- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്റ്റിവിസ്റ്റായാലും വിശ്വാസിയാണെങ്കിൽ ശബരിമലയിൽ പോകാം; യുവതികളുടെ പ്രവേശനം പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാകരുത്; പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കടകംപള്ളി സുരേന്ദ്രന്റെ വാദം തള്ളി കോടിയേരി; ശബരിമലയിലെ പ്രക്ഷോഭം രാഷ്ട്രീയ സമരമായി മാറി; കോൺഗ്രസും ബിജെപിയും റിവ്യു ഹർജി നൽകാത്തത് കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ; ശബരിമലയെ കലാപ ഭൂമിയാക്കരുതെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയിൽ പോകുന്നത് വിശ്വാസിയാണെങ്കിൽ ആക്റ്റിവിസ്റ്റായാലും പോകാം. ഈ വിഷയത്തിൽ പൊലീസിന് വീഴ്‌ച്ച സംഭവിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ദേവസ്വം മന്ത്രിയുടെ രാവിലത്തെ പ്രസ്താവനയെ ആണ് ഇപ്പോൾ പാർട്ടി സെക്രട്ടറി തള്ളിയിരിക്കുന്നത്. പൊലീസിനെ സംബന്ധിച്ചടത്തോളം കോടതി വിധി നടപ്പാക്കുക എന്ന ബാധ്യതയുണ്ട് അതുകൊണ്ട് തന്നെ സുരക്ഷ ഒരുക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.പൊലീസിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തെ തുടർന്ന് ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ സ്ഥിതി അതീവ ഗുരുതരമാണ്. ശബരിമലയിൽ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് നടക്കുന്ന സമര
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയിൽ പോകുന്നത് വിശ്വാസിയാണെങ്കിൽ ആക്റ്റിവിസ്റ്റായാലും പോകാം. ഈ വിഷയത്തിൽ പൊലീസിന് വീഴ്‌ച്ച സംഭവിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ദേവസ്വം മന്ത്രിയുടെ രാവിലത്തെ പ്രസ്താവനയെ ആണ് ഇപ്പോൾ പാർട്ടി സെക്രട്ടറി തള്ളിയിരിക്കുന്നത്.
പൊലീസിനെ സംബന്ധിച്ചടത്തോളം കോടതി വിധി നടപ്പാക്കുക എന്ന ബാധ്യതയുണ്ട് അതുകൊണ്ട് തന്നെ സുരക്ഷ ഒരുക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.പൊലീസിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തെ തുടർന്ന് ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇപ്പോൾ സ്ഥിതി അതീവ ഗുരുതരമാണ്. ശബരിമലയിൽ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം വിശ്വാസവും അവിശ്വാസവും തമ്മിലുള്ള യുദ്ധമായി മാറരുതെന്നും കോടിയേരി പറയുന്നു. ഇപ്പോൾ നടക്കുന്നത് ഭക്തിയുടെ പേരിലുള്ള സമരമല്ലെന്നും അത് രാഷ്ട്രീയ സമരമായി മാറിക്കഴിഞ്ഞുവെന്നും കോടിയേരി പറയുന്നു. ആക്റ്റിവിസ്റ്റുകൾ വരരുത് എന്ന നിലപാട് പാർട്ടിക്കില്ലെന്നും എന്നാൽ പ്രശ്‌നമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇത് പൊലീസ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സുപ്രീം കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത കേരള സർക്കാറിനുണ്ട്. സമരം രാഷ്ട്രീയ സമരമായി മാറ്റിയിരിക്കുകയാണ് കോൺഗ്രസും ബിജെപിയും . കോൺഗ്രസും ബിജെപിയും,രാഷ്ട്രീയം കളിക്കുകയാണ്. കോടതിവിധിയെ വിധി വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമാക്കി മാറ്റരുത്. കലാപാന്തരീക്ഷം നടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റരുത്. ഭക്ത ജനങ്ങളെന്നപേരിൽ ആളുകളെ ഇറക്കി കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. മതപരമായ ചേരിത്തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ്ഉദ്യോഗസ്ഥർക്കർക്കിടയിലും മതപരമായി വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. ബിജെപിയാണ് പൊലീസിൽ മതപരമായ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്.ഇന്ന് ബിജെപിയ്‌ക്കൊപ്പം സമരത്തിൽ പങ്കെടുക്കുന്ന കോൺഗ്രസ്സുകാർ നാളെ ബിജെപിയാകുമെന്നു കോൺഗ്രസ് മനസ്സിലാക്കണം. ശബരിമലയുടെ പേരിൽ ആസൂത്രിതമായി മാധ്യമങ്ങളെ ആക്രമിച്ചു. നിരവധി പൊലീസുകാർക്കും പരിക്കേറ്റു. ചിലർ സംഘർഷത്തിന് നേതൃത്വം നൽകുന്നു. വാട്‌സപ്പ് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുന്നത് ആർഎസ്എസ് സംഘമാണെന്ന് വ്യക്തമായ റിപ്പോർട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
വിധിയോട് യോജിപ്പില്ലാത്തവർ പുനഃപരിശോധന ഹർജി നൽകണം . എന്തു കൊണ്ട് കോൺഗ്രസ്സും ബിജെപിയും റിവ്യു ഹർജി നൽകിയില്ല.ആക്റ്റിവിസ്റ്റാണെന്നതിനാൽ പ്രവേശനം നിഷേധിക്കാനാകില്ല. പക്ഷേ പ്രവേശനം പ്രശ്‌നം ഉണ്ടാക്കാനാകരുത്. യുവതികൾ പൊലീസ് യൂണിഫോം നൽകിയിട്ടില്ല. രഹ്നയ്ക്ക് ശബരിമലയിലേക്ക് കയറാൻ സാധിക്കാതിരുന്നത് തന്ത്രിയുടെ നിലപാട് മൂലം. ഏതു വേഷത്തിൽ വരുന്നവരായാലും നിയമം ലംഘിച്ചാൽ നടപടിയെടുക്കും.