- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണിക്ക ശേഖരം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മുക്കുപണ്ടം; കോടനാട് ദേവസ്വത്തിന്റെ സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന 33 ഗ്രാം സ്വർണ്ണത്തിൽ 20 ഗ്രാം കാണാതായതിന് സ്ഥിരീകരണം; ഹൈറേഞ്ച് മേഖലയിലേതുൾപ്പെടെ 100-ൽപ്പരം ക്ഷേത്രങ്ങളുടെ തിരുവാഭരണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന സ്ടോംഗ് റൂമിലെ തിരിമറി ഗൗരവതരം; തൃക്കാരിയൂരിലെ പരിശോധനയിൽ തെളിഞ്ഞത് കള്ളക്കളി
കോതമംഗലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോടനാട് മഹാദേവർ ക്ഷേത്രത്തിൽ കാണിക്കായി ലഭിച്ചതും തൃക്കാരിയൂർ ഗ്രൂപ്പിന്റെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുകയും ചെയ്തിരുന്ന സ്വർണ്ണത്തിൽ തിരിമറി. 20 ഗ്രാം സ്വർണം കാണാതായതായും പകരം സ്വർണം പൂശിയ ചെമ്പ് കണ്ടെത്തിയെന്നും ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ.
ദേവസ്വംബോർഡിന്റെ നിർദ്ദേശാനുസരണം ഓരോ ക്ഷേത്രത്തിന്റെയും ആസ്തി കണക്കെടുപ്പിന്റെ ഭാഗമായി കഴിഞ്ഞമാസം 11,12,13 തിയതികളിലായി തൃക്കാരിയൂർ ഗ്രൂപ്പിന്റെ സ്ട്രോംഗ് റൂമിൽ സിൽചെയ്ത് സൂക്ഷിച്ചിരുന്ന കാണിക്ക ശേഖരം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ മുക്കുപണ്ടം കണ്ടെത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് വിശദമായ തെളിവെടുപ്പിനായിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ജ്യോതികുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്നലെ തൃക്കാരിയൂരിലെത്തി സ്്ട്രോംഗ് റൂം തുറന്ന് പരിശോധിച്ചത്.
പരിശോധനയിൽ കോടനാട് ദേവസ്വത്തിന്റെതായി സീൽചെയ്ത് സൂക്ഷിച്ചിരുന്ന 33 ഗ്രാം സ്വർണ്ണത്തിൽ 20 ഗ്രാം കാണാതായതായി സ്ഥിരീകരിച്ചെന്നും ഇത്രയും സ്വർണ്ണത്തിന് പരം സ്വർണം പൂശിയ ചെമ്പാണ് കണ്ടെത്തിയതെന്നും ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജ്യോതികുമാർ മറുനാടനോട് വ്യക്തമാക്കി.ഇത് സംബമന്ധിച്ച് ഉടൻ റിപ്പോർട്ട് ദേവസ്വം ബോർഡിന് സമർപ്പിയ്്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടിപ്പ് നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മുമ്പ് തെളിവെടുപ്പ് നടന്നതിന് പിന്നാലെ തന്നെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രവർത്തകർ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങിയിരുന്നു. ഇന്നലെ ബോർഡിന്റെ ഉത്തരവിദ്വപ്പെട്ട ഉദ്യോഗസ്ഥൻ വിവരം സ്ഥിരീകരിച്ചതോടെ പ്രതിഷേധക്കാരുടെ സമരവീര്യം വർദ്ധിച്ചിരിക്കുകയാണ്.
ഒരു ഒരു ചെറിയ ക്ഷേത്രത്തിന്റെ ഒരുമാസത്തെ കാണിക്ക ശേഖരം പരിശോധിച്ചപ്പോൾ കൃതൃമം നടന്നതായി തെളിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ വിശദമായ അന്വേഷണവും തെളിവെടുപ്പും നടപടിയും വേണമെന്നാണ്് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ള ഹിന്ദുഐക്യവേദി ഉൾപ്പെടെയുള്ള സംഘടകളുടെ ആവശ്യം.
ഹൈറേഞ്ച് മേഖലയിലേതുൾപ്പെടെ 100-ൽപ്പരം ക്ഷേത്രങ്ങളുടെ തിരുവാഭരണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന സ്ടോംഗ് റൂമിൽ ഇത്തരത്തിലൊരു തിരിമറി നടന്നത് ഏറെ ഗൗരവമുള്ള കാര്യമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ കാണിക്കയായി ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ഓരോമാസവും നിശ്ചിത ദിവസം മൂല്യനിർണ്ണയം നടത്തി, പ്രത്യേകമായി പൊതിഞ്ഞ് സീൽചെയ്ത് സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുകയാണ് പതിവ്.
കോടനാട് ക്ഷേത്രത്തിൽ ഒരു മാസം 38 ഗ്രാം സ്വർണം ലഭിച്ചിരുന്നെന്നും ഇത് വിദഗ്ധൻ മൂല്യനിർണ്ണയം നടത്തി, സിൽ ചെയ്ത് സ്ട്രോംഗ് റൂമിൽ സൂക്ഷിക്കാനേൽപ്പിച്ചിരുന്നെന്നും കഴിഞ്ഞമാസം കണക്കെടുപ്പിനിടയിൽ പരിശോധിച്ചപ്പോൾ ഇതിൽ 20 ഗ്രാം മുക്കുപണ്ടമാണെന്ന് സ്ഥരീകരിച്ചെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. തൃക്കാരിയൂരിൽ ദേവസ്വം അസ്സിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന് സമീപമാണ് സ്ട്രോംഗ് റൂം സ്ഥിതിചെയ്യുന്നത്.
സ്ടോംഗ് റൂമിന്റെ താക്കോലുകളിൽ ഒന്ന് അസി.കമ്മിഷണറും മറ്റൊന്ന് സബ്ബ്ഗ്രൂപ്പ് ഓഫീസറുമാണ് സൂക്ഷിക്കുക.വിദഗ്ധന്റെ സഹായത്തോടെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ സാന്നിദ്ധ്യത്തിലാണ് ആസ്ഥികണക്കെടുപ്പ് നടക്കുക.പുറത്തുവന്നിട്ടുള്ളത് തട്ടിപ്പിന്റെ ഒരു വശം മാത്രമാണെന്നും കൂടുതൽ പരിശോധനയും തെളിവെടുപ്പും നടത്തിയാൽ യാവുമ്പോൾ ഒരു പക്ഷേ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും
മറുനാടന് മലയാളി ലേഖകന്.