- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടി സുനിയെ സയനൈഡ് നൽകി കൊല്ലാൻ പദ്ധതി; ചുമതലപ്പെടുത്തിയത് സഹതടവുകാരനെ; ബിൻഷാദ് എല്ലാം ടിപി കേസ് പ്രതിയോട് പറഞ്ഞതോടെ പരാതി അധികൃതർക്ക് മുമ്പിലെത്തി; വിയ്യൂരിലേത് അഞ്ചു കോടി ക്വട്ടേഷൻ; കണ്ണൂർ-കൊടുവള്ളി സംഘങ്ങൾ പരസ്യ കൊലവിളിയിലേക്ക്
തൃശ്ശൂർ: കൊടിസുനിയെ വധിക്കാനുള്ള ക്വട്ടേഷൻ പൊളിച്ചത് സഹതടവുകാരന്റെ സ്‌നേഹം. ടിപി കേസ് പ്രതിയെ സിനിമാ സ്റ്റൈലിൽ ജയിലിൽ വകവരുത്താനായിരുന്നു പദ്ധതി. വലിയ ആസൂത്രണം ഇതിന് പിന്നിൽ നടന്നു. സ്വർണ്ണ കടത്തുകാരാണ് നീക്കം നടത്തിയത്. സയനൈഡ് കൊടുത്തു കൊല്ലാനായിരുന്നു ആലോചന. ഈ സംഭവം കൊടുവള്ളിയിലേകും കണ്ണൂരിലേയും സ്വർണ്ണ കടത്ത് മാഫിയകൾ തമ്മിലെ വൈരാഗ്യം കൂട്ടും. പരസ്യ കൊലവളിയിലേക്ക് ഇവർ കടക്കാനും സാധ്യതയുണ്ട്.
ഇതിന് വേണ്ടി കൊടി സുനിയുടെ സഹതടവുകാരനെയാണ് മറുവിഭാഗം കണ്ടെത്തിയത്. എന്നാൽ ഇയാൾ കൊടി സുനിക്കൊപ്പം നിന്നു. ഇതോടെ വധശ്രമം പുറത്താവുകയും ചെയ്തു. ജയിലിൽ സയനൈഡ് വരെ എത്തിക്കാമെന്നായിരുന്നു സഹതടവുകാരന് മറുവിഭാഗം കൊടുത്ത ഉറപ്പ്. കൊടിസുനിയുടെ സഹതടവുകാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ബിൻഷാദാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ജയിൽ അധികൃതരുടെ സഹായത്തോടെത്തന്നെ ഇവയൊക്കെ ജയിലിനുള്ളിൽ എത്തിക്കാനുള്ള സംവിധാനമുണ്ട് എന്നായിരുന്നു ക്വട്ടേഷൻസംഘത്തിന്റെ അവകാശവാദം.
ഫ്ളാറ്റ് കൊലക്കേസിലെ റഷീദ് വഴിയാണ് ബിൻഷാദിനെ ക്വട്ടേഷൻസംഘം ബന്ധപ്പെട്ടത്. റഷീദിന്റെ ഫോണിലൂടെയാണ് സംസാരിച്ചത്. സയനൈഡ് പോലുള്ളവ ഉപയോഗിച്ചാൽ ആരും അറിയില്ലെന്നും ഇവർ ഉപദേശിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീർത്ത് ശിക്ഷയിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. ഒരാഴ്ചയ്ക്കുള്ളിൽ കൊലപാതകം നടക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഇതെല്ലാം കൊടി സുനി അറിഞ്ഞതോടെയാണ് വിഷയം സർക്കാരിന്റെ മുമ്പിലുമെത്തിയത്. ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.
ബിൻഷാദിന്റെ അക്കൗണ്ട് നമ്പറും കൊടി സുനിയെ കൊല്ലാൻ ആഗ്രഹിച്ചവർ ആവശ്യപ്പെട്ടു. സംഭവങ്ങൾ ബിൻഷാദ് സമയാസമയം കൊടിസുനിയെ അറിയിക്കുന്നുണ്ടായിരുന്നു. ഇവർ കൂടിയാലോചിച്ചശേഷം ഈ വിവരം ജയിൽ സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് ബിൻഷാദിന്റെ മൊഴിയെടുത്തു. മൊഴി രേഖപ്പെടുത്തി ബിൻഷാദിനെ കാക്കനാട് ജയിലിലേക്ക് മാറ്റി. കൊടിസുനിയെ അതിസുരക്ഷാ ജയിലിലേക്കും മാറ്റി. ജയിൽ അധികൃതർക്കും ക്വട്ടേഷൻ നൽകലിൽ പങ്കുണ്ടെന്നതിന്റെ സൂചനയാണ് ഇതെന്ന് കൊടി സുനി പറയുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ കൊലപ്പെടുത്താൻ 2 സഹ തടവുകാർക്ക് 5 കോടി രൂപയുടെ ക്വട്ടേഷൻ കൊടുത്തെന്നു ടിപി കേസ് പ്രതി കൊടി സുനിയും മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി അനുസരിച്ച് കരിപ്പൂരിലെ സ്വർണ്ണ കടത്ത് വലിയ പ്രത്യാഘാതങ്ങൾ കൊടി സുനിക്കും നൽകിയെന്നാണ് വിലയിരുത്തേണ്ടത്. ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘമാണു ക്വട്ടേഷൻ ഏൽപിച്ചതെന്നും താൻ ഇത് അറിഞ്ഞതിനാൽ പ്ലാൻ നടപ്പായില്ലെന്നും വിയ്യൂർ ജയിലിലെ വിവാദ ഫോൺ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖലാ ജയിൽ ഡിഐജിക്കു കൊടി സുനി മൊഴി നൽകിയിരുന്നു.
കൊടുവള്ളി ടീമും കണ്ണൂർ സംഘവും തമ്മിലെ തർക്കാണ് കരിപ്പൂർ കടത്തിലെ യഥാർത്ഥ ചർച്ചാ വിഷയമായി മാറിയത്. ഇത് ശരിവയ്ക്കും വിധമാണ് കൊടി സുനിയുടെ മൊഴി. തിരുവനന്തപുരം സെന്റ്ട്രൽ ജയിൽ ആയിരുന്ന കൊടി സുനി രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റതിന് പിന്നാലെയാണ് വിയ്യൂരിലേക്ക് എത്തിയത്. കൊടി സുനിയെ വിയ്യൂരിൽ മാറ്റുന്നതിനെതിരെ ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് മാറ്റിയത്. പിന്നീട് സിപിഎമ്മും കൊടി സുനിയും തെറ്റി. കൊടുവള്ളി കേസോടെയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ക്വട്ടേഷൻ ആരോപണം കൊടി സുനി ഉന്നയിക്കുന്നത്.
ജയിൽ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവർത്തിച്ചിരുന്ന ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണു കൊടുവള്ളി സംഘം ക്വട്ടേഷൻ ഏൽപിച്ചതെന്നാണു സുനിയുടെ മൊഴി. റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്. അനൂപ് ഏതാനും മാസമായി കണ്ണൂർ സെൻട്രൽ ജയിലിലാണ്. ഉത്തരമേഖലാ ജയിൽ ഡിഐജി എം.കെ.വിനോദ് കുമാർ നാളെ പൂജപ്പുരയിലെത്തി റഷീദിന്റെ മൊഴിയെടുക്കും.
ഒരു മാസത്തിനിടെ 223 പേരുടെ ഫോണുകളിലേക്ക് 1346 തവണ റഷീദ് ഫോൺ ചെയ്തെന്ന സ്പെഷൽ ബ്രാഞ്ച് കണ്ടെത്തലിനെക്കുറിച്ചും വിവരം ശേഖരിക്കും.
മറുനാടന് മലയാളി ബ്യൂറോ