തിരുവനന്തപുരം: അരുവിക്കരയിൽ ഭരണവിരുദ്ധ വികാരം വിഭജിക്കപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരണവിരുദ്ധ വികാരം വിഭജിക്കപ്പെട്ടതിന്റെ ആനുകൂല്യം യുഡിഎഫിന് കിട്ടി. ബിജെപി ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയില്ലായിരുന്നെങ്കിൽ യുഡിഎഫ് കനത്ത പരാജയം നേരിടുമായിരുന്നു. ഇതെങ്ങനെ ഭാവിയിൽ തടയാമെന്നാലോചിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തി. അതിന്റെ ഹാങ് ഓവർ തുടരുന്നു എന്നും കോടിയേരി പറഞ്ഞു.

ബാർ കോഴയിലെ വസ്തുതാ വിവര റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ. ഏത് ഏജൻസി അന്വേഷിക്കണമെന്ന് കോടതി തീരുമാനിക്കട്ടെ എന്നും കോടിയേരി പറഞ്ഞു. ഏത് ഏജൻസി വേണമെന്ന് ആലോചിച്ച് കോടതിയെ അറിയിക്കും എന്നും കോടിയേരി അറിയിച്ചു.

പണം കൊടുത്ത് വാങ്ങിയ നിയമോപദേശം ഉപയോഗിച്ചാണ് കെ എം മാണിയെ ബാർ കോഴക്കേസിൽ നിന്നും രക്ഷിച്ചതെന്ന് കോടിയേരി പറഞ്ഞു. നിയമോപദേശം നൽകിയർക്ക് എത്ര കൊടുത്തു.. ആര് കൊടുത്തു എന്നും കോടിയേരി ചോദിച്ചു.. ബാറുടമകളുടെ അഭിഭാഷകന്റെ ഉപദേശം തേടാൻ ദുരൂഹമായ ഇടപെടൽ നടത്തി എന്നും കോടിയേരി പറഞ്ഞു..മാണിക്ക് അനുകൂലമായി തെളിവ് നൽകിയ ബാറുടമകളുടെ അഭിഭാഷകനാണ് നാഗേശ്വര റാവു എന്നും കോടിയേരി.