടം വരുത്തിവച്ചെന്നാണ് സംശയിക്കുന്നത്. സയൻ ഓടിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.