കണ്ണൂർ: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയാണ് വർഗീയത പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. രാഹുലിന്റെ നിലപാട് മോഹൻ ഭാഗവത്തിന്റെ നിലപാടാണിത്. രാഹുൽ ഗാന്ധിയുടെ ജയ്‌പ്പൂർ പ്രസംഗത്തെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിൽ രക്ഷയില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമായതാണ്. എപ്പോഴും ന്യുനപക്ഷങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് പറയുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എന്തുകൊണ്ടു ന്യൂനപക്ഷത്തുള്ളവരെ പരിഗണിച്ചില്ല. സാധാരണ പ്രതിപക്ഷ നേതാവോ' കെപിസിസി ന്യുനപക്ഷത്തുള്ള ഒരാളായിരിക്കും ഈ കീഴ് വഴക്കം ഇപ്പോൾ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ ഗുലാം നബി ആസാദിനെയും സൽമാൻ ഖുർഷിദിനെയും കോൺഗ്രസ് അവഗണിക്കുകയാണ്. ഞാൻ പറയുന്നത് തെറ്റാണോയെന്ന് നിങ്ങൾ ഗുലാം നബിയോടെയും സൽമാൻ ഖുർഷിദിനോടും ചോദിക്കൂ. ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നന്ന് പറഞ്ഞു തരും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാക്കുമെന്നാണ് ആർ.എസ്.എസ് പറയുന്നത്.

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാക്കുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.ദേശീയ തലത്തിൽ ഹിന്ദുത്വ ത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ്.ഈ നയത്തിന്റെ ഭാഗമായാണോ കേരളത്തിൽ ന്യൂനപക്ഷ നേതാക്കളെ ഒഴിവാക്കിയതെന്തിനെന്ന് പറയും. കെപിസിസിയുടെ ചരിത്രം പരിശോധിച്ചാൽ അതിന്റെ കീ പോസ്റ്റിൽ ന്യുനപക്ഷ നേതാക്കളുണ്ടായിരുന്നു.കെ.കരുണാകരന്റെ കാലത്തും ന്യുനപക്ഷ പ്രാതിനിധ്യം തങ്ങളുടെ സംഘടനയിലുണ്ടായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

എന്നാൽ ഓരോ പാർട്ടിയുടെയും നേതാക്കൾ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം ആ പാർട്ടിക്ക് തന്നെയാണ്. ദേശീയ തലത്തിൽ കോൺഗ്രസ് ദുർബലമാണ് കോൺഗ്രസിനെ കൂട്ടിയുള്ള ഒരു മൂന്നാം മുന്നണി രൂപീകരിക്കില്ലെന്നും മറ്റു പാർട്ടികളുമായി ചേർന്ന് വിശാല സഖ്യം രൂപീകരിക്കുമെന്നും കോടിയേരി പറഞ്ഞു.