- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി കോൺഗ്രസ് ചിലർ തെറ്റായി റിപ്പോർട്ടു ചെയ്തു; കേരളത്തിലെ ചില മാധ്യമങ്ങൾക്ക് ചില സൂക്കേടുകളുണ്ട്; അതു അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ല; നിങ്ങളിങ്ങനെ ഞങ്ങൾക്കെതിരെ എഴുതുമ്പോൾ ഞങ്ങൾ ശക്തിപ്പെടുകയാണ് ചെയ്യുന്നത്; മാധ്യമങ്ങളെ വിമർശിച്ചു കോടിയേരി

കണ്ണൂർ: കെ.റെയിൽ പദ്ധതിയിൽ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ പാർട്ടി പ്രവർത്തകർ ഇടപെടണമെന്ന് സി.പി. എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപനസമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ജവഹർസ്റ്റേഡിയത്തിൽ സജ്ജമാക്കിയ ഇ.കെ നായനാർ വേദിയിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു കോടിയേരി.
കെ.റെയിലിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകി കൊണ്ടു മാത്രമേ എൽ. ഡി. എഫ്സർക്കാർ ഭൂമി ഏറ്റെടുക്കകയുള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടു സമരം നടത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. എന്നാൽ അവരുടെ കൂട്ടത്തിൽ നിന്നും തന്നെ ഇതിനെതിരെ എതിർ ശബ്ദം ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിന്റെ പറഞ്ഞതും ഈക്കാര്യമാണ്. പാർട്ടി കോൺഗ്രസിനെ തെറ്റായി റിപ്പോർട്ട് ചെയ്യാൻ ചിലമാധ്യമങ്ങൾ ശ്രമിച്ചുവെന്നും കോടിയേരി പറഞ്ഞു.
മാധ്യമങ്ങൾ വിചാരിച്ച ചില കാര്യങ്ങൾ അവരുദ്ദ്യേശിച്ച പോലെ നടന്നില്ല. കേരളത്തിലെ ചിലമാധ്യമങ്ങൾക്ക് ചില സൂക്കേടുകളുണ്ട്. അതു അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ല. നിങ്ങളിങ്ങനെ ഞങ്ങൾക്കെതിരെ എഴുതുമ്പോൾ ഞങ്ങൾ ശക്തിപ്പെടുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് ഭൂരിപക്ഷം കിട്ടിയില്ലേ. അതുകൊണ്ടു നിങ്ങൾ ഇനിയും എഴുതണം.
എങ്കിൽമാത്രമേ ഞങ്ങൾ ശക്തിപ്പെടുകയുള്ളൂവെന്ന് കോടിയേരി പറഞ്ഞു. പാർട്ടിയിൽ ബംഗാൾ ഘടകവും കേരളവും തമ്മിൽ വ്യത്യസ്ത അഭിപ്രായമുണ്ടെന്നാണ് ചിലർ എഴുതിയത്. അങ്ങനെയാണൈങ്കിൽ ഒറ്റക്കെട്ടായി സംഘടനാറിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പിക്കാൻ കഴിയുമായിരുന്നുവെന്നോയെന്നും കോടിയേരി ചോദിച്ചു.
കണ്ണൂരിൽ സി.പി. എമ്മിന്റെ 170 പ്രവർത്തകരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ തലശേരി പുന്നോലിലെ ഹരിദാസനെ മത്സ്യത്തൊഴിലാളിയുടെ കാലറുത്ത് ആർ. എസ്. എസ് കൊന്നു. അവർ മാത്രമല്ല കോൺഗ്രസും മുസ്ലിം ലീഗും എസ്. ഡി. പി. ഐയുമെല്ലാം പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും ഈ പാർട്ടിക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്നു ഈപാർട്ടി കോൺഗ്രസിന്റെ വിജയം തെളിയിക്കുന്നതായി കോടിയേരി പറഞ്ഞു.


